ജൂഹി ചൗളയോട് അടങ്ങാത്ത പ്രണയം, അച്ഛനെ കണ്ട് പെണ്ണ് ചോദിച്ച സൽമാൻ ഖാൻ; പക്ഷേ സംഭവിച്ചത്!
ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് സല്‍മാന്‍ ഖാന്‍. സിനിമാ കുടുംബത്തില്‍ നിന്നുമെത്തിയ സൽമാൻ വളരെ വേഗമാണ് ഇന്ത്യയിലെ തന്നെ മുൻനിര താരമായി പേരെടുത്തത്. എന്നാൽ സൽമാന്റെ അഭിനയത്തെ വിമർശിക്കുന്നവരും ഏറെയാണ്. എങ്കിലും നടന്റെ താരപദവി നിഷേധിക്കാൻ ഇവർ ആരും തയ്യാറായിട്ടില്ല. അത്രയും വലിയ ആരാധകവൃന്ദമാണ് താരത്തിനുള്ളത്.
ജീവിതത്തിലും കാരിയാറിലുമെല്ലാം നിരവധി വിവാദങ്ങൾ നടന്റെ പേരിൽ ഉണ്ടായിട്ടുണ്ട്. കേസുകളും ജയില്‍വാസവുമൊക്കെ സല്‍മാന്‍ ഖാന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതൊന്നും സൽമാൻ ഖാൻ എന്ന സൂപ്പർ സ്റ്റാറിന്റെ താര പദവിക്ക് ഒരുവിധത്തിലും ഭീഷണി ആയിട്ടില്ല.

അതുപോലെ ഇന്ത്യൻ സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലേഴ്സിൽ ഒരാളാണ് സൽമാൻ ഖാൻ. വയസ് അമ്പത്തിയഞ്ച് പിന്നിട്ടെങ്കിലും സൽമാനിപ്പോഴും അവിവാഹിതനായി തുടരുകയാണ്. എന്നാൽ പ്രണയ ബന്ധങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട് താരത്തിന്. ധാരാളം നടിമാർ നടന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്.
ഐശ്വര്യ റായ് ബച്ചൻ, സറൈൻ ഖാൻ, ഭാഗ്യശ്രീ, കത്രീന കൈഫ്, സംഗീത ബിജ്‌ലാനി തുടങ്ങി തുടങ്ങി മുൻനിര നായികമാർ പലരും ഇതിൽ ഉൾപ്പെടുന്നു. അതിലെ മിക്ക ബന്ധങ്ങളും വിവാഹത്തിലേക്ക് എത്തും മുന്നേ തകരുകയും ചെയ്തിരുന്നു. ഇന്നും പല നടിമാരുടെ പേരകളും നടന്റെയൊപ്പം ചേർത്ത് കേൾക്കുന്നുണ്ട്.

ബാച്ചിലർ ജീവിതം അവസാനിപ്പിച്ച് നടൻ വിവാഹം കഴിച്ചു കാണാൻ ആഗ്രഹിക്കുന്ന ആരാധകർ നിരവധിയാണ്. പല നടിമാരുടെയും അടുത്ത് നടൻ സീരിയസായ വിവാഹാഭ്യർത്ഥനകളുമായി സമീപിച്ചിട്ടുണ്ട്. അങ്ങനെ സമീപിച്ചിട്ടുള്ള ഒരാളാണ് ജൂഹി ചൗളയും. ആ സംഭവം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളായിരുന്നു ജൂഹി ചൗള. മിസ് ഇന്ത്യ പട്ടം അഭിനയ ലോകത്തേക്ക് എത്തിയ ജൂഹി ചൗള അതിവേഗം സൂപ്പർ താരമായി മാറുകയായിരുന്നു. തൊണ്ണൂറുകളിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു നടി. ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട് ജൂഹി.

അങ്ങനെ ജൂഹി ചൗള തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സൽമാൻ ഖാൻ വിവാഹാഭ്യർത്ഥനയുമായി ചെല്ലുന്നത്. എന്നാൽ ജൂഹിയുടെ അച്ഛൻ അഭ്യർത്ഥന നിരസിക്കുകയായിരുന്നു. എന്നാൽ പിന്നീട് 1995 ൽ ജൂഹി ബിസിനസുകാരനായ ജയ് മേത്തയെ വിവാഹം കഴിക്കുകയും ചെയ്തു. കഴിഞ്ഞ 27 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്ന ദമ്പതികൾക്ക് അർജുൻ, ജാൻവി എന്നീ രണ്ട് കുട്ടികളുമുണ്ട്.

അതേസമയം, ഒരിക്കൽ സൽമാൻ ഖാൻ തന്നെയാണ് ജൂഹി ചൗളയോട് താൻ വിവാഹാഭ്യർത്ഥന നടത്തിയ കാര്യം തുറന്ന് പറഞ്ഞത്. ഐടിഎംബി ഷോയിലെ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തൽ. വളരെ നല്ല പെൺകുട്ടിയും സുന്ദരിയുമായിരുന്നു ജൂഹി എന്ന് പറഞ്ഞ ശേഷമാണ് നടൻ വിവാഹഭ്യർത്ഥനയെ കുറിച്ച് പറഞ്ഞത്.

'ഞാൻ ജൂഹിയുടെ പിതാവിനോട് അവളെ വിവാഹം കഴിക്കാൻ അനുവദിക്കുമോ എന്ന് ചോദിച്ചു. എന്നോട് അദ്ദേഹം ഇല്ലെന്ന് പറഞ്ഞു,' സൽമാൻ ഖാൻ പറഞ്ഞു. എന്തുകൊണ്ടാണ് ജൂഹിയുടെ അച്ഛൻ നിരസിച്ചതെന്ന് ചോദിച്ചപ്പോൾ, താൻ അനുയോജ്യനായിരുന്നില്ലെന്ന് ഊഹിക്കുന്നു. അവർക്ക് ചെക്കനിൽ എന്ത് ഗുണങ്ങളാണ് വേണ്ടിയിരുന്നത് എന്ന് അറിയില്ലെന്നുമാണ് സൽമാൻ പറഞ്ഞത്.
അതേസമയം, സൽമാൻ ഇപ്പോൾ ബജ്‌രംഗി ഭായ്ജാനിലെ നടി യൂലിയ വന്തൂറുമായി ഡേറ്റിങ്ങിലാണെന്ന റിപ്പോർട്ടുകളുണ്ട്. രണ്ടുപേരും വാർത്തകളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.


Click it and Unblock the Notifications