സൂപ്പർസ്റ്റാറിന്റെ ഭാര്യയെ പ്രണയിച്ചു; സണ്ണിയും ഡിമ്പിളും ഒരുമിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു

ബോളിവുഡ് സിനിമാ ലോകത്തെ പ്രണയവും വിരഹവും മറ്റുള്ളവർക്ക് വെറും ​ഗോസിപ്പുകളാണ്. എന്നാൽ അതെല്ലാം ആഘോഷമാക്കിയ ഒരു കാലമുണ്ടായിരുന്നു. ഏറ്റവും പ്രണയ ​ഗോസിപ്പുകൾ വന്നിരുന്നതും ബോളിവുഡിൽ നിന്നും തന്നെ. അതിൽ ചിലതു മാത്രമാണ് വിജയകരമായി ഇന്നും തുടരുന്നത്. ആ കൂട്ടത്തിലുള്ള പ്രണയ ജോഡികളായിരുന്നു സണ്ണി ഡിയോളും ഡിമ്പിൾ കപാടിയയും. ഇരുവരും വിവാഹിതരാവുമെന്ന് കരുതിയിരുന്നു, പക്ഷേ വിധി അതിനു അനുവദിച്ചിരുന്നില്ല.

നടി സുജാത മെഹ്ത പഴയൊരു അഭിമുഖത്തിനിടയിലാണ് ഇവരുടെ പ്രണയത്തെ കുറിച്ച് മനസു തുറന്നത്. ഇവരുടെ റൊമാൻസ് കാണുമ്പോൾ സിനിമയിലെ അതേ മാജിക്ക് തന്നെയാണ് യഥാർത്ഥ ജീവിതത്തിലും തോന്നിയതെന്ന് സുജാത പറയുന്നുണ്ട്. അസൂയാവഹമായ ബന്ധമായിരുന്നു ഇത്. ഇരുവരുടെയും ബന്ധം എത്രയോ മൂല്യവത്തായിരുന്നു. ഇരുവരും ഒരുമിച്ച് വർക്ക് ചെയ്യുമ്പോൾ അത് പ്രകടമായിരുന്നു. സണ്ണിയും ഡിമ്പിളും ഒരുമിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു എന്നാണ് അഭിമുഖത്തിനിടെ സുജാത പറഞ്ഞത്. അത്രക്കും ശക്തമായ ബന്ധമായിരുന്നു അത്.

Dimple Kapadia and Sunny Deol

വളരെ ചെറുപ്രായത്തിലാണ് ഡിമ്പിൾ കപാടിയ അന്ന് 31 വയസുള്ള രാജേഷ് ഖന്നയെ വിവാഹം ചെയ്യുന്നത്. ഡിമ്പിളിന് അന്ന് 15 വയസ്സ് മാത്രമായിരുന്നു. അപ്പോഴേക്കും രാജേഷ് ഖന്നയുടെ യു​ഗം അവസാനിക്കാറായിരുന്നു. എന്നാൽ ആ ബന്ധം അധികകാലം പോയില്ല. 9 വർഷത്തെ ദാമ്പത്യം ഇവർക്ക് അവസാനിപ്പിക്കേണ്ടി വന്നു. പക്ഷേ നിയമപരമായി വേർപെടുത്താൻ ശ്രമിച്ചില്ല. രാഷേജ് ഖന്നയുടെ ആരോ​ഗ്യം ക്ഷയിച്ചപ്പോൾ അദ്ദേഹത്തെ പരിചരിച്ചിരുന്നതെല്ലാം ഡിമ്പിൾ തന്നെയായിരുന്നു.

80കളുടെ അവസാനത്തോടെയാണ് സണ്ണി ഡിയോളും ഡിമ്പിൾ കപാടിയയും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. 1984ൽ "മൻസിൽ മൻസിൽ" എന്ന ചിത്രത്തിലൂടെയാണ് ഡിമ്പിളും സണ്ണിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ഈ ചിത്രത്തിലൂടെ തന്നെ ഇരുവരും പ്രണയത്തിലായെങ്കിലും പ്രൈവറ്റായി സൂക്ഷിച്ചു. ഈ സമയത്തായിരുന്നു ഡിമ്പിളും രാജേഷ് ഖന്നയും വേർപിരിയുന്നത്. ആരാധകരെ ഞെട്ടിപ്പിച്ച വാർത്തയായിരുന്നു അത്. കാരണം അന്നത്തെ സൂപ്പർസ്റ്റാറായിരുന്നു രാജേഷ്.

സണ്ണിയുടെയും ഡിമ്പിൾ കപാടിയയുടെയും ബന്ധത്തെക്കുറിച്ച് ഒരിക്കൽ സണ്ണി ഡിയോളിന്റെ പഴയ കാമുകി അമൃത സിം​ഗ് തുറന്നു പറഞ്ഞിരുന്നു. ഇരുവരും പരസ്പരം ആഴത്തിൽ പ്രണയിക്കുന്നുണ്ട് എന്നായിരുന്നു നടി അമൃത സിം​ഗ് പറഞ്ഞത്. ഒരു പരിധി വരെ അത് സത്യമായിരുന്നു. 15ാം വയസിൽ വിവാഹിതയായതോടെ ഡിമ്പിൾ സിനിമയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു. ആദ്യ സിനിമയായ ബോബിയിലൂടെ നിരവധി പ്രശംസ നേടിയെങ്കിലും പിന്നീട് രാജേഷ് ഖന്നയുമായി വേർപിരിഞ്ഞപ്പോഴാണ് സിനിമയിലേക്ക് തിരിച്ചു വന്നത്.

Dimple Kapadia and Sunny Deol

ഏകദേശം 11 വർഷത്തോളും സണ്ണിയും ഡിമ്പിളും പ്രണയിച്ചു. മൻസിൽ മൻസിലിനു ശേഷം അർജുൻ, ആ​ഗ് കാ ​ഗോല, നരസിംഹ, ​ഗുണ എന്നീ ചിത്രങ്ങളിലും ഇരുവരും അഭിനയിച്ചു. ഇത്രയും കാലം പ്രണയിച്ചിട്ടും ജീവിതത്തിൽ ഒന്നിക്കാൻ ഇരുവർക്കും സാധിച്ചില്ല. ഡിമ്പിളിന് രണ്ട് മക്കളാണ് ഉള്ളത്. ട്വിങ്കിൽ ഖന്ന, റിങ്കി ഖന്ന. ട്വിങ്കിൽ കുറച്ച് സിനിമകളിൽ അഭിനയിച്ചിരുന്നു. ആദ്യ ചിത്രം ബർസാത്തിലൂടെ സണ്ണി ഡിയോളിന്റെ സഹോദരൻ ബോബി ഡിയോളിന്റെ നായികയായിട്ടാണ് ട്വിങ്കിൽ സിനിമയിലെത്തുന്നത്. അക്ഷയ് കുമാറിന്റെ ഭാര്യയാണ് ട്വിങ്കിൽ.

അമ്മയെ കുറിച്ച് പറയുമ്പോൾ ഏറെ അഭിമാനത്തോടെ സംസാരിക്കുന്ന മകളാണ് ട്വിങ്കിൽ ഖന്ന. ഡിമ്പിളിന്റെ ഒരു സുഹൃത്തും ഇടക്ക് അമ്മയുമാണ് ട്വിങ്കിൽ എന്ന് ഡിമ്പിൾ തന്നെ പറഞ്ഞിട്ടുണ്ട്. വളരെ ചെറു പ്രായത്തിൽ തന്നെ ജീവിതത്തെ പക്വതയോടെ നോക്കിക്കാണാൻ ട്വിങ്കിളിന് സാധിക്കുമായിരുന്നു. അച്ഛനും അമ്മയും തമ്മിലുള്ള പ്രതിസന്ധിയിൽ നിന്നും അമ്മ രക്ഷപ്പെടുകയും സ്വയം അമ്മ ഉയിർത്തെഴുന്നേൽക്കുകയും ചെയ്തതാണെന്നും ട്വിങ്കിൽ പറഞ്ഞിരുന്നു.

More from Filmibeat

Read more about: dimple kapadia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X