For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു വർഷത്തെ ഹണിമൂൺ, നിനക്ക് ബോളിവുഡ് ഇഷ്ടമായില്ലെങ്കിൽ സിനിമ ഉപേക്ഷിക്കാം'; ഷാരൂഖ് ഗൗരിക്ക് നൽകിയ വാക്ക്

  |

  ബോളിവുഡിലെ ജനപ്രിയ താരദമ്പതികളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ഇവർക്കിടയിലെ സ്നേഹവും പരസ്പര ബഹുമാനമൊക്കെ പലരും അത്ഭുതത്തോടെ നോക്കി കാണുന്നതാണ്. പല താരദമ്പതികൾക്കും മാതൃകയാണ് ഇവരുടെ ജീവിതവും. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരമാണ് ഷാരൂഖ് ഖാൻ ഇന്ന്. യാതൊരു സിനിമാ പാരമ്പര്യവും ഇല്ലാതെയെത്തി ഷാരൂഖ് ബോളിവുഡിൽ കൈവരിച്ച നേട്ടങ്ങൾ ഇന്നും പലർക്കും വിസ്‌മയമാണ്. ഈ നേട്ടങ്ങൾക്ക് എല്ലാം കൂട്ടായി ഗൗരി ഖാനും ഉണ്ടായിരുന്നു.

  പലപ്പോഴും പല വേദികളിലും ഷാരൂഖ് ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. താൻ ഇന്ന് കൈവരിച്ച നേട്ടങ്ങളുടെ എല്ലാം ക്രെഡിറ്റ് ഗൗരിക്ക് കൂടിയാണെന്ന് താരം പറഞ്ഞിട്ടുണ്ട്. ഷാരൂഖിന്റെ നല്ല പാതി എന്നതിനപ്പുറം ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു സംരംഭക കൂടിയാണ് ഗൗരി. ബി ടൗണിന്റെ പ്രിയപ്പെട്ട ഇന്റീരിയർ ഡിസൈനറാണ് അവർ.

  Also Read: 'പണക്കാരനുമായി വിവാഹം, പിന്നീട് ജീവനാംശം വാങ്ങി ആഘോഷിക്കുന്നു'; കമന്റിന് മലൈക നൽകിയ മറുപടി

  ഷാരൂഖ് വലിയ താരമാകുന്നതിന് മുൻപ് തുടങ്ങിയതാണ് ഇവർക്കിടയിലെ പ്രണയം. പല അഭിമുഖങ്ങളിലും വേദികളിലും ഷാരൂഖ് ഗൗരിയുമായുള്ള പ്രണയത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അനുപമ ചോപ്രയുടെ കിംഗ് ഓഫ് ബോളിവുഡ്: ഷാരൂഖ് ഖാൻ ആൻഡ് ദി സെഡക്റ്റീവ് വേൾഡ് ഓഫ് ഇന്ത്യൻ സിനിമ എന്ന പുസ്തകത്തിൽ സിനിമ മോഹവുമായി മുംബൈയിലേക്ക് കയറയുന്നതിന് മുൻപ് ഗൗരിയുമായി ചേർന്ന് ഇട്ട ഒരു പ്ലാനിനെ പറ്റി ഷാരൂഖ് പറയുന്നുണ്ട്.

  1991 ഏപ്രിലിൽ അമ്മയുടെ മരണശേഷമാണ് സിനിമയിൽ തന്റെ ഭാഗ്യം പരീക്ഷിക്കുന്നതിനായി ഷാരൂഖ് മുംബൈയിലേക്ക് മാറുന്നത്. എന്നാൽ അന്ന് കാമുകിയായ ഗൗരിയും ഷാരൂഖും രണ്ടു നഗരങ്ങളിൽ ആവുന്നതിന് ഇത് കാരണമാകുമായിരുന്നു. ഷാരൂഖ് ബോളിവുഡിലേക്ക് പോകുന്നതിലും ഗൗരി ആശങ്കപ്പെട്ടിരുന്നു. അന്ന് ഷാരൂഖ് ഒരു പ്ലാൻ ഇട്ടു, 'ഒരു വർഷത്തെ ഹണിമൂൺ'.

