For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടുകാരെ പറയിപ്പിക്കാതെ, അഭിനയം നിര്‍ത്തൂ! ആരാധിക കരണത്തടിച്ചതിനെക്കുറിച്ച് അഭിഷേക്‌

  |

  ബോളിവുഡിലെ മുന്‍നിര താരമാണ് അഭിഷേക് ബച്ചന്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമാണ് അമിതാഭ് ബച്ചന്റെ മകനായാണ് അഭിഷേക് സിനിമയിലെത്തുന്നത്. അമിതാഭിന്റെ മകന്‍ എന്ന സമ്മര്‍ദ്ദത്തെ എന്നും നേരിടേണ്ടി വന്നിട്ടുണ്ട് അഭിഷേകിന്. എന്നാല്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാനും അഭിഷേകിന് സാധിച്ചിട്ടുണ്ട്. തന്റെ അച്ഛനൊപ്പം വളരാന്‍ സാധിച്ചില്ലെന്ന പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെടുകയും ട്രോളപ്പെടുകയും ചെയ്യുന്ന താരമാണ് അഭിഷേക് ബച്ചന്‍.

  Also Read: സെക്‌സിനിടയിൽ ഉറങ്ങിയിട്ടുണ്ടോ, കല്യാണം മുടക്കിയിട്ടുണ്ടോ? കുക്കുവിനോടും ലിജോയോടും വേറിട്ട ചോദ്യങ്ങളുമായി ദീപ

  തന്റെ കരിയറിന്റെ തുടക്കകാലം മുതല്‍ കേള്‍ക്കുന്ന വിമര്‍ശനങ്ങളെക്കുറിച്ച് അഭിഷേക് പലപ്പോഴായി അഭിഷേക് തുറന്ന് പറഞ്ഞിട്ടുണ്ട്. തന്നെ സോഷ്യല്‍ മീഡിയയിലൂടെ ട്രോളുന്നവര്‍ക്ക് അര്‍ഹിക്കുന്ന മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട് അഭിഷേക് ബച്ചന്‍. അത്തരത്തിലൊരു സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  2002 ല്‍ തന്റെ സിനിമയായ ഷരാരത്തിന്റെ പ്രീമിയറിനിടെ നടന്ന സംഭവമാണ് അഭിഷേക് ബച്ചന്‍ തുറന്ന് പറഞ്ഞത്. ''വളരെ കാഠിന്യമേറിയ സമയമായിരുന്നു അത്. ഒരു ദിവസം ഗാലക്‌സിയില്‍ എന്റെ സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണം എന്താണെന്ന് അറിയാനായി ഞാന്‍ പോയി. ഒരു സ്ത്രീ പുറത്ത് വന്നതും എന്റെ കരണത്തടിചു. നീ നിന്റെ കുടുംബത്തിന്റെ പേര് നശിപ്പിക്കുകയാണെന്ന് പറഞ്ഞു. അഭിനയിക്കുന്നത് നിര്‍ത്തൂ. ഇന്ന് അതേക്കുറിച്ച് പറയുമ്പോള്‍ എനിക്ക് ചിരിക്കാന്‍ സാധിക്കുന്നുണ്ട്'' അഭിഷേക് പറയുന്നു.

  ''പക്ഷെ ആ സമയത്ത് എനിക്കത് നല്ലൊരു അനുഭവമായിരുന്നില്ല. ഒരു അഭിനേതാവിനും ഇഷ്ടപ്പെടുന്ന പ്രതിരകണമായിരിക്കില്ല അത്'' എന്നും അഭിഷേക് പറയുന്നുണ്ട്. പിന്നീടൊരിക്കല്‍ മന്‍മര്‍സിയാന്‍ എന്ന തന്റെ തിരിച്ചുവരവ് ചിത്രം നല്ല പ്രതികരണം ലഭിച്ചിട്ടും തീയേറ്ററില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ അഭിഷേകിന് ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

