For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിക്കിനോട് യെസ് പറയാൻ എടുത്തത് വെറും 45 സെക്കൻഡ്, കരണമിതായിരുന്നു; പ്രിയങ്ക ചോപ്ര പറഞ്ഞത്

  |

  ഇന്ത്യൻ സിനിമയുടെ അഭിമാന താരമാണ് നടി പ്രിയങ്ക ചോപ്ര. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാൾ. മോഡലിങ്ങിലൂടെ സിനിമയിലെത്തിയ പ്രിയങ്ക പിന്നീട് ബോളിവുഡിലേക്കും അവിടെ നിന്ന് ഇപ്പോൾ ഹോളിവുഡിലും എത്തിനിൽക്കുകയാണ്. 2000 ല്‍ ലോകസുന്ദരി പട്ടം നേടിയ പ്രിയങ്ക തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ബോളിവുഡിൽ എത്തിയ താരം അതിവേഗം തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു.

  യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ വന്ന പ്രിയങ്ക ചോപ്ര എന്ന നടി കൈവരിച്ച നേട്ടങ്ങൾ എല്ലാ സിനിമാ പ്രേമികളെയും വിസ്മയിപ്പിക്കുന്നതാണ്. കരിയറില്‍ പല വെല്ലുവിളികളെയും അതിജീവിച്ചാണ് പ്രിയങ്ക ചോപ്ര ഇന്ന് കാണുന്ന സൂപ്പർ നായികയായി മാറിയത്. അതുകൊണ്ട് തന്നെ നിരവധി പേര്‍ക്ക് പ്രചോദനമാണ് പ്രിയങ്ക ചോപ്ര.

  Also Read: വിവാഹമോതിരം അഴിച്ചുമാറ്റി ദീപിക! രണ്‍വീറുമായി പിരിയാന്‍ ഉറച്ച് താരം! വൈറലായി വീഡിയോ

  2018 ൽ പോപ് ​ഗായകൻ നിക് ജോനാസുമായി വിവാഹിതയായ പ്രിയങ്ക ഇപ്പോൾ ഫാഷൻ ഐക്കൺ, സംരഭക, നിർമാതാവ്, എന്നീ നിലകളിലെല്ലാം പ്രശസ്തയാണ്. കരിയറിനൊപ്പം തന്നെ കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം നൽകുന്നുണ്ട് താരം. ഈ വർഷം ആദ്യം വാടക ​ഗർഭ ധാരണത്തിലൂടെ ഒരു കുഞ്ഞിനെയും പ്രിയങ്കയും നിക്കും സ്വീകരിച്ചിരുന്നു. മാലതി മേരി ചോപ്ര ജോനാസ് എന്നാണ് കുഞ്ഞിന്റെ പേര്.

  കഴിഞ്ഞ നാല് വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ് ഇരുവരും. ഇവരുടെ സ്നേഹം ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തന്നെ പറയും. നിക്ക് ആയിരുന്നു പ്രിയങ്കയെ ആദ്യം പ്രൊപ്പോസ് ചെയ്തത്. ഒരിക്കൽ കോഫി വിത്ത് കരണിൽ അതിഥി ആയി എത്തിയപ്പോൾ പ്രിയങ്ക നിക്ക് പ്രൊപ്പോസ് ചെയ്തതിനെ കുറിച്ച് പറഞ്ഞിരുന്നു. നിക്കിന്റെ പ്രൊപ്പോസലിനോട് ഒരു യെസ് പറയാൻ തനിക്ക് 45 സെക്കൻഡ് മാത്രമേ വേണ്ടി വന്നുള്ളൂ എന്നാണ് പ്രിയങ്ക പറഞ്ഞത്.

  Also Read: ഗൗരി നിങ്ങളെ വിട്ട് പോകുമെന്ന് ഭീഷണിപ്പെടുത്തിയാൽ എന്ത് ചെയ്യും!; അവതാരകയുടെ വായടപ്പിച്ച ഷാരൂഖിന്റെ മറുപടി

  'യെസ് എന്ന് പറയാൻ എനിക്ക് 45 സെക്കൻഡ് വേണ്ടി വന്നുള്ളൂ, കാരണം, ഞാൻ അപ്പോൾ രണ്ടു മാസത്തോളം ഡേറ്റിങിൽ ആയിരുന്നു. അവൻ മുട്ടുകുത്തി നിന്നു, അവന്റെ കയ്യിൽ ടിഫാനി ബ്രാൻഡിന്റെ വലിയ പെട്ടിയും അതിനകത്ത് മറ്റൊരു പെട്ടിയും ഉണ്ടായിരുന്നു. സഹോദരന്മാരോടൊപ്പം പോയി വാങ്ങികൊണ്ടുവന്ന മോതിരം ആയിരുന്നു അതിൽ,' പ്രിയങ്ക ഓർത്തു.

  അതേസമയം, കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും തവാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചത്. മദേഴ്‌സ് ഡെയിൽ, തങ്ങളുടെ മകൾ 100 ദിവസത്തിലധികം എൻഐസിയുവിൽ ആയിരുന്നെന്നും പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. പ്രിയങ്കയുടെയും നിക്കിന്റെയും അമ്മമാരുടെ പേരിൽ നിന്നാണ് കുഞ്ഞിന് മാലതി മേരി ചോപ്ര ജോനാസ് എന്ന് പേരിട്ടത്. കുഞ്ഞിന്റെ മുഖം ഇതുവരെ പുറത്തു വിട്ടിട്ടില്ല.

  Also Read: ശ്രീദേവിയുടെ കൂടെ അഭിനയിക്കാൻ ഭയപ്പെട്ടിരുന്നോയെന്ന് ചോദ്യം; ഷാരൂഖ് ഖാൻ നൽകിയ തഗ് മറുപടി!

  മെട്രിക്‌സ് പരമ്പരയില നാലാമത്തെ സിനിമയിലാണ് പ്രിയങ്ക ഒടുവിലായി അഭിനയിച്ചത്. ബോളിവുഡിൽ ദ സ്‌കൈ ഈസ് പിങ്ക് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരത്തിന്റെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ജീ ലേ സര എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ബോളിവുഡിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുന്നത്. കത്രീന കൈഫും ആലിയ ഭട്ടും പ്രിയങ്കയും ഒരുമിക്കുന്ന ചിത്രം ഒരു റോഡ് മൂവിയാണ്. ഫര്‍ഹാന്‍ അക്തര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മൂന്ന് സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകത കൊണ്ട് തന്നെ ചിത്രം പ്രഖ്യാപിച്ചത് മുതൽ കാത്തിരിപ്പിലാണ് ആരാധകർ.

  Read more about: priyanka chopra
  English summary
  Did You Know? Priyanka Chopra Took Only 45 Seconds To Say Yes To Nick Jonas; Here's Why - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X