For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭക്ഷണത്തിലാണ് കാര്യം; വിവാഹത്തിന് കൂടുതൽ സുന്ദരിയായി കാണാൻ ദീപിക ചെയ്തത് ഇതാണ്

  |

  ബോളിവുഡിന്റെ ഇഷ്ട താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. ബോളിവുഡിലെ റൊമാന്റിക് കപ്പിള്‍സ് എന്നാണ് ഇവരെ അറിയപ്പെടുന്നത്. ആറ് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇവർ വിവാഹിതരായത്. പ്രേക്ഷകര്‍ ഒരുപാട് ആഗ്രഹിച്ച താരവിവാഹമായിരുന്നു അത്. സിനിമയിലെ സൂപ്പർ ജോഡികൾ ജീവിതത്തിലും ഒന്നായപ്പോള്‍ നിറഞ്ഞ മനസോടൊയാണ് ആരാധകര്‍ അവരെ സ്വീകരിച്ചത്.

  2013ലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. സൂപ്പർഹിറ്റായ രാം-ലീല എന്ന ചിത്രത്തിൻറെ ചിത്രീകരണ വേളയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. തുടർന്നാണ് ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ 2018ൽ ഇരുവരും വിവാഹിതരാകുന്നത്.

  ഇറ്റലിയിലെ ലേക് കോമോയിൽ ഒരു സ്വകാര്യ ചടങ്ങ് നടത്തിയാണ് ഇവർ വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് വളരെ രാജകീയമായിട്ടായിരുന്നു നടത്തിയത്. കൊങ്കണി, സിന്ധ് ആചാര പ്രകാരം നടന്ന വിവാഹവും അതിന്റെ ചിത്രങ്ങളും വീഡിയോയും എല്ലാം അന്ന് സമൂഹമാധ്യമങ്ങളിൽ അടക്കം വൈറലായിരുന്നു.

  വിവാഹത്തിന് ദീപികയുടെയും രൺവീറിന്റെയും ലൂക്കും വസ്ത്രങ്ങളുമെല്ലാം ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ദീപിക പതിവിലും സുന്ദരിയായാണ് വിവാഹത്തിന് പ്രത്യക്ഷപ്പെട്ടത്. എന്നാൽ പിൽക്കാലത്താണ് അതിനു പിന്നിലെ രഹസ്യം പുറത്തുവന്നത്. വിവാഹത്തിന് മുൻപ് കൃത്യമായ ഡയറ്റ് പാലിച്ചാണ് ദീപിക സൗന്ദര്യം നിലനിർത്തിയത്.

  Also Read: എല്ലാവരും കൂടി എന്നെ ചീസ് ആക്കി; കരണിനോട് വിജയ് ദേവരകൊണ്ടയ്ക്ക് ദേഷ്യം?

  Recommended Video

  Nithya Menen On Santhosh Varkey: ഒരുപാട് നാളായി ആ നൂയിസൻസ് പുറകെ കൂടിയിട്ട് | *Interview

  ഈറ്റ്‌ഫിറ്റ് 247 എന്ന സ്ഥാപനതിന്റെ ഉടമയും സിഇഒയും പോഷകാഹാര വിദഗ്ധയുമായ ശ്വേതാ ഷായുടെ നിർദേശങ്ങളനുസരിച്ച് കൃത്യമായ ഡയറ്റ് പാലിച്ചാണ് ദീപിക തന്റെ സൗന്ദര്യം നിലനിർത്തിയത്. ഭക്ഷണ കാര്യങ്ങളിൽ പൂർണമായും നിയന്ത്രണം വരുത്തികൊണ്ടുള്ളതായിരുന്നു ഡയറ്റ്. ഈ സമയത്ത് ദീപിക എന്തൊക്കെയാണ് കഴിച്ചിരുന്നത് എങ്ങനെയാണ് കഴിച്ചിരുന്നത് എന്നെല്ലാം ശ്വേതാ ഷാ ബ്രൈഡ്സ് ടുഡേ ഇൻ എന്ന വെബ്‌സൈറ്റുമായി പങ്കുവച്ചിരുന്നു.

  ആയുർവേദത്തിലും സാത്വിക ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വിശ്വാസിച്ചിരുന്ന ശ്വേതാ ഷാ, ദീപികയ്ക്ക് 'പിത്തം' ഉണ്ടെന്ന് കണ്ടെത്തുകയും അതിനനുസരിച്ച് അവളുടെ ഭക്ഷണക്രമം ആസൂത്രണം ചെയ്യുകയുമാണ് ചെയ്തിരുന്നത്. രാവിലെ ഒരു ടേബിൾസ്പൂൺ കുതിർത്ത പെരുംജീരവും ഓട്‌സ്, ഗ്രീൻ ഡിറ്റോക്സ് സ്മൂത്തികൾ പോലുള്ള കൂൾ ഡ്രിങ്ക്‌സ് കുടിച്ചാണ് ദീപിക തന്റെ ദിവസം ആരംഭിച്ചിരുന്നത്.

  Also Read: ഗ്രാമീണ പെണ്‍കുട്ടിയെ കെട്ടണം, എനിക്ക് ഭക്ഷണമുണ്ടാക്കി തരും, വീട് വൃത്തിയാക്കും; പുലിവാല് പിടിച്ച ടൈഗര്‍

  പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ദീപികയുടെ ലിസ്റ്റിൽ ഇല്ലാത്ത കാര്യമായിരുന്നു. കൂടാതെ തേങ്ങ, പരിപ്പ്, ഓട്സ്, അരി, പയർ എന്നിവ അതിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. തെന്നിന്ത്യൻ ഭക്ഷണങ്ങളായ പൊങ്കൽ, കഞ്ഞി, ഉപ്പ്മ, എന്നിവയും പുതിന, മല്ലിയില, പെരുംജീരകം അല്ലെങ്കിൽ പർപ്പിൾ കാബേജ്, മില്ലറ്റ് വിത്ത് എന്നിവ ചേർത്ത് പുഴുങ്ങിയതോ വറുത്തതുമായ ചുവന്ന പയറും സൈഡ് ഡിഷായി സാലഡും ദീപിക കഴിക്കുമായിരുന്നു.

  ഇറ്റാലിയൻ ഭക്ഷണം ഇഷ്ടപ്പെടുന്ന ദീപിക, ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നതിനായി ആഴ്ചയിൽ 2-3 തവണയെങ്കിലും കീൻവയോ അരി ഭക്ഷണമോ ഒരു കൃത്യമായ അളവിൽ കഴിച്ചിരുന്നു. പ്രഭാതഭക്ഷണത്തിന് രണ്ടു മണിക്കൂർ കഴിഞ്ഞ് ദീപിക ഒരു പഴം, പച്ചക്കറി ജ്യൂസ് എന്നിവയും, ഉച്ചയ്ക്ക് ഒരു പാത്രത്തിൽ പാകം ചെയ്ത പച്ചക്കറികളും റൊട്ടിയും ഇടയ്ക്ക് സ്നാക്ക്സ് പോലെ ബീറ്റ്റൂട്ട് ടിക്കി, സുക്കിനി കബാബ്, ഹെർബെഡ് ഹമ്മൂസ്, തുടങ്ങിയ വിഭവങ്ങളും കഴിച്ചിരുന്നതായാണ് ശ്വേതാ ഷാ പറയുന്നത്.

  Read more about: deepika padukone
  English summary
  Did You Know? This What Deepika Padukone Ate For Her Pre-wedding Glow
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X