  ''മന്‍മര്‍സിയാന്‍ തീയേറ്ററില്‍ പരാജയപ്പെട്ടു. നല്ല സിനിമയെ പോലും പരാജയ സിനിമയാക്കാന്‍ കഴിവുള്ള വ്യക്തിയാണ് താനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ജൂനിയര്‍ ബച്ചന്‍. മറ്റാര്‍ക്കുമില്ലാത്ത പ്രത്യേകതയാണത്. നെപ്പോട്ടിസം അവസാനിപ്പിക്കാന്‍ സമയമായിരുന്നു. താരപുത്രന്മാര്‍ വടാപാവ് വില്‍ക്കട്ടെ''' എന്നായിരുന്നു താരത്തെ പരിഹസിച്ചു കൊണ്ടുള്ള ട്വീറ്റ്. പിന്നാലെ ഇതിന് മറുപടിയുമായി അഭിഷേക് ബച്ചനെത്തുകയായിരുന്നു.

  ''എല്ലാ ബഹുമാനത്തോടെയും പറയട്ടെ സാര്‍, നിങ്ങളെ പോലൊരു ഡോക്ടര്‍ എന്തെങ്കിലും പറയും മുമ്പ് വസ്തുതകള്‍ പരിശോധിക്കുമെന്ന് ഞാന്‍ കരുതുന്നു. ഇങ്ങനെ തന്നെയായിരിക്കുമല്ലോ നിങ്ങള്‍ നിങ്ങളുടെ രോഗികളോടും പെരുമാറുന്നത്. സിനിമയുടെ സാമ്പത്തിക വശം കൂടി പഠിക്കണം, ഇല്ലെങ്കില്‍ സ്വയം അപമാനിതനാകും'' എന്നായിരുന്നു അഭിഷേകിന്റെ മറുപടി.

  കരിയറില്‍ തുടര്‍ പരാജയങ്ങള്‍ സ്ഥിരമായതോടെ അഭിഷേക് ബച്ചന്‍ ഇടവേളയെടുത്തിരുന്നു. പിന്നീട് താരം തിരിച്ച് വന്ന ചിത്രമായിരുന്നു മന്‍മര്‍സിയാന്‍. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രത്തില്‍ താപ്‌സി പന്നുവും വിക്കി കൗശലുമായിരുന്നു മറ്റ് താരങ്ങള്‍. ചിത്രത്തിന് നിരൂപക ശ്രദ്ധ നേടാന്‍ സാധിച്ചിരുന്നു. അഭിഷേകിന്റെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു.

  Recommended Video

  Ronson Vincent Bigg Boss | ഭാര്യക്കൊപ്പം ഒരക്ഷരം മിണ്ടാതെ റോൺസൺ, ഞാൻ വാ തുറക്കില്ല |*BiggBoss

  അതേസമയം കരിയറിന്റെ രണ്ടാം ഘട്ടത്തില്‍ തന്റെ വിമര്‍ശകരെ പോലും ആരാധകരാക്കി മാറ്റാന്‍ അഭിഷേകിന് സാധിച്ചിരുന്നു. മന്‍മര്‍സിയാനിലൂടെയായിരുന്നു അഭിഷേകിന്റെ തിരിച്ചുവരവ്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് പുറത്ത് വന്ന ലുഡോ, ദസ്വി, തുടങ്ങിയ സിനിമകളിലെയെല്ലാം അഭിഷേകിന്റെ പ്രകടനം കയ്യടി നേടിയിരുന്നു.

  ദസ്വിയാണ് അഭിഷേകിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. യാമി ഗൗതം നായികയായി എത്തിയ സിനിമ നെറ്റ്ഫ്‌ളിക്‌സിലൂടെയായിരുന്നു റിലീസ് ചെയ്തത്. പിന്നാലെ നിരവധി സിനിമകളാണ് അഭിഷേകിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. തമിഴ് ചിത്രം ഒത്ത സെരുപ്പ് സൈസ് 7 ഹിന്ദി റീമേക്കിലാണ് അഭിഷേക് ബച്ചന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

  Read more about: abhishek bachchan
  English summary
  Did You Know? Once Abhishek Bachchan Was Slapped By A Women For These Reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X