രണ്‍ബീറിനോട് ക്രഷ് ആണ്, അവന്‍ കാരണം പലവട്ടം വണ്ടി ആക്‌സിഡന്റായിട്ടുണ്ട്; മനസ് തുറന്ന് ദിഷ

ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ദിഷ പഠാനി. തെന്നിന്ത്യന്‍ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ദിഷ പിന്നീട് ബോളിവുഡിലെ മിന്നും താരമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിഷ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ്. താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഗ്ലാമറസ് ലുക്കിലെത്തിയും ദിഷ കയ്യടി നേടാറുണ്ട്.

ഇപ്പോള്‍ തന്റെ പുതിയ സിനിമയായ ഏക് വില്ലന്‍ റിട്ടേണ്‍സിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ദിഷ പഠാനി. ഇതിനിടെ ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ദിഷ പഠാനി പറഞ്ഞ വാക്കുകള്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് അടക്കമുള്ള കാര്യങ്ങളാണ് ദിഷ തുറന്നു പറഞ്ഞിരിക്കുന്നത്. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിഷ പഠാനി മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

സെലിബ്രിറ്റി ക്രഷ്

തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് രണ്‍ബീര്‍ കപൂര്‍ ആണെന്നാണ് താരം ഫറയുന്നത്. ഇതിന്റെ പേരില്‍ തനിക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്നും ദിഷ പറയുന്നു. താന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ രണ്‍ബീറിന്റെ വലിയ ആരാധികയായിരുന്നു. തന്റെ ടൗണില്‍ രണ്‍ബീറിന്റെ വലിയൊരു പോസ്റ്ററുണ്ടായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച് അതിന് മുന്നിലൂടെ പോകുമ്പോള്‍ താന്‍ എപ്പോഴും പോസ്റ്ററില്‍ നോക്കുമെന്നും അത് കാരണം വണ്ടി എവിടെയെങ്കിലും പോയി ഇടിക്കുന്നത് പതിവായിരുന്നുവെന്നുമാണ് ദിഷ പറയുന്നത്.

തന്റെ ക്രഷിനെക്കുറിച്ച് രണ്‍ബീറിനോട് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നും പക്ഷെ ഇപ്പോള്‍ മിക്കവാറും വാര്‍ത്തകളിലൂടെ അറിയുമായിരിക്കുമെന്നും ദിഷ പറയുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

അരങ്ങേറ്റം

തെലുങ്ക് സിനിമയായ ലോഫറിലൂടെയായിരുന്നു ദിഷയുടെ അരങ്ങേറ്റം. വരുണ്‍ തേജ് ആയിരുന്നു നായകന്‍. പിന്നീട് എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന സിനിമയിലൂടെ താരമായി മാറുകയായിരുന്നു. തുടര്‍ന്ന് ബാഗി 2, ഭാരത്, മലംഗ്, രാധെ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഇപ്പോള്‍ ഏക് വില്ലന്‍ റിട്ടേണ്‍സാണ് താരത്തിന്റെ പുതിയ സിനിമ. അര്‍ജുന്‍ കപൂര്‍, ജോണ്‍ എബ്രഹാം, താര സുതാരിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

പിന്നാലെ നാഗ് അശ്വിന്‍ ഒരുക്കുന്ന പ്രൊജക്ട് കെ എന്ന ചിത്രത്തിലാണ് ദിഷ അഭിനയിക്കുന്നത്. പ്രഭാസ് നായകനായി എത്തുന്ന സിനിമയില്‍ അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. യോധയാണ് അടുത്ത ബോളിവുഡ് ചിത്രം. സിദ്ധാര്‍ത്ഥ് മത്‌ഹോത്രയും റാഷി ഖന്നയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

സിനിമ

അതേസമയം ഷംഷേരയാണ് രണ്‍ബീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം തീയേറ്ററില്‍ അമ്പേ പരാജയപ്പെടുകയായിരുന്നു. ബ്രഹ്‌മാസ്ത്രയാണ് രണ്‍ബീറിന്റെ പുറത്തിറങ്ങാനുള്ള സിനിമ. ആലിയ ഭട്ട് നായികയാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് അയാന്‍ മുഖര്‍ജിയാണ്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്.

Recommended Video

Dilsha Opening A Giftbox She Received From A Fan | ആരാധകന്റെ സമ്മാനപെട്ടി തുറന്ന് ദിൽഷ
ആദ്യത്തെ കണ്‍മണി


ഈയ്യടുത്തായിരുന്നു രണ്‍ബീര്‍ ആലിയ ഭട്ടിനെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കുകയാണ് രണ്‍ബീറും ആലിയയും.

Read more about: disha patani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X