വിവാഹത്തിന് മുൻപ് അക്ഷയ് കുമാറിന്റെ കുടുംബത്തിലെ രോഗചരിത്രം പരിശോധിച്ച ട്വിങ്കിൾ; കാരണമിതാണ്

ബോളിവുഡിലെ പവർ കപ്പിളാണ് അക്ഷയ് കുമാറും ഭാര്യ ട്വിങ്കിള്‍ ഖന്നയും. ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാര്‍ ഇന്ന്. ബോളിവുഡിന്റെ ഐക്കോണിക് താരങ്ങളായ രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളാണ് ട്വിങ്കിള്‍. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ ട്വിങ്കിളും സിനിമയിലെത്തിയിരുന്നു. എന്നാൽ സിനിമ ട്വിങ്കിളിന്റെ മേഖലയായിരുന്നില്ല. അധികം വൈകാതെ തന്നെ അഭിനയ നിര്‍ത്തിയ ട്വിങ്കിള്‍ പിന്നീട് മാധ്യമ പ്രവര്‍ത്തനത്തിലേക്കും എഴുത്തിലേക്കും കടക്കുകയായിരുന്നു.

പ്രണയ വിവാഹമായിരുന്നു ട്വിങ്കിളിന്റേയും അക്ഷയ് കുമാറിന്റേയും. ബോളിവുഡിൽ വലിയ രീതിയിൽ ചർച്ച ആയതായിരുന്നു ഇവരുടെ പ്രണയവും വിവാഹവുമൊക്കെ. ട്വിങ്കിളുമായി പ്രണയത്തിലാകുന്നതിന് മുൻപ് ശില്‍പ ഷെട്ടി, രവീണ ടണ്ടന്‍ തുടങ്ങിയ നടിമാരുമായി പ്രണയത്തിലായിരുന്നു അക്ഷയ് കുമാര്‍. എന്നാൽ ഇന്ന് അതൊക്കെ പഴങ്കഥകളാക്കി കഴിഞ്ഞ 20 വർഷത്തിലേറെയായി ഇരുവരും വിജയകരമായി ദാമ്പത്യം മുന്നോട്ട് കൊണ്ടുപോവുകയാണ്.

ട്വിങ്കിളിന്റേയും അക്ഷയ് കുമാറിന്റേയും ഓഫ് സ്ക്രീൻ കെമിസ്ട്രി ആരാധകര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്

ട്വിങ്കിളിന്റേയും അക്ഷയ് കുമാറിന്റേയും ഓഫ് സ്ക്രീൻ കെമിസ്ട്രി ആരാധകര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. പരസ്പരം കളിയാക്കാനും തമാശകള്‍ പറയാനുമൊക്കെ മിടുക്കുളളവരാണ് അക്ഷയും ട്വിങ്കിളും. എന്തും തുറന്നുപറയുന്ന സ്വഭാവക്കാരി കൂടിയാണ് ട്വിങ്കിൾ. തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ രസകരമായ സംഭവങ്ങളും വിശേഷങ്ങളും താരങ്ങൾ പലപ്പോഴും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

ഒരിക്കൽ ഒരു വേദിയിൽ ട്വിങ്കിൾ പറഞ്ഞ രസകരമായ ഒരു കാര്യമാണ് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത്. ഒരിക്കൽ അക്ഷയ് കുമാറിനെ വിവാഹം കഴിക്കുന്നതിന് മുൻപ് അക്ഷയുടെ കുടുംബത്തിലെ രോഗങ്ങൾ സംബന്ധിച്ച ഒരു ജനിതക പട്ടിക താൻ തയ്യാറാക്കിയിരുന്നു എന്നാണ് ട്വിങ്കിൾ വെളിപ്പെടുത്തിയിരുന്നു. അതിന്റെ കാരണവും പറഞ്ഞിരുന്നു.

ട്വിങ്കിളിന്റെ മിസിസ് ഫണ്ണിബോൺസ് എന്ന പുസ്‌തകത്തിന്റെ പ്രകാശന വേളയിലാണ് സംഭവം

ട്വിങ്കിളിന്റെ മിസിസ് ഫണ്ണിബോൺസ് എന്ന പുസ്‌തകത്തിന്റെ പ്രകാശന വേളയിലാണ് സംഭവം. അക്ഷയ് കുമാറിൽ തനിക്ക് കുട്ടികളുണ്ടാകാൻ പോകുന്നതിനാലാണ് അക്ഷയ്‌യുടെ കുടുംബത്തെക്കുറിച്ചും അവരുടെ രോഗചരിത്രത്തെ കുറിച്ചും താൻ പരിശോധിച്ചതെന്നാണ് ട്വിങ്കിൾ വെളിപ്പെടുത്തിയത്.

