'വിവാഹത്തോടെ ഞങ്ങളുടെ വീട്ടിലെ സന്തോഷവും അവസാനിച്ചു'; എന്നെ എല്ലാത്തിനും സഹായിച്ചത് അവളാണ്: ഡിമ്പിൾ കപാടിയ

ബോളിവുഡിലെ മികച്ച അഭിനേത്രിയാണ് ഡിമ്പിൾ കപാടിയ. ഒരു മികച്ച അഭിനേത്രി ആവണം എന്ന ആ​​ഗ്രഹത്തോടെയാണ് ഡിമ്പിൾ തന്റെ 16ാമത്തെ വയസിൽ സിനിമയിലെത്തുന്നത്. ആ സിനിമ ഒരു വലിയ കൊമേഴ്ഷ്യൽ സക്സസ് തന്നെയായിരുന്നു. എന്നാൽ 1973ൽ ഈ സിനിമയുടെ റിലീസിനു മുന്നേ സൂപ്പർ സ്റ്റാർ രാജേഷ് ഖന്നയെ താരം വിവാഹം ചെയ്യുകയും അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തു. വിവാഹത്തോടെ കരിയറിൽ വലിയ വിള്ളൽ ഉണ്ടായി.

1982ൽ രാജേഷ് ഖന്നയും ഡിമ്പിൾ കപാടിയയും വേർപിരിഞ്ഞു. അതിനു ശേഷം 1984ൽ ഡിമ്പിൾ വീണ്ടും സിനിമയിൽ എത്തി. അതിനു ശേഷം ഡിമ്പിളിന്റെ കരിയറിൽ ഉയർച്ചകൾ മാത്രമായിരുന്നു. ഈയിടെ ഒരു അഭിമുഖത്തിനിടെ താൻ ഒറ്റക്ക് രണ്ടു മക്കളെയും വളർത്തിയപ്പോൾ ഉണ്ടായിരുന്ന പ്രതിസന്ധികളെ കുറിച്ച് പറയുന്നുണ്ട്. മാത്രമല്ല രണ്ട് മക്കളെ കുറിച്ചും പറയുമ്പോൾ ഒരുപാട് അഭിമാനമുണ്ടെന്നും ഡിമ്പിൾ പറഞ്ഞു. ട്വിങ്കിൾ ഖന്നയെയും റിങ്കി ഖന്നയെയും എങ്ങനെ വളർത്തിയെടുത്തു എന്ന ചോദ്യത്തിന് ഡിമ്പിൾ പറഞ്ഞതിങ്ങനെ.

Dimple Kapadia

"സത്യത്തിൽ ഞാൻ അവരെ വളർത്തിയിട്ടില്ല. അവർ അവരായി തന്നെ വളർന്നതാണ്. ഞാൻ പ്രത്യേകം ഒന്നും ചെയ്തിട്ടില്ല, ദൈവത്തിന്റെ അനു​ഗ്രഹത്താൽ എല്ലാം നന്നായി സംഭവിച്ചു. അവർ ഓരോ ദിവസവും ജീവിതത്തെ കുറിച്ച് ഒരുപാട് പഠിച്ചിട്ടുണ്ട്. അതെല്ലാം അവരുടെ ജീവിതത്തെ നല്ല രീതിയിൽ സ്വീധീനിച്ചിട്ടുണ്ട്. രണ്ട് പൊന്നു മക്കളെയാണ് എനിക്ക് ലഭിച്ചത്. ഞാനായിട്ട് അവരുടെ വളർച്ചയിൽ നല്ലതൊന്നും ചെയ്തിട്ടില്ല. എല്ലാം അവരുടെ മനസിന്റെ നന്മയാണ്." ഡിമ്പിൾ കപാടിയ പറഞ്ഞു.

"മക്കളിൽ ട്വിങ്കിൾ ഖന്ന കുറച്ചധികം പക്വതയുള്ള ആളാണ്. അത് വളരെ പ്രകടമായി മനസിലാവും. അവൾക്ക് ഏഴോ എട്ടോ വയസുള്ളപ്പോഴാണ് ഞാൻ ദാമ്പത്യം അവസാനിപ്പിക്കുന്നത്. എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നത് അവളായിരുന്നു. എന്റെ മാനസികാവസ്ഥ അവൾക്ക് മാത്രമായിരുന്നു അറിയുമായിരുന്നത്. ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവൾ ശരിക്കും എന്റെ നല്ലൊരു സുഹൃത്തായിരുന്നു. മാത്രമല്ല ഒരു മോൺസ്റ്റർ അമ്മയും കൂടെയാണ് ട്വിങ്കിൾ." ഡിമ്പിൾ കൂട്ടിച്ചേർത്തു.

1984ൽ 'സക്ഷ്മി ഷേർ' എന്ന ചിത്രത്തിലൂടെയാണ് ഡിമ്പിൾ കപാടിയ വീണ്ടും സിനിമയിലേക്ക് എത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങൾ ചെയ്തു. 'സാ​ഗർ' എന്ന ചിത്രത്തിലെ പ്രകടനത്തിന് രണ്ടാമത്തെ ഫിലിം ഫെയർ അവാർഡ് നേടി. രുദാലി എന്ന ചിത്രത്തിനു വേണ്ടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. 'ബോബി' എന്ന ചിത്രം റിലീസ് ചെയ്യുന്നതിന്റെ 6 മാസം മുന്നേയാണ് ഡിമ്പിൾ കപാടിയയും രാജേഷ് ഖന്നയും വിവാഹിതരാവുന്നത്.

Dimple Kapadia

വിവാഹത്തിനു ശേഷം എന്റെ സന്തോഷം അവസാനിച്ചു എന്നാണ് ഡിമ്പിൾ ഒരു അഭിമുഖത്തിൽ പറഞ്ഞത്. വിവാഹത്തോടെ ജീവിതം നശിച്ചുവെന്നും സന്തോഷമില്ലാത്ത ദാമ്പത്യമായിരുന്നു തനിക്ക് ലഭിച്ചതെന്നും ഡിമ്പിൾ പറഞ്ഞിട്ടുണ്ട്. ഇരുവരും നിയമപരമായി വിവാ​ഹബന്ധം വേർപെടുത്തിയിട്ടില്ല. എന്നാൽ 2012ൽ രാജേഷ് ഖന്നക്ക് അസുഖം വല്ലാതെ മൂർച്ചിച്ചപ്പോൾ ഡിമ്പിൾ കപാടിയ അദ്ദേഹത്തിനൊപ്പം താമസിച്ചു. മരണം വരെ അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കിയത് ഡിമ്പിൾ തന്നെയാണ്.

മകൾ ട്വിങ്കിൾ ഖന്നയും വിവാഹത്തോടെ സിനിമാ അഭിനയം അവസാനിപ്പിച്ചതാണ്. അക്ഷയ് കുമാറിനനെയാണ് ട്വിങ്കിൾ ഖന്ന വിവാഹം ചെയ്തത്. ബർസാത്ത് എന്ന സിനിമയിലൂടെയാണ് ട്വിങ്കിൾ അഭിനയ രം​ഗത്ത് എത്തിയത്. ഇപ്പോൾ സിനിമാ നിർമ്മാണ മേഖലയിൽ ട്വിങ്കിൾ ഖന്ന സജീവമായി പ്രവർത്തിക്കുന്നുണ്ട്.

More from Filmibeat

Read more about: dimple kapadia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X