ജീത്തു ജോസഫിന്റെ ആദ്യ ചിത്രത്തില്‍ നായകനായ ഋഷി കപൂര്‍! നടനെക്കുറിച്ച് സംവിധായകന്‍
പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂറിന്റെ വിടവാങ്ങല്‍ സിനിമാ ലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. നായകനായും സഹനടനായുമൊക്കെ ബോളിവുഡില്‍ തിളങ്ങിയ താരമാണ് ഋഷി കപൂര്‍. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് തെന്നിന്ത്യന്‍ സിനിമാ ലോകും ബോളിവുഡ് താരങ്ങളുമെല്ലാം എത്തിയിരുന്നു. അധിക പേരും ഋഷി കപൂറിനെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടാണ് എത്തിയിരുന്നത്.
ഋഷി കപൂറിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ ഭാഗ്യമുണ്ടായ സംവിധായകനാണ് ജീത്തു ജോസഫ്. കഴിഞ്ഞ വര്‍ഷം ദ ബോഡി എന്ന ജീത്തു ജോസഫ് ചിത്രത്തിലാണ് ഋഷി കപൂര്‍, ഇമ്രാന്‍ ഹാഷ്മി തുടങ്ങിയ താരങ്ങള്‍ അഭിനയിച്ചിരുന്നത്. ത്രില്ലര്‍ ചിത്രമായ ബോഡിയില്‍ മികച്ച പ്രകടനമാണ് ഋഷി കപൂര്‍ കാഴ്ചവെച്ചിരുന്നത്. ജീത്തു ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ദ ബോഡി.

ഋഷി കപൂറുമായുളള ഓര്‍മ്മകള്‍ പങ്കുവെച്ച് ജിത്തു ജോസഫും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് ദ ബോഡി ചിത്രീകരണ സമയത്ത് എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ എത്തിയത്. ഋഷി കപൂറിനൊപ്പമുളള ഒരു ചിത്രമെന്നത് തന്റെ സ്വപ്‌ന സാക്ഷാത്കാരമായിരുന്നു എന്നും അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചുവെന്ന് ജീത്തു ജോസഫ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇതിഹാസ താരം ഋഷി കപൂര്‍ സാറിന്റെ വിയോഗത്തെക്കുറിച്ചുളള വാര്‍ത്ത കേട്ടു. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് സ്വപ്‌ന സാക്ഷാത്കാരമായിരുന്നു. സിനിമയോടുളള അടങ്ങാത്ത അധിനിവേഷവും ജോലിയോടുളള സമീപനവും വിനയവുമെല്ലാം അദ്ദേഹത്തില്‍ നിന്നും ഞാന്‍ നോക്കി പഠിച്ചു.

അനുഭവ സമ്പത്തിലും സിനിമയെക്കുറിച്ചുമുളള അറിവിലും അദ്ദേഹം എന്നേക്കാള്‍ അത്രയോ മുമ്പിലാണെങ്കിലും എപ്പോഴും വളരെ സ്‌നേഹത്തോടെയും കരുതലോടെയുമാണ് എന്നോട് പെരുമാറിയത്. അദ്ദേഹത്തോടൊപ്പം സെറ്റിലുണ്ടായിരുന്ന ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങള്‍ പഠിക്കാനായി. ഒരുപാട് വേദനയോടെയാണ് ഞാനിത് പറയുന്നത്. ഇന്ത്യന്‍ സിനിമയ്‌ക്കൊരു ഇതിഹാസത്തെയാണ് ഇന്ന് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുച്ചേരുന്നു. ജീത്തു ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയവേയാണ് ഋഷി കപൂര്‍ വിടവാങ്ങിയത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2018ലായിരുന്നു ഋഷി കപൂറിന് അര്‍ബുദ രോഗം സ്ഥിരീകരിച്ചത്. യുഎസിലെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹം നാട്ടിലേക്ക് തിരികെയെത്തിയത്. ഇര്‍ഫാന്‍ ഖാന്റെ മരണത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഋഷി കപൂറും വിടവാങ്ങിയിരിക്കുന്നത്. ഋഷി കപൂറിന്റെ സുഹൃത്തും സഹതാരവുമായ അമിതാഭ് ബച്ചനാണ് മരണ വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്.
പിറന്നാള്‍ ദിനം മാതൃകയായി ഫുക്രു! ബിഗ് ബോസ് താരത്തിന്റെ ജന്മദിന ആഘോഷം ഇങ്ങനെ


Click it and Unblock the Notifications