"ഇത് വളരെ കുറച്ച് ആളുകൾക്ക് മാത്രം അറിയുന്ന കാര്യമാണ്, പക്ഷേ ഇത് സാമാന്യബുദ്ധി അനുസരിച്ചു ചെയ്യേണ്ടത് ആണെന്ന് ഞാൻ കരുതുന്നു. ഞാൻ അവനെ വിവാഹം കഴിച്ചപ്പോൾ, ഞാൻ അദ്ദേഹത്തെ വിവാഹം ചെയ്താൽ, അദ്ദേഹത്തിൽ എനിക്ക് കുട്ടികളുണ്ടാകും, അതുകൊണ്ട് അവന്റെ കുടുംബത്തിൽ ഏതൊക്കെ രോഗങ്ങളാണ് ഉള്ളതെന്ന് നോക്കി ഞാൻ ജനിതക പട്ടിക തയ്യാറാക്കി. അത് ഞാൻ അദ്ദേഹത്തിൽ നിന്ന് മറച്ചുവെച്ചിരുന്നു, പക്ഷേ അദ്ദേഹം അത് കണ്ടെത്തി.' ട്വിങ്കിൾ പറഞ്ഞു.

മുൻപ് കോഫീ വിത്ത് കരൺ ഷോയിലും ട്വിങ്കിൾ 'ജനിതക പട്ടിക'യെക്കുറിച്ച് സംസാരിച്ചിരുന്നു

മുൻപ് കോഫീ വിത്ത് കരൺ ഷോയിലും ട്വിങ്കിൾ 'ജനിതക പട്ടിക'യെക്കുറിച്ച് സംസാരിച്ചിരുന്നു. അക്ഷയ്‌യുടെ കുടുംബത്തിലെ രോഗങ്ങളുടെ ഒരു ചാർട്ട് താൻ തയ്യാറാക്കിയതായി അവർ വെളിപ്പെടുത്തി. 'അദ്ദേഹത്തിന്റെ കുടുംബത്തിൽ എന്തൊക്കെ രോഗങ്ങളാണ് പടരുന്നത്? അവന്റെ അമ്മാവന്റെയും കുടുംബത്തിന്റെയും മുടി കൊഴിഞ്ഞത് ഏത് പ്രായത്തിലാണ്? എന്താണ് കാഞ്ചൻ ചാച്ചി മരിച്ചത്? ഞാൻ അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചുകൊണ്ടേയിരിക്കുമായിരുന്നു, എനിക്ക് അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ച് വളരെ ഉത്കണ്ഠയുള്ളതുകൊണ്ടാണ് ഞാൻ ചോദിക്കുന്നതെന്നാണ് അദ്ദേഹം കരുതിയത്.'

മറ്റൊരു പട്ടിക ഉണ്ടാക്കിയതിനെക്കുറിച്ചും അവർ വെളിപ്പെടുത്തിയിരുന്നു. 'അദ്ദേഹത്തെ വിവാഹം കഴിക്കുന്നതിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള ഒരു ചാർട്ടും ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് അദ്ദേഹത്തിനെ വിവാഹം കഴിക്കുന്നതിന്റെ എല്ലാ ഗുണങ്ങളും ദോഷങ്ങളും എനിക്കറിയുമായിരുന്നു' എന്നാണ് ട്വിങ്കിൾ പറഞ്ഞത്. അതിലെ ദോഷങ്ങൾ എന്തൊക്കെ ആയിരുന്നു എന്ന് കരൺ ചോദിച്ചപ്പോൾ ട്വിങ്കിൾ പറഞ്ഞത്,അതിൽ ഉണ്ടായിരുന്ന രണ്ടു ദോഷങ്ങളും എട്ട് ഗുണങ്ങളും അതുപോലെ തന്നെ തുടർന്നു എന്നാണ്.

രക്ഷാബന്ധൻ ആണ് അക്ഷയ് കുമാറിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം

അതേസമയം, രക്ഷാബന്ധൻ ആണ് അക്ഷയ് കുമാറിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് നല്ല അഭിപ്രായം നേടാൻ കഴിഞ്ഞിരുന്നില്ല. ബോക്സ് ഓഫീസിലും കാര്യമായ നേട്ടം സ്വന്തമാക്കാൻ ചിത്രത്തിനായില്ല. കട്ട്പുറ്റ്ലി, റാം സേതു, സെൽഫി തുടങ്ങി നിരവധി ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Read more about: akshay kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X