സോനാക്ഷിയെ കണ്ട് അനുഷ്‌കയെ ഉപേക്ഷിച്ചു! ഹൃദയം കീഴടക്കിയത് ഒരു മൊറോക്കൻ സുന്ദരി; രൺവീർ സിങിന്റെ പ്രണയങ്ങൾ!
ബോളിവുഡിലെ സൂപ്പര്‍ താരജോഡിയാണ് നടൻ രണ്‍വീര്‍ സിങ്ങും നടി ദീപിക പദുക്കോണും. ഓണ്‍സ്‌ക്രീനിലും ഓഫ്സ്‌ക്രീനിലുമെല്ലാം ഒരുപോലെ തിളങ്ങി നിൽക്കുന്നവരാണ് ഇരുവരും. വെള്ളിത്തിരയിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച് പ്രേക്ഷകരെ ആവേശത്തിലാക്കിയ താരങ്ങൾ ജീവിതത്തിലും ഒന്നായപ്പോൾ അത് ആരാധകരും ആഘോഷമാക്കി. ഇവരുടെ ഓൺസ്ക്രീൻ പ്രണയത്തേക്കാൾ ഓഫ്സ്ക്രീൻ പ്രണയം ആരാധകരെ എപ്പോഴും അസൂയപ്പെടുത്താറുണ്ട്.
സ്വഭാവം കൊണ്ടൊക്കെ തീര്‍ത്തും വ്യത്യസ്തരായ ദമ്പതികളാണ് ദീപികയും രണ്‍വീറും. വളരെ ശാന്തസ്വാഭാവിയായ വ്യക്തിയാണ് ദീപിക. താരത്തിന്റെ സംസാരത്തിൽ പോലും അത് കാണാൻ കഴിയും. അതേസമയം രബോളിവുഡിലെ ഏറ്റവും എനര്‍ജെറ്റികും തീർത്തും അപ്രവചനീയമായി പെരുമാറുന്ന വ്യക്തിയുമാണ് രൺവീർ. ഈ വ്യത്യാസം കൊണ്ടൊക്കെ തന്നെയാണ് രണ്‍വീര്‍-ദീപിക ജോഡിയെ ആരാധകർ ഇഷ്ടപ്പെടുന്നത്. കഴിഞ്ഞ നാല് വർഷത്തിലേറെയായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങൾ.

അതേസമയം ദീപികയുമായി പ്രണയത്തിലാകുന്നതിന് മുൻപ് നിരവധി പ്രണയങ്ങൾ രൺവീറിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇതിൽ പലതും വലിയ വാർത്തയായിരുന്നു. ചിലത് ഗോസിപ്പ് കോളങ്ങളിൽ മാത്രമായി ഒതുങ്ങിയവയാണ്. ബോളിവുഡിലെ മുൻനിര നായികമാരും ഇക്കൂട്ടത്തിലുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ഹേമ മാലിനിയുടെയും ധർമേന്ദ്രയുടെയും ഇളയ മകൾ അഹാന ഡിയോൾ ആയിരുന്നു സിനിമാ മേഖലയിൽ നിന്നുള്ള രൺവീർ സിംഗിന്റെ ആദ്യത്തെ കാമുകി. കോളേജ് കാലഘട്ടത്തിൽ ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് പറയപ്പെടുന്നത്. പിന്നീട് രൺവീറിനൊപ്പം ചേർത്തു കേട്ട പേര് നടി അനുഷ്ക ശർമയുടേതാണ്. ഒരു സമയത്ത് ബോളിവുഡ് ആഘോഷമാക്കിയ ജോഡികൾ ആയിരുന്നു ഇവർ.
രൺവീർ സിംഗിന്റെ ആദ്യ രണ്ടു സിനിമകളും അനുഷ്ക ശർമയ്ക്ക് ഒപ്പമായിരുന്നു. രണ്ടു സിനിമകളിലെയും ഇവരുടെ കെമിസ്ട്രി പ്രേക്ഷക ശ്രദ്ധനേടി. പിന്നീടാണ് ഇരുവരും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ പ്രണയത്തിലാണെന്ന് ഒരിക്കലും തുറന്നുപറഞ്ഞിട്ടില്ല. എന്നാൽ ടൈംസ്‌നൗ അടക്കമുള്ള മാധ്യമങ്ങൾ ഇവർ പ്രണയത്തിലാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം 2011 ൽ ഇവരുടെ ബന്ധം അവസാനിച്ചു. രൺവീർ സോനാക്ഷി സിൻഹയുമായി പ്രണയത്തിലായതോടെയാണ് ഇവർ പിരിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.
ലൂട്ടേര എന്ന സിനിമയ്ക്കിടയിലാണ് രൺവീറും സോനാക്ഷിയും പ്രണയത്തിലായത്. ഈ ബന്ധം ഇരുവരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഗോസിപ്പുകൾ ശക്തമായിരുന്നു. പിന്നീട് രൺവീറിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് ഒരു മൊറോക്കൻ സുന്ദരിയായിരുന്നു. ബെഫിക്രെ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടയിൽ രൺവീർ തന്നെയാണ് തന്റെ കാമുകിയെ കുറിച്ച് വെളിപ്പെടുത്തിയത്. സുന്ദരിയായ മൊറോക്കൻ പെൺകുട്ടി എന്ന് മാത്രമാണ് നടൻ പറഞ്ഞത്. അവരുടെ പേരോ, ഐഡന്റിറ്റിയോ ഒന്നും നടൻ വെളിപ്പെടുത്തിയിരുന്നില്ല.

എന്നാൽ ആ ബന്ധവും അധികം നാൾ മുന്നോട്ട് പോയില്ല എന്നാണ് വിവരം. പിന്നീട് നടി പരിനീതി ചോപ്രയുമായാണ് രൺവീർ പ്രണയത്തിലായത്. വളരെ അടുത്ത സുഹൃത്തുക്കളുമായിരുന്നു ഇരുവരും. പൊതുവേദികളിൽ അടക്കം പരസ്‌പരം കളിയാക്കുന്ന രണ്ടുപേരായിരുന്നു ഇവർ. എന്നാൽ ഈ പ്രണയത്തിനും വളരെ കുറച്ചു നാളത്തെ ആയുസേ ഉണ്ടായിരുന്നുള്ളു. ഇതിനു ശേഷമാണ് ദീപിക പദുകോൺ രൺവീറിന്റെ ജീവിതത്തിലേക്ക് വരുന്നത്.
സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ രാം ലീല എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2018 നവംബറിൽ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. ഇറ്റലിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ബോളിവുഡ് സിനിമാ പ്രേമികൾ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇവരുടേത്. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങൾ ഇപ്പോൾ. അതേസമയം, ബൈജു ബാവ്‌റ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡോൺ 3 തുടങ്ങി നിരവധിസിനിമകളാണ് രൺവീർ സിങ്ങിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.


Click it and Unblock the Notifications