മാധുരിയ്ക്ക്് വേണ്ടി സഞ്ജയ് ദത്തിനോട് അപേക്ഷിച്ച് സല്‍മാന്‍; ചങ്ക് ബ്രോസ് വഴക്കിടാന്‍ കാരണം താരറാണി

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളാണ് സഞ്ജയ് ദത്തും സല്‍മാന്‍ ഖാനും. ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. ഒരുകാലത്ത് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു സഞ്ജയ് ദത്തും സല്‍മാന്‍ ഖാനും. എന്നാല്‍ പിന്നീട് ഈ സൗഹൃദത്തില്‍ വലിയ വിള്ളലുണ്ടായി. രസകരമായൊരു വസ്തുത ഇവര്‍ക്കിടയിലെ പിണക്കത്തിന് കാരണം ബോളിവുഡിന്റെ താരറാണിയായ മാധുരി ദീക്ഷിത് ആയിരുന്നുവെന്നതാണ്.

സഞ്ജയ് ദത്തിനും സല്‍മാന്‍ ഖാനുമിടയിലെ സൗഹൃദം ഏറെ പ്രശസ്തമായ ഒന്നായിരുന്നു. എന്നാല്‍ ഈ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ പിരിഞ്ഞതാകട്ടെ മാധുരിയുടെ പേരിലും. സംഭവങ്ങളുടെ തുടക്കം തന്റെ ജീവിത കഥ സിനിമയാക്കാന്‍ സഞ്ജയ് ദത്ത് യെസ് മൂളുന്നതോടെയായിരുന്നു. എന്നാല്‍ ആ തീരുമാനത്തോട് അനുകൂലമായൊരു അഭിപ്രായമായിരുന്നില്ല മാധുരിയ്ക്ക്.

ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും വലിയ ഗോസിപ്പുകളിലൊന്നായിരുന്നു സഞ്ജയ് ദത്തും മാധുരി ദീക്ഷിതും തമ്മിലുള്ള പ്രണയം. ഇരുവരും വിവാഹിതരാകുമെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ ബന്ധം അധികം വൈകാതെ തന്നെ അവസാനിക്കുകയായിരുന്നു.

മാധുരിയ്ക്ക് ഭയം

അതുകൊണ്ട് തന്നെ സഞ്ജയ് ദത്ത് തന്റെ ജീവിതം സിനിമയാക്കുന്നതില്‍ മാധുരിയ്ക്ക് ഭയമുണ്ടായിരുന്നു. ഇതോടെ മാധുരി സല്‍മാന്‍ ഖാനെ ബന്ധപ്പെടുകയായിരുന്നു. തന്റെ പേര് സിനിമയില്‍ പരാമര്‍ശിക്കുകയോ തന്നെ അവതരിപ്പിക്കുകയോ ചെയ്യരുതെന്നയിരുന്നു മാധുരിയുടെ ആവശ്യം. സഞ്ജയ് ദത്തിന്റെ അടുത്ത സുഹൃത്തായ സല്‍മാന്‍ ഖാനോട് തനിക്ക് വേണ്ടി ആ ആവശ്യം സഞ്ജയ് ദത്തിനോട് ഉന്നയിക്കുകയായിരുന്നു മാധുരിയുടെ ലക്ഷ്യം. മാധുരിയുമായി സംസാരിച്ച ശേഷം സല്‍മാന്‍ ഖാന്‍ നേരത്തെ സഞ്ജയ് ദത്തിന് അരികിലെത്തി.

സഞ്ജയ് ദത്ത് അംഗീകരിച്ചില്ല

എന്നാല്‍ സല്‍മാന്‍ ഖാന്‍ മുന്നോട്ട് വച്ച ആവശ്യം സഞ്ജയ് ദത്ത് അംഗീകരിച്ചില്ല. സിനിമയുടെ എല്ലാ ഒരുക്കവും കഴിഞ്ഞിരുന്നു. ചിത്രീകരണം തുടങ്ങാനിരിക്കുകയായിരുന്നു. ഈ സമയത്ത് മാറ്റങ്ങളൊന്നും സാധ്യമാകില്ലെന്നായിരുന്നു സഞ്ജയ് ദത്തിന്റെ വാദം. മാധുരിയുടെ പേര് സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കില്ലെന്നായിരുന്നു സഞ്ജയ് ദത്തിന്റെ പ്രതികരണം. ഇതോടെ സഞ്ജയ് ദത്തിനും സല്‍മാന്‍ ഖാനുമിടയില്‍ നീരസം ഉടലെടുക്കുകയായിരുന്നു.

അടുത്ത ആണി

ഇതിനിടെ അടുത്ത ആണി കൂടി അടിക്കപ്പെട്ടു. സഞ്ജയ് ദത്തിനെ അവതരിപ്പിക്കാനായി യുവനടന്‍ രണ്‍ബീര്‍ കപൂറിനെ തിരഞ്ഞെടുത്തതായിരുന്നു അടുത്ത പ്രശ്‌നം.രണ്‍ബീറിനേയും സല്‍മാന്‍ ഖാനേയും ബന്ധപ്പെടുത്തുന്ന പേരായിരുന്നു കത്രീന കൈഫിന്റേത്. രണ്‍ബീറുമായി പ്രണയത്തിലാകുന്നതിന് മുമ്പ് കത്രീനയും സല്‍മാന്‍ ഖാനും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതും സല്‍മാനെ ചൊടിപ്പിച്ചു.

സല്‍മാന്‍ ഖാനെ വിവരിക്കാന്‍

പിന്നീടൊരിക്കല്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത സഞ്ജയ് ദത്തിനോട് സല്‍മാന്‍ ഖാനെ വിവരിക്കാന്‍ കഴിയുന്നൊരു വാക്ക് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. യാതൊരു ശങ്കയുമില്ലാതെ സഞ്ജയ് ദത്ത് പറഞ്ഞ വാക്ക് അഹങ്കാരിയെന്നായിരുന്നു. ഇതോടെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ക്കിടയിലെ ഭിന്നത മറനീക്കി പുറത്ത് വന്നു.

സഞ്ജയ് ദത്ത് ജയിലില്‍ നിന്നും പുറത്ത് വന്നതിന് ശേഷം സല്‍മാന്‍ ഖാന്‍ സഞ്ജയ് ദത്തിനെ കാണാന്‍ എത്തിയിട്ട് പോലുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ നാള്‍ക്കുനാള്‍ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം രൂക്ഷമായി മാറുകയായിരുന്നു. താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കാനുള്ള സഞ്ജയ് ദത്തിന്റെ അഭ്യര്‍ത്ഥന സല്‍മാന്‍ നിരസിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Recommended Video

SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam
 പ്രശ്‌നം രൂക്ഷമായി

സഞ്ജയ് ദത്ത് ജയിലില്‍ നിന്നും പുറത്ത് വന്നതിന് ശേഷം സല്‍മാന്‍ ഖാന്‍ സഞ്ജയ് ദത്തിനെ കാണാന്‍ എത്തിയിട്ട് പോലുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ നാള്‍ക്കുനാള്‍ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം രൂക്ഷമായി മാറുകയായിരുന്നു. താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കാനുള്ള സഞ്ജയ് ദത്തിന്റെ അഭ്യര്‍ത്ഥന സല്‍മാന്‍ നിരസിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X