ബിപാഷയെ താരമാക്കിയ കാമുകന്‍, സെറ്റില്‍ സ്ഥിരം വഴക്ക്; മടുത്ത് ബ്രേക്കപ്പ് ആയെന്ന് ഡിനോ മോറിയ

ബോളിവുഡിലെ മിന്നും താരമാണ് ബിപാഷ ബസു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും ബിപാഷയെ സിനിമാ ലോകം ഒരിക്കലും മറക്കില്ല. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ ബിപാഷയുടെ പ്രണയങ്ങളും പതിവായി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നടന്‍ ജോണ്‍ എബ്രഹാമുമായുള്ള ബിപാഷയുടെ പ്രണയം വലിയ ആഘോഷമാക്കിയിരുന്നു മാധ്യമങ്ങളും ആരാധകരും.

ബിപാഷയുടെ പേരിനൊപ്പം ചേര്‍ത്തു വായിക്കപ്പെട്ട മറ്റൊരു പേരായിരുന്നു ഡിനോ മോറിയയുടേത്. സുഹൃത്തുകള്‍ ഒരുക്കിയ ബ്ലൈന്റ് ഡേറ്റിംഗില്‍ നിന്നുമാണ് ബിപാഷയും ഡിനോയും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്. 1996 മുതല്‍ 2002 വരെ ഇരുവരും പ്രണയത്തിലായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയ തകര്‍ച്ചയെക്കുറിച്ച് സംസാരിക്കുകയാണ് ഡിനോ മോറിയ.

Bipasha Basu

പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡിനോ മോറിയ മനസ് തുറന്നത്. താനാണ് പ്രണയ ബന്ധം അവസാനിപ്പിച്ചതെന്നാണ് ഡിനോ വെളിപ്പെടുത്തുന്നത്. ഇരുവരും രാസ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് പ്രണയം ബന്ധം അവസാനിപ്പിക്കുന്നത്. അതുകൊണ്ട് ദിവസവും പരസ്പരം കാണുക എന്നത് തങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു എന്നാണ് ഡിനോ പറയുന്നത്.

''രാസിന്റെ സമയത്ത് ഞങ്ങള്‍ ബ്രേക്കപ്പ് ആയി. ഞങ്ങള്‍ക്കിടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഞാനാണ് സത്യത്തില്‍ ബ്രേക്കപ്പ് ചെയ്യുന്നത്. അവള്‍ വല്ലാതെ ബുദ്ധിമുട്ടി. എന്നെ ദിവസവും സെറ്റില്‍ കാണുക എന്നത് അവള്‍ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. എന്നെ സംബന്ധിച്ച് ഏറെ ഇഷ്ടപ്പെടുന്നൊരാള്‍ കഷ്ടപ്പെടുന്നത് കാണുന്നതും പ്രയാസമായിരുന്നു'' എന്നാണ് ഡിനോ മോറിയ പറയുന്നത്.

''ഞങ്ങള്‍ അപ്പോഴേക്കും രണ്ട് വഴി തിരഞ്ഞെടുത്തിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. അതിനാല്‍ ഞാന്‍ മൂവ് ഓണ്‍ ചെയ്തു. വര്‍ഷങ്ങള്‍ ഒരുമിച്ചുണ്ടായിരുന്ന ആളില്‍ നിന്നും അകലുന്നു, അതേസമയം തന്നെ ഞങ്ങള്‍ക്ക് ഒരുമിച്ച് ജോലി ചെയ്യേണ്ടി വരുന്നത് പ്രയാസമായിരുന്നു. പിരിയേണ്ടി വന്നതില്‍ രണ്ട് പേര്‍ക്കും സങ്കടമുണ്ടായിരുന്നു. പക്ഷെ സമയം എല്ലാത്തിനേയും സുഖപ്പെടുത്തും. സമയത്തെ കടന്നു പോകാന്‍ അനുവദിക്കണം'' എന്നും ഡിനോ മോറിയ പറയുന്നുണ്ട്.

Take a Poll

എന്തായാലും അന്നത്തെ പ്രശ്‌നങ്ങളെല്ലാം മറി കടന്ന് തങ്ങള്‍ വീണ്ടും നല്ല സുഹൃത്തുക്കളായി മാറിയെന്നാണ് ഡിനോ മോറിയ പറയുന്നത്. പ്രണയ തകര്‍ച്ചയുടെ സമയത്ത് പരസ്പരം ദേഷ്യമുണ്ടായിരുന്നു. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞപ്പോള്‍ അതെല്ലാം മറക്കാന്‍ സാധിച്ചു. അതിനാല്‍ സുഹൃത്തുക്കളായിരിക്കാന്‍ തീരുമാനിച്ചുവെന്നാണ് ഡിനോ മോറിയ പറയുന്നത്.

Bipasha Basu

ബിപാഷയുടെ കരിയറിലെ വഴിത്തിരിവ് സിനിമയാണ് രാസ്. ലിസ റോയ് ചെയ്യാനിരുന്ന നായിക വേഷത്തിലേക്ക് ബിപാഷ എത്താന്‍ കാരണം ഡിനോ മോറിയയാണ്. ഡിനോ ആയിരുന്നു ചിത്രത്തിലെ നായകന്‍. ലിസ ചിത്രത്തില്‍ നിന്നും പിന്മാറിയപ്പോള്‍ സംവിധായകനോട് ബിപാഷയുടെ പേര് നിര്‍ദ്ദേശിച്ചത് ഡിനോ ആയിരുന്നു. ഇരുവരും അക്കാലത്ത് പ്രണയത്തിലായിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരും പിരിഞ്ഞു. രാസ് വലിയ വിജയമായതോടെ ബിപാഷയും താരമായി. രാസിന്റെ സ്വീക്വലിലും ബിപാഷ അഭിനയിച്ചിരുന്നു.

പിന്നീടാണ് ബിപാഷ ജോണ്‍ എബ്രഹാമുമായി പ്രണയത്തിലാകുന്നതെല്ലാം. എന്നാല്‍ ആ ബന്ധവും വിവാഹത്തിലേക്ക് എത്തിയില്ല. തുടര്‍ന്നാണ് താരം നടന്‍ കരണ്‍ സിംഗ് ഗ്രോവറുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. ദേവി എന്നാണ് മകള്‍ക്ക് ബിപാഷയും കരണും പേരിട്ടിരിക്കുന്നത്. വിവാഹത്തോടെ ബിപാഷ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇടയ്ക്ക് തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഡേഞ്ചറസ് എന്ന സീരീസിലൂടെയാണ് താരം തിരികെ വരാന്‍ ശ്രമിച്ചത്. ഇതിന് ശേഷം താരം സിനിമകളിലോ സീരീസുകളിലോ അഭിനയിച്ചിട്ടില്ല.

FAQs
എന്തുകൊണ്ടാണ് ജോണ്‍ എബ്രഹാമും ബിപാഷ ബസുവും പിരിഞ്ഞത്?

തങ്ങള്‍ എന്തുകൊണ്ട് പിരിഞ്ഞുവെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. ജോണ്‍ വിവാഹത്തിന് തയ്യാറായിരുന്നില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പരസ്പര ധാരണയോടെയാണ് പിരിഞ്ഞതെന്നാണ് ജോണ്‍ പറഞ്ഞത്. എന്നാല്‍ ബിപാഷ അത് നിഷേധിക്കുന്നുണ്ട്.

Filmibeat Entertainment

More from Filmibeat

Read more about: bipasha basu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X