പ്രഭാസുമായി തല്ലിപ്പിരിഞ്ഞ് മിണ്ടാതായി കങ്കണ; ബാഹുബലി സൂപ്പര്‍ ഹിറ്റായപ്പോള്‍ കങ്കണ പറഞ്ഞത്!
ബോളിവുഡിലെ മുന്‍നിര നായികയാണ് കങ്കണ റണാവത്. ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും കങ്കണ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വങ്ങളാണ്. ഓണ്‍ സ്‌ക്രീനിലെ തന്റെ പ്രകടനം കൊണ്ട് കയ്യടി നേടുന്ന കങ്കണ ഓഫ് സ്‌ക്രീനിലെ തന്റെ പ്രസ്താവനകളിലൂടെ വലിയ വിവാദങ്ങളിലും അകപ്പെടാറുണ്ട്. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലുള്ള കങ്കണയുടെ പ്രസ്താവനകള്‍ പലപ്പോഴും അതിരുകടന്നതാകാറുണ്ട്. കങ്കണയുടെ പ്രസ്താവനകള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയരാറുണ്ട്. കങ്കണയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പോലും ഇതിന്റെ പേരില്‍ നടപടികളെടുത്തിട്ടുണ്ട്.
ബോളിവുഡില്‍ മാത്രമല്ല മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് കങ്കണ. തെലുങ്കിലും കങ്കണ അഭിനയിച്ചിട്ടുണ്ട്. ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ പ്രഭാസിനൊപ്പം അഭിനയിച്ചിട്ടുണ്ട് കങ്കണ. എന്നാല്‍ അത്ര സുഖകരമായൊരു അനുഭവമായിരുന്നില്ല കങ്കണയ്ക്ക് പ്രഭാസ് ചിത്രത്തിലെ അഭിനയം. പ്രഭാസുമായി വഴക്കിടേണ്ടി വന്നിട്ടുണ്ട് കങ്കണയ്ക്ക്. ഇതേക്കുറിച്ച് കങ്കണ തന്നെ പിന്നീട് തുറന്നു പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ബാഹുബലിയിലൂടെ പ്രഭാസ് തെലുങ്കും കടന്ന്് പാന്‍ ഇന്ത്യന്‍ താരമായി മാറുകയായിരുന്നു. തന്റെ മുന്‍ സഹ താരത്തിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു കങ്കണ തങ്ങള്‍ക്കിടയിലുണ്ടായിരുന്ന വഴക്കിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ബാഹുബലിയ്ക്കും എട്ട് വര്‍ഷം മുമ്പായിരുന്നു പ്രഭാസും കങ്കണയും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നത്. ഇരുവരും ഒരുമിച്ച് ഏക് നിരഞ്ജന്‍ എന്ന ചിത്രത്തിലായിരുന്നു അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ പൊലീസിന്് വേണ്ടി ക്രിമിനലുകളെ പിടികൂടുന്ന വാടക കൊലയാളിയുടെ വേഷത്തിലായിരുന്നു പ്രഭാസ് അഭിനയിച്ചത്.
''പ്രഭാസിന്റെ വിജയം കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നുണ്ട്. ഞങ്ങള്‍ രണ്ടു പേരും തുടങ്ങിയ സമയത്ത് സ്ഥിരമായി വഴക്കിടുമായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ പരസ്പരം സംസാരിക്കുന്നത് തന്നെ നിര്‍ത്തിയിരുന്നു. പിന്നെയാണ് ഞാന്‍ ബാഹുബലി കാണുമ്പോള്‍. ഞാന്‍ ഞെട്ടിപ്പോയി. അവന്റെ നേട്ടത്തില്‍ ഞാന്‍ ഒരുപാട് അഭിമാനിക്കുന്നുണ്ട്. അവനും അതങ്ങനെ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്'' എന്നായിരുന്നു കങ്കണ പറഞ്ഞത്. പുരി ജഗന്നാഥായിരുന്നു സിനിമയുടെ സംവിധാനം. അദ്ദേഹം ഇപ്പോഴും തന്റെ സുഹൃത്താണെന്നും തെലുങ്ക് സിനിമകള്‍ ചെയ്യാന്‍ താന്‍ തയ്യാറാണെന്നും കങ്കണ പറഞ്ഞിരുന്നു. എന്നാല്‍ കങ്കണ പിന്നീടൊരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല.
ജയലളിതയുടെ ജീവിതം പറഞ്ഞ തലൈവിയാണ് കങ്കണയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ധാക്കഡ്, തേജസ് തുടങ്ങിയ സിനിമകളാണ് കങ്കണയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. പ്രഭാസിന്റെ പുതിയ സിനിമയായ രാധേ ശ്യാമിന്റെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങിയിരുന്നു. പുജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications