സെയ്ഫും കരീനയും രാത്രി പ്രേതങ്ങളെ വിളിച്ചു വരുത്തും, വിദേശികളും കൂട്ടിന്; പട്ടൗഡി പാലസില്‍ നടന്നത്!
സമീപത്തിറങ്ങിയ ഹൊറര്‍-ത്രില്ലര്‍ വെബ് സീരീസാണ് അധൂര. മികച്ച പ്രതികരണമാണ് സീരീസിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഓണ്‍ സ്‌ക്രീനില്‍ പേടിപ്പിക്കുന്ന കഥയൊരുക്കിയ സംവിധായകന്‍ ഇപ്പോഴിതാ രസകരമായ ഓഫ് സ്‌ക്രീന്‍ പ്രേത കഥയൊന്ന് പങ്കുവെക്കുകയാണ്. ബോളിവുഡിലെ സൂപ്പര്‍ താരമായ സെയ്ഫ് അലി ഖാന്റെ കൊട്ടരത്തില്‍ വച്ചുണ്ടായ അനുഭവമാണ് സംവിധായകന്‍ ഗൗരവ്വ് കെ ചൗള പങ്കുവെക്കുന്നത്.
സെയ്ഫ് അലി ഖാനും കരീന കപൂറും പട്ടൗഡി പാലസില്‍ ഓജോ ബോര്‍ഡ് കളിക്കാറുണ്ടെന്നും പ്രേതങ്ങളെ വിളിച്ച് വരുത്താന്‍ നോക്കാറുണ്ടെന്നുമാണ് ചൗള പറയുന്നത്. സെയ്ഫിന് ഹൊററും സൂപ്പര്‍ നാച്വറല്‍ ശക്തികളുമൊക്കെ ഒരുപാട് ഇഷ്ടമുള്ള വിഷയമാണെന്നും അദ്ദേഹം പറയുന്നു. സെയ്ഫ് തന്റെ മകന്‍ തൈമുര്‍ അലി ഖാനൊപ്പം ഇരുന്ന് ഹൊറര്‍ ഷോകള്‍ കാണുന്നത് പതിവാണെന്നും സംവിധായകന്‍ പറയുന്നു.

മിര്‍ച്ചി പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസ് തുറന്നത്. ''ഞാന്‍ സെയ്ഫിന്റേയും കരീനയുടേയും കൂടെ അവരുടെ പട്ടൗഡി പാലസിലേക്ക് പോയി. സെയ്ഫിന് പ്രേതകഥള്‍ വളരെയധികം ഇഷ്ടമാണ്. അദ്ദേഹത്തിന് ശരിക്കും ആ ലോകം ഇഷ്ടമാണ്. തൈമുറിനേയും ഇത്തരം ഹൊറര്‍ ഷോകള്‍ കാണിക്കാറുണ്ടെന്ന് തോന്നുന്നു'' എന്നാണ് ഗൗരവ്വ് പറയുന്നത്. സെയ്ഫിന്റെ ഇംഗ്ലണ്ടില്‍ നിന്നുമുള്ള സുഹൃത്തുക്കളും അന്ന് ഒപ്പമുണ്ടായിരുന്നുവെന്നാണ് ചൗള പറയുന്നത്.
''ഞങ്ങള്‍ അവിടെയിരുന്ന് ഓജോ ബോര്‍ഡ് കളിച്ചു. അവിടെ വച്ചാണ് പ്രേതങ്ങളെ വിളിക്കുക. ഞാനും സെയ്ഫും കരീനയും ഇംഗ്ലണ്ടില്‍ നിന്നുമുള്ള സെയ്ഫിന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഞങ്ങള്‍ പട്ടൗഡി പാലസിലാണ്. അതുള്ളത് ഹരിയാനയിലാണ്. പക്ഷെ എല്ലാവരും സംസാരിച്ചിരുന്നത് ഇംഗ്ലീഷായിരുന്നു. ഇനിയെങ്ങാനും ഇംഗ്ലീഷ് സംസാരിക്കുന്ന പ്രേതമാകുമോ വരികയെന്ന് ഞാന്‍ ചിന്തിച്ചു'' ഗൗരവ്വ് ചൗള പറയുന്നു.
അതേസമയം അന്ന് രാത്രി തങ്ങള്‍ക്ക് പ്രേതത്തെ കാണാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ''ഇല്ല. ഞങ്ങളുടെ ഭാഷ തെറ്റിപ്പോയി. പക്ഷെ അതിന് ശേഷം ഞങ്ങളെല്ലാവരും അവരവരുടെ പ്രേതാനുഭവങ്ങള്‍ പങ്കുവെക്കാന്‍ തുടങ്ങി. ഇംഗ്ലണ്ടില്‍ നിന്നുമുള്ള ഒരു സ്ത്രീയും സംസാരിക്കുന്നുണ്ട്. അത് യഥാര്‍ത്ഥമായുള്ള കാര്യമാണ്'' എന്നാണ് അദ്ദേഹം പറയുന്നത്.

അതേസമയം നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ സെയ്ഫ് അലി ഖാന്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ''ഞാന്‍ ജീവിതത്തില്‍ ആഗ്നോസ്റ്റിക് ആണ്. ഞാന്‍ ആ അര്‍ത്ഥത്തില്‍ സെക്കുലര്‍ ആണ്. അമിതമായ മതം എന്നെ പേടിപ്പെടുത്തുന്നതാണ്. കാരണം അവര്‍ മരണാനന്തര ജീവിതത്തിന് പ്രധാന്യം നല്‍കുന്നു. പക്ഷെ ഇവിടുത്തെ ജീവിതത്തിന് പ്രധാന്യം നല്‍കുന്നില്ല. മരിച്ച ശേഷം ലൈറ്റ്‌സ് ഔട്ട് എന്നാണ് എനിക്ക് തോന്നുന്നത്. അതായിരിക്കും അവസാനം. കൂടുതലൊന്നും കാണില്ല. ചിലപ്പോഴൊക്കെ കൂടുതലെന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ചിന്തിക്കും'' എന്നായിരുന്നു സെയ്ഫ് പറഞ്ഞത്.
അതേസമയം ആദിപുരുഷ് ആണ് സെയ്ഫിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പ്രഭാസ് നായകനായ ചിത്രത്തില്‍ രാവണന്റെ വേഷമാണ് സെയ്ഫ് അലി ഖാന്‍ അവതരിപ്പിച്ചത്. ചിത്രം കടുത്ത പരാജയം ഏറ്റുവാങ്ങി എന്ന് മാത്രല്ല വലിയ തോതിലുള്ള ട്രോളുകളും നേരിടേണ്ടി വന്നു. ദേവരയാണ് സെയ്ഫിന്റേതായി അണിയറയിലുള്ള പുതിയ സിനിമ.


Click it and Unblock the Notifications











