ഹൃത്വിക്കിന് മുമ്പ് സബ പ്രണയിച്ചത് ഈ താരപുത്രനെ; ഏഴ് വര്‍ഷത്തെ ലിവിംഗ് ടുഗെദറിന് ശേഷം പിരിഞ്ഞു
ബോളിവുഡിലെ സൂപ്പര്‍ താരമായ ഹൃത്വിക് റോഷന്റെ പേരാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. ഹൃത്വിക് റോഷന്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നടിയും ഗായികയുമായ സബ ആസാദുമായി ഹൃത്വിക് പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു കഫേയില്‍ നിന്നും ഒരുമിച്ച് പുറത്തേക്ക് വരുന്ന ഇരുവരുടേയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ ഹൃത്വിക് സബയുടെ കരം പിടിച്ചാണ് നടക്കുന്നത്.
സബയുടെ മുഖം മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ വ്യക്തമല്ലെങ്കിലും സോഷ്യല്‍ മീഡിയിലെ വിരുതന്മാര്‍ താരത്തെ തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും പ്രണയത്തിലാണെന്നും എന്നാല്‍ ഇപ്പോള്‍ മാത്രമാണ് അത് ലോകത്തോട് പറയാന്‍ ഹൃത്വിക് മാനസികമായി തയ്യാറായതെന്നുമാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. അതേസമയം റിപ്പോര്‍ട്ടുകളോട് ഹൃത്വിക്കോ സബയോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. എങ്കിലും താരങ്ങള്‍ തമ്മിലുള്ള പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്.

2008 ല്‍ പുറത്തിറങ്ങിയ ദില്‍ കബഡി എന്ന ചിത്രത്തിലൂടെയായിരുന്നു സബയുടെ അഭിനയ അരങ്ങേറ്റം. പിന്നീട് മുജ്‌സെ ഫ്രാണ്ട്ഷിപ്പ് കരോഗെ എന്ന ചിത്രത്തിലും സബ അഭിനയിച്ചിട്ടുണ്ട്. 2021 ല്‍ പുറത്തിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രമായ ഫീല്‍സ് ലൈക് ഇഷ്‌കിലും സബ അഭിനയിച്ചിട്ടുണ്ട്. സംഗീതത്തിലും കഴിവ് തെളിയിച്ചിട്ടുള്ള സബ സ്വന്തമായ മ്യൂസിക് ബാന്റുമുള്ള താരമാണ്. എന്നാല്‍ ഹൃത്വിക്കുമായുള്ള പ്രണയ വാര്‍ത്തകള്‍ പുറത്ത് വന്നതോടെ വാര്‍ത്തകളിലെ താരമായി മാറിയിരിക്കുകയാണ് സബ.

ഹൃത്വിക്കിനുമൊത്തുള്ള പ്രണയ വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് മുമ്പ് സബ മറ്റൊരു നടനുമായും പ്രണയത്തിലായിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങൡലൊരാളായ നസറുദ്ദീന്‍ ഷായുടെ മകന്‍ ഇമാദുമായി സബ പ്രണയത്തിലായിരുന്നു. 2013 ലായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. 2013 ല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇമാദ് തന്നെയാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് തുറന്ന് പറയുന്നത്. തങ്ങള്‍ പ്രണയത്തിലാണെന്നും ഇപ്പോള്‍ ലിവിംഗ് ടുഗദറിലാണെന്നും ഇമാദ് വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. എന്തുകൊണ്ടാണ് തങ്ങള്‍ പിരിയുന്നതെന്ന് വെളിപ്പെടുത്താന്‍ ഇരുവരും തയ്യാറായിട്ടില്ല.

ഇമാദും സബയും ഏഴ് വര്‍ഷം ലിവിംഗ് ടുഗദറിലായിരുന്നുവെന്നും എന്നാല്‍ 2020 ല്‍ ഇരുവരും പിരിയുകയായിരുന്നുവെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇരുവരും ഒരുമിച്ച് മ്യൂസിക് വീഡിയോയും പുറത്തിറക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഒരുപാട് പങ്കുവച്ചിട്ടുണ്ട് ഇരുവരും. എന്നാല്‍ ഇരുവരും പിരിയുകയായിരുന്നു. അതേസമയം തങ്ങളുടെ പൊതു സുഹൃത്തായൊരു സംഗീതജ്ഞനിലൂടെയാണ് ഹൃത്വിക്കും സബയും പരിചയപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
Recommended Video

അതേസമയം വാര്‍ ആണ് ഹൃത്വിക് റോഷന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈഗര്‍ ഷ്രോഫും പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. വാറിനൊരു രണ്ടാം ഭാഗം വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനിടെ ഹൃത്വിക് ഇപ്പോള്‍ അഭിനയിക്കുന്നത് വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ്. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് അഭിനയിക്കുന്നത്. പിന്നാലെ ദീപിക പദുക്കോണിനൊപ്പം ആദ്യമായി അഭിനയിക്കുന്ന ഫൈറ്റര്‍ എന്ന ചിത്രവും തയ്യാറെടുക്കുന്നുണ്ട്. ഏറെ നാളുകളായി ആരാധകര്‍ കാത്തിരുന്നതാണ് ഹൃത്വിക്കും ദീപികയും ഒരുമിക്കുന്ന സിനിമ എന്നത്. അതേസമയം വാര്‍ ടുവിന് ശേഷം ഹൃത്വിക്കും ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഒരുമിക്കുന്നൊരു സ്‌പൈ ചിത്രവും അണിയറിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരത്തിന്റെ സിനിമകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications