For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിംപിള്‍ വിവാഹിതയായതാണ് ഞങ്ങളുടെ പ്രണയത്തിന് കാരണം; നായികയായ പെണ്‍കുട്ടിയെ സ്വന്തമാക്കിയ ഋഷി കപൂര്‍

  |

  വ്യക്തി ജീവിതത്തെ കുറിച്ചും പ്രൊഫഷണല്‍ ലൈഫിനെ കുറിച്ചുമൊക്കെ എപ്പോഴും തുറന്ന് പറയാറുള്ള നടിയാണ് നീതു കപൂര്‍. പതിനഞ്ച് വയസുള്ളപ്പോഴാണ് നടന്‍ ഋഷി കപൂറുമായി നടി പ്രണയത്തിലാവുന്നത്. 1980 ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളോളം അഭിനയത്തില്‍ നിന്നും മാറി നിന്ന നടി ഇപ്പോള്‍ വീണ്ടും സജീവമാവുകയാണ്.

  ജഗ്ഗ് ജഗ്ഗ് ജിയോ എന്ന സിനിമയിലൂടെയാണ് നീതുവിന്റെ തിരിച്ച് വരവ്. ഭര്‍ത്താവിന്റെ വേര്‍പാടിന് ശേഷം സിനിമാഭിനയമാണ് തനിക്ക് വീണ്ടും ജീവന്‍ നല്‍കിയതെന്നാണ് നീതുവിപ്പോള്‍ പറയുന്നത്. ഒപ്പം ഋഷിയ്‌ക്കൊപ്പമുള്ള നല്ല ഓര്‍മ്മകൡലൂടെ ജീവിക്കാന്‍ ആഗ്രഹിക്കുകയാണെന്നും നീതു വ്യക്തമാക്കി. എന്നാല്‍ നടി മുന്‍പ് വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

  തുടക്കത്തില്‍ ഋഷി കപൂറിനെ തനിക്ക് ഇഷ്ടമല്ലായിരുന്നെന്നാണ് 2019 ലെ ഒരു അഭിമുഖത്തില്‍ നീതു പറഞ്ഞത്. പിന്നീട് ഡിംപിള്‍ കപാഡിയുയം രാജേഷ് ഖന്നയും തമ്മിലുള്ള വിവാഹമാണ് ഋഷിയിലേക്ക് തന്നെ അടുപ്പിച്ചതെന്നാണ് നീതു പറയുന്നത്. നടിയുടെ വാക്കുകളിങ്ങനെ..

  'ബോബി എന്ന സിനിമ ഹിറ്റായതിന് ശേഷം ഡിംപിള്‍ കപാഡിയ രാജേഷ് ഖന്നയുമായി വിവാഹിതയായി. ഇതോടെ ഋഷിയ്ക്ക് നല്ലൊരു നായിക ഇല്ലാതായി.

  Also Read: ഭര്‍ത്താവ് മരിച്ചിട്ട് ഒരാഴ്ച, മീന വീണ്ടും അഭിനയിക്കാനെത്തിയെന്ന് റിപ്പോര്‍ട്ട്; സത്യാവസ്ഥ ഇങ്ങനെയാണ്

  കാരണം ബാക്കിയുള്ള എല്ലാവരും അദ്ദേഹത്തെക്കാളും പ്രായമുള്ളവരാണ്. എന്റെ അരങ്ങേറ്റ സിനിമയായ റിക്ഷാവാലയ്ക്ക് ശേഷം ഋഷിയുടെ സിനിമകളെല്ലാം എന്നിലേക്കും വന്ന് തുടങ്ങി'. അങ്ങനെയാണ് ഋഷിയും താനുമായി പരിചയപ്പെടുന്നതും ഒരുമിച്ച് അഭിനയിക്കുന്നതും. എന്നാല്‍ തുടക്ക കാലത്ത് അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടിയാണെന്നും നീതു പറഞ്ഞു.

  ബ്ലെസ്ലിയ്ക്ക് സാബുമോന്റെ വക കപ്പ്; ബിഗ് ബോസിലെ വിന്നറിനുള്ള യോഗ്യത പ്രഖ്യാപിച്ച് സമ്മാനവുമായി സാബുമോന്‍

  'ഋഷിയുമായിട്ടുള്ള ആദ്യ കൂടികാഴ്ച ഭയാനകമായിരുന്നു. അയാള്‍ക്ക് മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന സ്വഭാവം ഉണ്ടായിരുന്നു. എന്റെ മേക്കപ്പിനെയും വസ്ത്രത്തെ കുറിച്ചുമൊക്കെ അഭിപ്രായം പറഞ്ഞു. ഇതോടെ എനിക്ക് ദേഷ്യം തോന്നി തുടങ്ങി. അദ്ദേഹം എല്ലാവരെയും ഭീഷണിപ്പെടുത്തുന്നത് പോലെയാണ് സംസാരിക്കുക. ഞാനന്ന് തീരെ ചെറുപ്പമാണ്. അന്നൊക്കെ ഋഷിയോട് തനിക്ക് ദേഷ്യം തോന്നിയിരുന്നതായിട്ടും' നീതു വെളിപ്പെടുത്തി.

  പിതാവിന്റെ 271 കോടി സ്വത്തിന് വേണ്ടിയുള്ള തര്‍ക്കം; നടന്‍ ശിവാജി ഗണേശന്റെ കുടുംബത്തില്‍ നടക്കുന്നതിത്

  പതിനഞ്ച് വയസുള്ളപ്പോഴാണ് നീതുവും ഋഷിയും തമ്മില്‍ ഇഷ്ടത്തിലാവുന്നത്. എന്നാല്‍ പ്രണയിച്ചാല്‍ മാത്രം മതിയെന്നും നിന്നെ വിവാഹം കഴിക്കില്ലെന്ന് ഋഷി പറഞ്ഞിരുന്നതായും നീതു വെളിപ്പെടുത്തി. അദ്ദേത്തിന്റെ തീരുമാനത്തോട് താനും യോജിച്ചു. ഇതിനിടെ ഋഷിയുടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നീതു പോയി. ആ ചടങ്ങില്‍ വെച്ച് ഋഷിയും നീതുവും തമ്മിലുള്ള അടുപ്പും കുടുംബാംഗങ്ങളും അറിഞ്ഞു. അങ്ങനെ വീട്ടുകാര്‍ തീരുമാനിച്ചെങ്കിലും നീതുവിന്റെ വീട്ടില്‍ എതിര്‍പ്പായിരുന്നു.

  Recommended Video

  Shalini Nair On Dilsha | ദിൽഷ കപ്പടിച്ചപ്പോൾ മിണ്ടാതിരുന്നത് എന്തുകൊണ്ട്? | *Interview

  എന്നിരുന്നാലും 1980 ല്‍ ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ താരവിവാഹം നടന്നു. വിവാഹശേഷം അഭിനയം തുടരേണ്ടെന്ന് നീതു തന്നെയാണ് തീരുമാനിച്ചത്. വിവാഹം കഴിഞ്ഞ് ആദ്യ വര്‍ഷം തന്നെ മകള്‍ റിധിമ ജനിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം മകന്‍ രണ്‍ബീര്‍ കപൂറിനും നീതു ജന്മം കൊടുത്തു. ഇടയ്ക്ക് ഒന്ന് രണ്ട് സിനിമകളില്‍ അഭിനയിച്ച് പോയിട്ടുണ്ടെങ്കിലും നീതു കപൂര്‍ അഭിനയത്തില്‍ സജീവമായില്ല.

  English summary
  Dimple Kapadia's Marriage With Rajesh Khanna Resulted In Neetu And Rishi's Marriage, Here's How
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X