twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ കാണണം പക്ഷെ കയ്യിൽ പൈസയില്ല, റോഡിലെ വണ്ടികൾ കാണിച്ച് ഷാരൂഖിനെ തൃപ്തിപ്പെടുത്തിയ അച്ഛൻ!

    |

    ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. സിനിമാ കുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരോ ഒന്നുമില്ലാതെ ബോളിവുഡിലേക്ക് വന്ന ഒരു സാധാരണക്കാരനാണ് ഇന്ന് ലോകം മുഴുവൻ അറിയുന്ന ഷാരൂഖ് ഖാന്‍ ആയി മാറിയത്. ടെലിവിഷൻ ഷോകളിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഷാരൂഖ് അവിടെ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തുകയായിരുന്നു. ഇന്ന് ലോകമെമ്പാടും നിരവധി ആരാധകരാണ് ഇന്ന് താരത്തിനുള്ളത്.

    സിനിമയിലെ പ്രകടനങ്ങള്‍ കൊണ്ട് നിരവധി ആരാധകർക്ക് പ്രിയപ്പെട്ടവനായ ഷാരൂഖ് ഖാൻ ഓഫ് സ്‌ക്രീനിലും ആരാധകർക്ക് പ്രിയങ്കരനാണ്. താരത്തിന്റെ അഭിമുഖങ്ങൾ ഒക്കെ മുടങ്ങാതെ കാണുന്ന കേൾക്കുന്ന നിരവധി ആരാധകരാണ് ഉള്ളത്. പൊതുവേദികളിൽ എത്തിയാൽ തമാശകളിലൂടേയും അനുഭവകഥകളിലൂടേയുമെല്ലാം സദസിനെ കയ്യിലെടുക്കാന്‍ ഷാരൂഖിന് കഴിയാറുണ്ട്.

    Also Read: അവള്‍ മരിച്ചെന്ന് അറിഞ്ഞതും തരിച്ചു പോയി, ഡബ്ബ് ചെയ്യാനായില്ല; ദിവ്യ ഭാരതിയെക്കുറിച്ച് നടിAlso Read: അവള്‍ മരിച്ചെന്ന് അറിഞ്ഞതും തരിച്ചു പോയി, ഡബ്ബ് ചെയ്യാനായില്ല; ദിവ്യ ഭാരതിയെക്കുറിച്ച് നടി

    തന്റെ കുട്ടിക്കാലത്തെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചുമൊക്കെ

    തന്റെ കുട്ടിക്കാലത്തെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചുമൊക്കെ ഷാരൂഖ് ഖാന്‍ പല വേദികളിലും തുറന്ന് സംസാരിച്ചിട്ടുണ്ട്. താന്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും അതിന് സാക്ഷ്യം വഹിക്കാന്‍ തനിക്കൊപ്പം അച്ഛൻ മീര്‍ താജ് മുഹമ്മദ് ഖാനും അമ്മ ലത്തീഫ് ഫാത്തിമ ഖാനും ഇല്ലെന്ന സങ്കടം ഷാരൂഖ് ഖാന്‍ പലപ്പോഴും പങ്കിട്ടിട്ടുണ്ട്.

    ഡല്‍ഹിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ഷാരൂഖ് ഖാന്‍ വളർന്നത്. പെഷവാറിൽ നിന്ന് ഡൽഹിയിലേക്ക് വന്നതായിരുന്നു ഷാരൂഖിന്റെ അച്ഛൻ. അച്ഛനും അമ്മയും ഷെഹ്നാസ് എന്ന സഹോദരിയും അടങ്ങുന്ന കൊച്ചു കുടുംബമായിരുന്നു താരത്തിന്റേത്. കുടുംബം ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്ന് പോയിരുന്നത്.

    Also Read: ഒരു കമന്റ് പറയുന്നതിന് മുമ്പ് ഞാൻ ആലോചിക്കും, പൃഥിയുടെ കമ്പനിയിൽ എല്ലാം നോക്കുന്നത് സുപ്രിയ ; ലിസ്റ്റിൻAlso Read: ഒരു കമന്റ് പറയുന്നതിന് മുമ്പ് ഞാൻ ആലോചിക്കും, പൃഥിയുടെ കമ്പനിയിൽ എല്ലാം നോക്കുന്നത് സുപ്രിയ ; ലിസ്റ്റിൻ

    ഒരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ അച്ഛൻ താജ് മുഹമ്മദ് ഖാൻ

    ഒരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ അച്ഛൻ താജ് മുഹമ്മദ് ഖാൻ തന്നെ ഡൽഹിയിൽ ഒരു സിനിമ കാണിക്കാൻ കൊണ്ടുപോയ സംഭവം പറഞ്ഞിരുന്നു. തിയേറ്ററിൽ കയറുന്നതിന് കയ്യിൽ പൈസ ഇല്ലാതെ വന്നപ്പോൾ റോഡിലെ വാഹനങ്ങൾ പോകുന്നത് കണ്ടു നിന്നു എന്നാണ് ഷാരൂഖ് പറഞ്ഞത്. 2012 ൽ ഒരു അഭിമുഖത്തിലാണ് ഷാരൂഖ് ഇക്കാര്യം പറഞ്ഞത്.

