ബിക്കിനി ചിത്രം ചോദിച്ചു, നീര്‍നായയുടെ ബിക്കിനി ചിത്രം നല്‍കി ദിഷ; ഇതിലും മികച്ചത് സ്വപ്‌നങ്ങളില്‍ മാത്രം!

താര ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സോഷ്യല്‍ മീഡിയ എന്നത്. പ്രത്യേകിച്ച്് ഇന്നത്തെ കാലത്ത്. സിനിമയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യത സോഷ്യല്‍ മീഡിയയിലൂടെ നേടി താരങ്ങള്‍ വരെയുണ്ട്. തങ്ങളുടെ കരിയറിനെ സോഷ്യല്‍ മീഡിയയിലെ സ്വാധീനം കൊണ്ട് ഉയര്‍ത്തിയ താരങ്ങളുമുണ്ട്. തങ്ങളുടെ സിനിമകളിലൂടെ കാണാത്തൊരു വശം ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ താരങ്ങളെ സോഷ്യല്‍ മീഡിയ സഹായിക്കുന്നുണ്ട്. തങ്ങളുടെ പ്രിയതാരങ്ങളുടെ ഓഫ് സ്‌ക്രീന്‍ ജീവിതത്തെ അടുത്തറിയാനായി ആരാധകരേയും സോഷ്യല്‍ മീഡിയ സഹായിക്കുന്നത്. ഇന്നത്തെ കാലത്ത് കാസ്റ്റിംഗ് നടത്തുന്നത് പോലും സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിനെ നോക്കിയാണെന്ന് ചില താരങ്ങള്‍ ഈയ്യടുത്ത് വെളിപ്പെടുത്തുക വരെയുണ്ടായി.

എന്നാല്‍ ഒരുവശത്ത് ഒരുപാട് പോസിറ്റീവ് വശങ്ങളുണ്ടെങ്കിലും മോശം വശങ്ങളും സോഷ്യല്‍ മീഡിയയ്ക്കുണ്ട്. പലപ്പോഴും താരങ്ങള്‍ക്കെതിരെ അധിക്ഷേപങ്ങളും അതിക്രമങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരാറുണ്ട്. മിക്കപ്പോഴും നടിമാരായിരിക്കും സോഷ്യല്‍ മീഡിയയില്‍ നിന്നുമുള്ള അധിക്ഷേപങ്ങളുടെ ഇരകളായി മാറുക. വസ്ത്രത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലുമെല്ലാം നടിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിന്നും മോശം പ്രതികരണങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്ക് തക്ക മറുപടി നല്‍കാന്‍ അറിയുന്നവരുമുണ്ട് ഇന്ന്. അത്തരത്തിലൊരാളാണ് ദിഷ പഠാനി.

യുവനടിമാരില്‍ മുന്‍നിരക്കാരി

ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് ദിഷ പഠാനി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ ദിഷ തന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ്. ദിഷയുടെ വര്‍ക്ക് ഔട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്. തന്റെ ബിക്കിനി ചിത്രങ്ങളും ദിഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലെ തന്റെ ആരാധകരുമായി ഈയ്യടുത്ത് ദിഷ നടത്തിയ സംവാദം രസകരമായിരുന്നു. ആരാധകരുടെ നിരവധി ചോദ്യങ്ങള്‍ക്ക് ദിഷ മറുപടി നല്‍കുന്നുണ്ട്്. എന്നാല്‍ ഇതിനിടെ ഒരാള്‍ മോശം പ്രതികരണവുമായി എത്തുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

ബിക്കിനി

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍ക്ക്് മറുപടിയുമായി ദിഷ എത്തിയത്്. ഇതിനിടെ ഒരാള്‍ ദിഷയുടെ ബിക്കിനി ധരിച്ചുള്ള ഏറ്റവും മികച്ച ചിത്രം പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ആരാധകനെ നിരാശപ്പെടുത്താന്‍ ദിഷ കൂട്ടാക്കിയില്ല. ബിക്കിനി ധരിച്ചു നില്‍ക്കുന്ന ചിത്രം തന്നെ ദിഷ പങ്കുവെക്കുകയും ചെയ്തു. തന്റെ ബിക്കിനി ചിത്രത്തിന്് പകരം നീര്‍നായയുടെ ബിക്കിനി ചിത്രമായിരുന്നു ദിഷ ആരാധകന് സമ്മാനിച്ചത്. അധികം വൈകാതെ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ദിഷയുടെ ഹ്യൂമര്‍സെന്‍സിന് കയ്യടിക്കുകയാണ് ആരാധകര്‍.

സമാനമായ രീതിയില്‍ വിദ്യ ബാലനും

നേരത്തെ സമാനമായ രീതിയില്‍ വിദ്യ ബാലനും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. വിദ്യയോട്ട് ഹോട്ട് ഫോട്ടോഷൂട്ടുകള്‍ നടത്താത്തത് എന്താണെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതിന് വിദ്യ നല്‍കിയ മറുപടിയും കയ്യടി നേടിയിരുന്നു. ഇപ്പോള്‍ നല്ല ചൂടാണ്. ഞാന്‍ ഫോട്ടോഷൂട്ട് ചെയ്യുന്നുമുണ്ട്. അപ്പോഴിത് ഹോട്ട് ഫോട്ടോഷൂട്ട് ആയില്ലേ എന്നായിരുന്നു വിദ്യയുടെ മറുപടി. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
പ്രതീക്ഷ

തെലുങ്കിലൂടെയായിരുന്നു ദിഷ പഠാനിയുടെ അരങ്ങേറ്റം. പിന്നീട് എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയിലൂടെ ബോളിവുഡിലെത്തി. ഭാഗി 2, ഭാരത്, മലംഗ്, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച് കയ്യടി നേടി. അതേസമയം ദിഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ രാധെ ആണ്്. ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹിത് സൂരിയുടെ ഏക് വില്ലന്‍ റീട്ടേണ്‍സ് ആണ് ദിഷയുടെ പുതിയ സിനിമ. താര സുതാരിയയും ജോണ്‍ എബ്രഹാമും അര്‍ജുന്‍ കപൂറുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. യോദ്ധയാണ് ദിഷയുടെ അണിയറയിലൊരുങ്ങുന്ന മറ്റൊരു സിനിമ. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന താരമാണ് ദിഷ പഠാനി.

Read more about: disha patani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X