For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിഷേക് ബച്ചൻ കാരണം ഹോളി വെറുത്തുപോയെന്ന് പറഞ്ഞ കരൺ ജോഹർ; കാരണമിതാണ്

  |

  ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമൊക്കെയാണ് കരണ്‍ ജോഹര്‍. നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുള്ള കരണിനെ ചിലപ്പോൾ ബോളിവുഡിന്റെ നെടുംതൂണായും വിശേഷിപ്പിക്കാറുണ്ട്.

  ബോളിവുഡിലെ പ്രമുഖ നടന്മാർ ഉൾപ്പെടെ നിരവധി താരങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരാൾ കൂടിയാണ് കരൺ ജോഹർ. ഇന്ന് കാണുന്ന പല സ്റ്റാർ കിഡ്‌സിനെയും ബോളിവുഡിലേക്ക് കൈപിടിച്ച് ഉയർത്തിയത് കരൺ ജോഹറാണ്. അതുകൊണ്ട് തന്നെ ബോളിവുഡിലെ നെപ്പോട്ടിസത്തിന്റെ പതാകവാഹകന്‍ എന്ന വിമര്‍ശനവും കരണ്‍ ജോഹര്‍ നിരന്തരം കേള്‍ക്കാറുണ്ട്.

  Also Read: ആമിര്‍ ഖാനെ പോലെയാകാന്‍ നോക്കി; കിഡ്‌നി തകരാറിലായി ഫവാദ് ഖാന്‍ ആശുപത്രിയില്‍!

  താരങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളെന്ന നിലയിൽ പല താരങ്ങളെയും കുറിച്ചുള്ള രഹസ്യങ്ങൾ കരൺ ജോഹറിലൂടെ പുറത്തുവരാറുണ്ട്. അഭിമുഖങ്ങളിലും ടെലിവിഷൻ ഷോകളിലും ഒക്കെ പ്രത്യക്ഷപ്പെടാറുളള കരൺ പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നതും അത്തരം തുറന്നു പറച്ചിലുകളിലൂടെ കൂടിയാണ്.

  ഒരിക്കൽ ഒരു അഭിമുഖത്തിൽ തനിക്ക് ഹോളി ഇഷ്ടമല്ലെന്ന് കരൺ ജോഹർ പറഞ്ഞിരുന്നു. അഭിഷേക് ബച്ചൻ കാരണമാണ് താൻ ഹോളിയെ വെറുത്ത് പോയതെന്നാണ് അദ്ദേഹം പറഞ്ഞത്. ഉത്തര ഇന്ത്യയിൽ വളരെ ആഘോഷമായി നടത്തപ്പെടുന്ന ഹോളിയെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് കരൺ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്.

  Also Read: റൊമാന്റിക് സൽമാനല്ല, സഹോദരൻ അർബാസാണ്; താരത്തെക്കുറിച്ച് കത്രീന പറഞ്ഞത്

  തനിക്ക് ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോൾ തന്റെ കോളനിയിലുള്ള കുട്ടികൾ തന്നെ സിൽവർ നിറത്തിൽ പൊതിയുകയും താൻ അവരുമായി അടികൂടുകയും ചെയ്തിട്ടുണ്ടെന്ന് കരൺ ഓർത്തു. അതിനു പിന്നാലെയാണ് താൻ ഹോളിയെ വെറുക്കാനുള്ള കാരണം അഭിഷേക് ആണെന്ന് പറഞ്ഞത്.

  'എനിക്ക് പത്ത് വയസുള്ളപ്പോൾ ഞാൻ ഹോളിക്ക് അഭിഷേകിന്റെ വീട്ടിൽ പോയി. അന്ന് ഞാൻ എല്ലാവരോടും എനിക്ക് ഈ ആഘോഷം ഇഷ്ടം അല്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ അഭിഷേക് ഓടി വന്ന് എന്നെ നിറത്തിൽ മുക്കി. അതോടെ അതുവരെ വെറുതെ പറയുക മാത്രം ചെയ്തിരുന്ന ഞാൻ ഹോളി ആഘോഷമേ നിർത്തി,' കരൺ ജോഹർ പറഞ്ഞു.

  Also Read: 'വസ്ത്രം ഊരി വീഴാൻ സാധ്യതയുണ്ട് അനന്യ സൂക്ഷിക്കുക'; മകളുടെ പ്രായമുള്ള നടിയോട് സഞ്ജയ് കപൂർ അശ്ലീലം പറഞ്ഞോ?

  അതേസമയം, കഴിഞ്ഞ ഹോളി ദിനത്തിൽ കരൺ സോഷ്യൽ മീഡിയയിലൂടെ എല്ലാവർക്കും ഹോളി ആശംസകൾ നൽകുകയും ബോളിവുഡിലെ താരങ്ങൾ ഉൾപ്പെടെയുള്ള തന്റെ സുഹൃത്തുക്കൾക്കായി ഹോളി ആഘോഷം നടത്തുകയും ചെയ്‌തിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു.

  കരണ്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ റോക്കി ഓര്‍ റാണി കി പ്രേം കഹാനി അണിയറയില്‍ തയ്യാറെടുക്കുകയാണ്. ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി സിനിമകളാണ് കരണിന്റെ നിര്‍മ്മാണത്തില്‍ അണിയറയിലൊരുങ്ങുന്നത്. യോദ്ധ, ഗോവിന്ദ നാം മേര തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്. ബ്രഹ്‌മാസ്ത്രയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  ബോളിവുഡിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് കരണ്‍ ജോഹര്‍. കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം, കഭി അല്‍വിദ ന കെഹ്ന തുടങ്ങിയ സിനിമകള്‍ ഒരുക്കിയത് കരണ്‍ ജോഹര്‍ ആയിരുന്നു. കഭി അല്‍വിദ ന കെഹ്നയിൽ അഭിഷേകും ഒരു വേഷം ചെയ്‌തിരുന്നു.

  Read more about: karan johar
  English summary
  Did You Know? When Karan Johar Opens Up He Hate Holi Because Of Abhishek Bachchan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X