    ഷാരൂഖിന് 15 വയസ്സുള്ളപ്പോഴാണ്‌ ക്യാൻസർ ബാധിച്ച് അച്ഛൻ മരിക്കുന്നത്. പത്ത് വർഷങ്ങൾക്കപ്പുറം 1990 ൽ അദ്ദേഹത്തിന്റെ അമ്മ ലത്തീഫ് ഫാത്തിമ ഖാനും അസുഖ ബാധിതയായി മരിച്ചു. 1991 ൽ ആണ് ഷാരൂഖ് ഗൗരി ഖാനെ വിവാഹം കഴിച്ചത്. ഇപ്പോൾ ആര്യൻ ഖാൻ, സുഹാന ഖാൻ, അബ്രാം ഖാൻ എന്നിങ്ങനെ മൂന്ന് മക്കൾ ഇവർക്കുണ്ട്.

    Also Read: 'ആലിയ എവിടെയാണെന്നറിയാതെ ഒന്ന് ബാത്‌റൂമിൽ പോകാനോ, ഭക്ഷണം കഴിക്കാനോ എനിക്ക് കഴിയില്ല'; രൺബീർ കപൂർAlso Read: 'ആലിയ എവിടെയാണെന്നറിയാതെ ഒന്ന് ബാത്‌റൂമിൽ പോകാനോ, ഭക്ഷണം കഴിക്കാനോ എനിക്ക് കഴിയില്ല'; രൺബീർ കപൂർ

    തന്റെ കുട്ടിക്കാലത്ത് ഉണ്ടായ സംഭവത്തെ കുറിച്ച് ഷാരൂഖ് പറഞ്ഞത് ഇങ്ങനെയാണ്

    തന്റെ കുട്ടിക്കാലത്ത് ഉണ്ടായ സംഭവത്തെ കുറിച്ച് ഷാരൂഖ് പറഞ്ഞത് ഇങ്ങനെയാണ്. 'ഒരിക്കൽ എന്റെ അച്ഛൻ എന്നെ ഡൽഹിയിൽ സിനിമ കാണിക്കാൻ കൊണ്ടുപോയി. കയ്യിൽ ആവശ്യത്തിന് പണമില്ലായിരുന്നു. ഞങ്ങൾ കാമണി ഓഡിറ്റോറിയത്തിന് സമീപത്ത് ഇരുന്നു, വാഹനങ്ങൾ കടന്നുപോകുന്നത് കാണിച്ചു തന്നിട്ട്, കാണാൻ നല്ല ഭംഗിയുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.'

    എന്റെ മകനെ ഞാൻ സിനിമയ്‌ക്കായി കൊണ്ടുപോകുന്നുണ്ടെങ്കിൽ എനിക്ക് അവനെ കാറുകളല്ല, സിനിമ കാണിക്കാനാവണം. എന്റെ പിതാവ് ലോകത്തിലെ ഏറ്റവും വിജയകരമായ പരാജയമാണെന്ന് ഞാൻ കരുതുന്നു, എന്നാൽ ഞാൻ അദ്ദേഹത്തിൽ അഭിമാനിക്കുന്നു.' ഷാരൂഖ് പറഞ്ഞു.

    Also Read: '‌നാണക്കാരനായ പ്രഭാസ് കൃതിയോട് മാത്രം തുറന്ന് സംസാരിക്കും'; നടിയും പ്രഭാസും പ്രണയത്തിലോ?, ചർച്ചകൾ സജീവം!Also Read: '‌നാണക്കാരനായ പ്രഭാസ് കൃതിയോട് മാത്രം തുറന്ന് സംസാരിക്കും'; നടിയും പ്രഭാസും പ്രണയത്തിലോ?, ചർച്ചകൾ സജീവം!

    1992 ൽ പുറത്തിറങ്ങിയ ദീവാന എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ്

    1992 ൽ പുറത്തിറങ്ങിയ ദീവാന എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിന് മുമ്പ് ഫൗജി ഉൾപ്പെടെ നിരവധി ടിവി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. 90 കളിലും 2000 കളിലുമാണ് അദ്ദേഹം ബോളിവുഡിലെ ഏറ്റവും ജനപ്രിയനായ നായകനായി മാറുന്നത്. സീറോ ആണ് അദ്ദേഹത്തിന്റെ അഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

    പത്താൻ ആണ് ഷാരൂഖിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രം 2023 ജനുവരി 25 ന് റിലീസ് ചെയ്യും. അറ്റ്‌ലിയ്‌ക്കൊപ്പം ജവാൻ ആണ് ഷാരൂഖിന്റെ അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. 2023 ജൂൺ രണ്ടിന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇത് കൂടാതെ രാജ്കുമാർ ഹിരാനിയുടെ ഡങ്കിയിലും ഷാരൂഖ് അഭിനയിക്കുന്നുണ്ട്.

    Read more about: shah rukh khan
    English summary
    Did you know once Shah Rukh Khan said his father is successful failure; Here's Why
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X