ഡിസ്‌കോ കിംഗ് ബപ്പി ലഹിരി അന്തരിച്ചു

ബോളിവുഡിന്റെ ഡിസ്‌കോ കിംഗ് എന്നറിയപ്പെടുന്ന സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹരി അന്തരിച്ചു. ഡിസ്‌കോ സംഗീതത്തെ ബോളിവുഡില്‍ ഒരിടം നേടിക്കൊടുത്ത സംഗീത സംവിധായകനും ഗായകനുമാണ് ബപ്പി ലഹരി. 69 വയസായിരുന്നു. ഒരു മാസത്തോളമായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച ഡിസ്ചാര്‍ജ് ്ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ആരോഗ്യ സ്ഥിതി വീണ്ടും മോശമാവുകയായിരുന്നു. മുംബൈ ജൂഹുവിലെ ക്രിതികെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ ആഘാതത്തിന് പിന്നാലെ ഇന്ത്യന്‍ സംഗീതത്തിന് മറ്റൊരു വേദനയായി മാറിയിരിക്കുകയാണ് ബപ്പി ലഹരിയുടെ അന്ത്യം.

Recommended Video

ഇന്ത്യയുടെ ഡിസ്‌കോ വിസ്മയം, ആരായിരുന്നു ബപ്പി ലാഹിരി

1970 മുതല്‍ 2020 വരെ ബോളിവുഡില്‍ നിറഞ്ഞു നിന്ന ബപ്പി ഒരുക്കിയ മിക്ക പാട്ടുകളും ഇന്നും സൂപ്പര്‍ ഹിറ്റുകളാണ്. സംഗീത കുടുംബത്തിലായിരുന്നു ബപ്പിയുടെ ജനനം. തന്റെ 19ാം വയസില്‍ ബംഗാളി സിനിമയായ ഡാഡുവിന് വേണ്ടിയാണ് ലഹരി സംഗീത സംവിധായകനായി മാറുന്നത്. ഡിസ്‌കോ കിംഗ് എന്നറിയപ്പെടുന്ന ബപ്പി ലഹരിയുടെ സ്വര്‍ണത്തോടുള്ള പ്രിയവും ഏറെ പ്രശസ്തമാണ്. വലിയ സ്വര്‍ണമാല ധരിച്ചായിരുന്നു അദ്ദേഹം എല്ലായിടത്തും എത്തിയിരുന്നത്.

Bappi Lahiri

ഡിസ്‌കോ ഡാന്‍സര്‍, തമ്മാ തമ്മാ പോലുള്ള സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ബപ്പി ലഹരിയെ തേടി മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം നാല് തവണ എത്തിയിരുന്നു. ഹിമ്മത്തുവാല, ശരാബി, സത്യമേവ ജയതേ, കമാന്റോ, ശോല ഓര്‍ ശബ്‌നം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് പാട്ടൊരുക്കിയിട്ടുണ്ട്്. ആമിര്‍ ഖാന്റെ പിതാവ് താഹിര്‍ ഹുസൈന്റെ സഖ്മിയാണ് ബോളിവുഡില്‍ ബ്രേക്കേ് നല്‍കുന്നത്.

പുതുതലമുറയോടൊപ്പവും ബപ്പി ലഹരി പാട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. ദ ഡേര്‍ട്ടി പിക്ചറിലെ ഊ ലാ ലാ, ഗുണ്ടെയിലെ തൂനേ മാറിയാന്‍ എന്‍ട്രിയാന്‍, ബദ്രിനാഥ് കി ദുല്‍ഹനിയയിലെ തമ്മാ തമ്മാ തുടങ്ങിയ പാട്ടുകളും വലിയ ഹിറ്റുകളായിരുന്നു. 2020 ല്‍ പുറത്തിറങ്ങിയ ബാഗി 3യ്ക്ക് വേണ്ടിയായിരുന്നു അവസാനമായി പാട്ടൊരുക്കിയത്. അന്തരിച്ച ഇതിഹാസ സംഗീതജ്ഞന് ആദരാഞ്ജലികളുമായി എത്തുകയാണ് ബോളിവുഡും ഇന്ത്യന്‍ സിനിമ-സംഗീത ലോകവും.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X