  Also Read: കുഞ്ഞിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല, കുടുംബത്തിലെ ആരും ചോദിക്കാറുമില്ല; മൗനി റോയ്

  ഒരു വർഷം മുംബൈയിൽ താമസിക്കാൻ ശ്രമിക്കാമെന്നും ഗൗരിക്ക് ബോളിവുഡ് ഇഷ്ടപ്പെട്ടില്ലെങ്കിൽ സിനിമ തന്നെ ഉപേക്ഷിക്കാമെന്നും ഷാരൂഖ് ഗൗരിക്ക് വാക്ക് നൽകിയിരുന്നു എന്നും പുസ്തകത്തിൽ പറയുന്നു. ഷാരൂഖ് മുംബൈയിലേക്ക് മാറിയാൽ മാതാപിതാക്കളുടെ എതിർപ്പും, മറ്റു കാരണങ്ങളും കൊണ്ട് ബന്ധം നിലനിർത്താൻ ബുദ്ധിമുട്ടാകുമെന്ന് ഗൗരിക്ക് തോന്നി. അങ്ങനെയാണ് ഗൗരി ഷാരൂഖിനെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്.

  'ആ സമയത്ത് ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചില്ലെങ്കിൽ. ഞാൻ അദ്ദേഹത്തെ ഒരിക്കലും വിവാഹം കഴിക്കില്ലായിരുന്നു.' എന്ന് ഗൗരി പറയുന്നുണ്ട്. ഷാരൂഖിനൊപ്പം മുംബൈയിലേക്ക് പോകാൻ ഗൗരി തീരുമാനിച്ചപ്പോൾ അവരുടെ വിവാഹത്തിന് ഗൗരിയുടെ മാതാപിതാക്കളും സമ്മതിച്ചു. തുടർന്നായിരുന്നു ഇവരുടെ വിവാഹം.

  Also Read: '48 വയസ്സിൽ അമ്മയായി', ഊർമ്മിളയുടെ പേരിൽ പ്രചരണം; വ്യക്തത വരുത്തി ഭർത്താവ്

  ആദ്യമായി കണ്ടു മുട്ടിയതിന്റെ ഏഴാം വാർഷികത്തിലാണ് ഇവർ വിവാഹിതരായത്. 1991 ഒക്ടോബർ 25 ന് വിവാഹിതരാകുമ്പോൾ ഗൗരിക്ക് 21 വയസും ഷാരൂഖിന് 26 വയസും മാത്രമായിരുന്നു പ്രായം. ആദ്യം രജിസ്റ്റർ മാര്യേജ് ചെയ്ത ഇരുവരും പിന്നീട് ഹിന്ദു ആചാര പ്രകാരവും വിവാഹം നടത്തി.

  വിവാഹ ശേഷം മുംബൈയിലേക്ക് മാറിയ ഷാരൂഖിന് സുഹൃത്തും നടനും നിർമ്മാതാവുമായ വിവേക് ​​വാസ്‌വാനി മുംബൈയിലെ സൺ എൻ സാൻഡ് ഹോട്ടലിൽ മൂന്ന് ദിവസത്തെ താമസം സമ്മാനിച്ചിരുന്നു. പിന്നീട്, നിർമ്മാതാവ് അസീസ് മിർസയുടെ ബാന്ദ്രയിലെ ആളൊഴിഞ്ഞ അപ്പാർട്ട്‌മെന്റിലേക്ക് അവർ താമസം മാറി, ണ്ട് മെത്തകളും ഒരു ഫ്രിഡ്ജും ടിവിയും മാത്രമുള്ള ആ വീട്ടിൽ ആയിരുന്നു ദമ്പതികൾ ആദ്യം താമസിച്ചിരുന്നത്.

  സ്വന്തമായി വീടുണ്ടാക്കുന്നത് വരെ പുതിയ വീട്ടുപകരണങ്ങൾ ഒന്നും വേണ്ട എന്നായിരുന്നു ഗൗരിയുടെ നിലപാട്. അവരെ ഭാഗ്യം തുണച്ചു, ഷാരൂഖിനെ തേടി അവസരങ്ങൾ എത്തി. സിനിമകൾ ചെയ്ത് ഷാരൂഖ് സൂപ്പർസ്റ്റാറായി. ഇന്ന് മുംബൈയിലെ തന്നെ ഏറ്റവും വലിയ വീടുകളിൽ ഒന്ന് ഷാരൂഖിനെയാണ്.

  Read more about: shah rukh khan
  English summary
  Did you know Shah Rukh Khan asked Gauri Khan one year of honeymoon promised to quit films if she don't like
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X