ഒരേ കെട്ടിടത്തിൽ താമസിച്ചിരുന്ന രേഖയും ജയയും; ബച്ചനെ ആദ്യമായി കാണുന്നതും അവിടെ; ആ കഥയിങ്ങനെ

ബോളിവുഡിലെ പകരക്കാരില്ലാത്ത നായികയാണ് രേഖ. കഴിഞ്ഞ ദിവസമാണ് നടി തന്റെ 69-ാം ജന്മദിനം ആഘോഷിച്ചത്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമെല്ലാം ഏറെ വ്യത്യസ്തയാണ് രേഖ. അതുകൊണ്ട് തന്നെ രേഖയുടെ കരിയറും വ്യക്തിജീവിതവും എന്നും വാർത്തകളിൽ നിറയാറുണ്ട്. രേഖയുടെ കുട്ടിക്കാലം, സിനിമയിലുണ്ടായ വീഴ്ചകൾ, പ്രണയത്തകർച്ചകൾ, ഭർത്താവിന്റെ മരണം എന്നിവയെല്ലാം വലിയ രീതിയിൽ ചർച്ചയായിട്ടുള്ളവയാണ്. ഇതിനെല്ലാം പുറമെ നിരവധി ഗോസിപ്പുകളും രേഖയുടെ ജീവിതത്തിലുണ്ടായി.

അതിൽ തന്നെ ഇന്നും ചർച്ചയാകുന്ന ഒന്നാണ് രേഖയെയും അമിതാഭ് ബച്ചനെയും ജയാ ബച്ചനെയും ചുറ്റിപ്പറ്റിയുള്ള കഥകൾ. രേഖയും ബച്ചനും പ്രണയത്തിലായിരുന്നെന്നും ഇതുകാരണം ജയയും രേഖയുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നുമുള്ള നിരവധി കഥകൾ പലപ്പോഴായി പ്രചരിച്ചിട്ടുണ്ട്. എന്നാൽ ഈ ഗോസിപ്പുകൾക്കെല്ലാം മുൻപ് രേഖയും ജയയും തമ്മിൽ അടുത്ത സുഹൃത്തുക്കളായിരുന്നു. അതേക്കുറിച്ച് അധികമാരും പറഞ്ഞുകേട്ടിട്ടില്ല.

Rekha, Amitabh Bachchan, Jaya Bachchan

ഇപ്പോഴിതാ ആ സൗഹൃദകഥ വീണ്ടും ശ്രദ്ധനേടുകയാണ്. രേഖ: ദ അൺടോൾഡ് സ്റ്റോറി എന്ന പുസ്തകത്തിലെ ദീദിഭായ് എന്ന തലക്കെട്ടിലുള്ള ഒരു അദ്ധ്യായത്തിലാണ് രേഖയും ജയയും തമ്മിലുള്ള പഴയ സൗഹൃദത്തെ കുറിച്ച് പറയുന്നത്. എഴുപതുകളുടെ തുടക്കത്തിൽ ആരംഭിച്ചതാണ് ഇവർക്കിടയിലെ സൗഹൃദം. ഒരുകാലത്ത് രേഖയും ജയയും അയൽവാസികളായിരുന്നു. അന്ന് രേഖ സ്ഥിരമായി ജയയുടെ വീട്ടിൽ വരുമായിരുന്നുവെന്നും അവിടെ വെച്ചാണ് രേഖ ബച്ചനെ ആദ്യമായി കാണുന്നതെന്നും പുസ്തകത്തിൽ പറയുന്നു.

'ആദ്യ കുറച്ച് ചിത്രങ്ങളുടെ വിജയത്തിന് ശേഷം, 1972ൽ രേഖ ബോംബെയിൽ സ്വന്തമായൊരു ഫ്ലാറ്റ് വാങ്ങി. ഹോട്ടൽ അജന്ത വിട്ട്, പതിനെട്ടാം വയസ്സിൽ ജുഹുവിലെ ബീച്ച് അപ്പാർട്ടുമെന്റിലേക്ക് നടി മാറി. അതേ അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് ജയ താമസിച്ചിരുന്നത്. നടിയെന്ന നിലയിൽ ജയ തിളങ്ങി നിൽക്കുന്ന സമയമായിരുന്നു അത്',

'അപ്പാർട്ടുമെന്റിൽ രേഖയും ജയയും പലപ്പോഴും കണ്ടുമുട്ടുമായിരുന്നു. രേഖ ജയയെ സ്നേഹപൂർവ്വം ദീഭായി എന്നാണ് വിളിച്ചിരുന്നത്. ഒഴിവ് സമയങ്ങളിൽ അവരുടെ ഫ്ലാറ്റിൽ പോകുന്നതും പതിവായിരുന്നു. അവിടെ വച്ചാണ് രേഖ ആദ്യമായി ജയയുടെ കാമുകൻ അമിതാഭ് ബച്ചനെ കാണുന്നത്', പുസ്തകത്തിൽ പറയുന്നു.

നടനും ചലച്ചിത്ര നിർമ്മാതാവുമായ മെഹമൂദിന്റെ ജീവചരിത്രത്തെ പരാമർശിക്കുന്ന ഭാഗത്തിലും ഇവരുടെ സൗഹൃദത്തെ കുറിച്ച് പറയുന്നുണ്ട്. രേഖയും ജയയും അമിതാഭ് ബച്ചനും സുഹൃത്തുക്കളെന്ന നിലയിൽ കറക്കവും മറ്റും പതിവായിരുന്നുവെന്ന് അതിൽ പറയുന്നു. 'അക്കാലത്ത് കാമുകി ജയ ആയിരുന്നു ബച്ചന്റെ നെടുംതൂൺ. സിനിമയിൽ തിളങ്ങി നിന്ന ജയ ബച്ചനെ ഒരുപാട് നിർമാതാക്കൾക്ക് പരിചയപ്പെടുത്തി. നടൻ മെഹ്മൂദിന്റെ ജീവചരിത്രത്തിന്റെ രചയിതാവ് ഹനീഫ് സവേരി, അമിതാഭും അൻവറും (മെഹമൂദിന്റെ സഹോദരൻ) അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് പറയുന്നുണ്ട്',

Rekha, Amitabh Bachchan, Jaya Bachchan

'അമിതാഭിനെയും ജയയെയും താൻ പലപ്പോഴും ലോംഗ് ഡ്രൈവിന് കൊണ്ടുപോയിട്ടുണ്ടെന്ന് അൻവർ എന്നോട് പറഞ്ഞു, ഇരുവരും കാറിന്റെ മുൻസീറ്റിൽ ഇരിക്കും, രേഖ പിൻസീറ്റിൽ ഇരിക്കും. യാത്രയിൽ അവർ സംസാരിക്കുമായിരുന്നു. മെഹ്മൂദിന്റെ ഔദ്യോഗിക ജീവചരിത്രമായ മെഹ്മൂദ്: എ മാൻ ഓഫ് മെനി മൂഡിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്', പുസ്തകത്തിൽ പറയുന്നു.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ജയയുടെയും രേഖയുടെയും സൗഹൃദത്തിന് എന്ത് സംഭവിച്ചു എന്നത് കൗതുകകരമാണ്. രേഖ: ദി അൺടോൾഡ് സ്റ്റോറിയിലെ അതേ അധ്യായത്തിൽ അവരുടെ സൗഹൃദം തകരാൻ ഇടയായ സാഹചര്യങ്ങളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്, 1973 ൽ ജയ അമിതാഭ് ബച്ചനെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് ഇവരുടെ സൗഹൃദം തകർന്നതെന്നാണ് പറയുന്നത്.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X