ആഗ്രഹിച്ചത് എയര്‍ഫോഴ്‌സ് പൈലറ്റാകാന്‍, മോഡലായത് മുംബെെ കാണാന്‍; ഇന്ന് കങ്കുവയിലെ നായിക
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ദിഷ പഠാനി. സോഷ്യല്‍ മീഡിയിലെ മിന്നും താരമാണ് ദിഷ പഠാനി. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 58.7 മില്യണ്‍ ഫോളോവേഴ്‌സാണ് ദിഷയ്ക്കുള്ളത്. ദിഷയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ബോള്‍ഡ് കഥാപാത്രങ്ങളുമെല്ലാം വലിയ ചര്‍ച്ചയായി മാറാറുണ്ട്. ബോളിവുഡിലെ യുവനടിമാരില്‍ ഫിറ്റ്‌നസിന്റെ കാര്യത്തിലും ദിഷ പലര്‍ക്കും പ്രചോദനമാണ്. തന്റെ വര്‍ക്കൗട്ട് വീഡിയോകളും ദിഷ പങ്കുവെക്കാറുണ്ട്.
എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയിലൂടെയാണ് ദിഷ പഠാനി ബോളിവുഡില്‍ ഒരിടം കണ്ടെത്തുന്നത്. പിന്നീട് ബാഗി 2, മലംഗ് തുടങ്ങിയ സിനിമകളിലൂടെ മുന്‍നിര നായികയായി മാറുകയായിരുന്നു. ഇപ്പോഴിതാ തമിഴിലേക്കും എത്തുകയാണ് ദിഷ പഠാനി. സൂര്യ നായകനായ, ആരാധകര്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം കങ്കുവയിലൂടെയാണ് ദിഷയുടെ തമിഴ് എന്‍ട്രി.

1992ല്‍ ഉത്തര്‍പ്രദേശിലെ ബറേലിയിലായിരുന്നു ദിഷുടെ ജനനം. ജൂണ്‍ 13 ആണ് ദിഷയുടെ ജന്മദിനം. ജഗദീഷ് സിംഗ് പഠാനിയും പദ്മ പഠാനിമയുമാണ് ദിഷയുടെ മാതാപിതാക്കള്‍. ദിഷയുടെ അച്ഛന്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസാണ്. അമ്മ പദ്മ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും. ബറേലിയില്‍ തന്നെയായിരുന്നു ദിഷയുടെ സ്‌കൂള്‍ കാലം. പിന്നീട് ലക്‌നൗവിലെ അമിറ്റി യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിംഗിന് ചേര്‍ന്നു. എന്നാല്‍ രണ്ടാം വര്‍ഷം പഠനം ഉപേക്ഷിച്ച് മോഡലിംഗിലേക്ക് തിരിയുകയായിരുന്നു ദിഷ.
എന്നാല്‍ നടിയാവുക എന്നതായിരുന്നില്ല എല്ലാകാലത്തും ദിഷയുടെ ആഗ്രഹവും സ്വപ്‌നവും. നേരത്തെ എയര്‍ ഫോഴ്‌സ് പൈലറ്റ് ആകണം എന്നായിരുന്നു ദിഷ ആഗ്രഹിച്ചിരുന്നത്. അതിനു വേണ്ടിയായിരുന്നു ദിഷ എന്‍ജിനീയറിംഗിന് ചേര്‍ന്നത് പോലും. എന്നാല്‍ പിന്നീട് ദിഷയുടെ താല്‍പര്യം മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. കൂട്ടുകാരില്‍ ഒരാളാണ് ദിഷയോട് മോഡലിംഗിനെക്കുറിച്ച് സംസാരിക്കുന്നത്.
മുംബൈയില്‍ വച്ച് നടന്നൊരു മോഡലിംഗ് മത്സരത്തില്‍ പങ്കെടുത്തതോടെയാണ് ദിഷയുടെ മനസില്‍ മോഡലിംഗ് കടന്നു കൂടുന്നത്. അധികം വൈകാതെ ദിഷ മുംബൈയിലേക്ക് തന്നെ പറിച്ചു നട്ടു. മോഡലിംഗിലായിരുന്നു മുഴുവന്‍ ശ്രദ്ധയും. അധികം വൈകാതെ തന്നെ ദിഷയെ തേടി സിനിമയുമെത്തി. 2015ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ലോഫര്‍ ആയിരുന്നു അരങ്ങേറ്റ സിനിമ. ടൈഗര്‍ ഷ്രോഫിനൊപ്പം ബേഫിക്കരെ എന്ന പാട്ടിലൂടെയാണ് ദിഷ ബോളിവുഡിലെത്തുന്നത്.
പിന്നാലെ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയും ദിഷയെ തേടിയെത്തി. ചിത്രം ബ്ലോക്ബസ്റ്റര്‍ ആയതോടെ ദിഷയും താരമായി മാറി. പിന്നീടൊരിക്കലും ദിഷയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

''നടിയാവുക എന്നത് ഒരിക്കലും എന്റെ ആഗ്രഹമായിരുന്നില്ല. എനിക്ക് എയര്‍ഫോഴ്‌സ് പൈലറ്റ് ആകാനായിരുന്നു ആഗ്രഹം. അതിനായി എന്‍ജിനീയറിംഗ് പഠിച്ചു. മുംബൈയിലേക്ക് വരാന്‍ വേണ്ടിയാണ് മോഡലിംഗ് മത്സരത്തില്‍ പങ്കെടുത്തത് പോലും. 2013 ലാണത്. പക്ഷെ പിന്നീട് റാംപില്‍ നടക്കാന്‍ തീരുമാനിച്ചു. അത് എന്നെ സ്വതന്ത്ര്യാക്കി. സ്വന്തമായി സമ്പാദിച്ചു. കുടുംബത്തെ ആശ്രയിക്കാതെ ജീവിക്കാന്‍ തുടങ്ങി'' എന്നാണ് തന്റെ യാത്രയെക്കുറിച്ച് ദിഷ പറയുന്നത്.
ചുരങ്ങിയ .കാലം കൊണ്ട് നിരവധി ബിഗ് ബജറ്റ് സിനിമകളില്‍ നായികയായി അഭിനയിക്കാന്‍ ദിഷ പഠാനിയ്ക്ക് സാധിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിഷയുടെ സമ്പത്ത് 80 കോടിയോളം വരും. വലിയ സിനിമകളാണ് ദിഷയുടേതായി ഇപ്പോള്‍ അണിയറയിലുള്ളത്. സൂര്യയുടെ നായികയായി അഭിനയിക്കുന്ന കങ്കുവ, പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡി, യോദ്ധ തുടങ്ങിയ സിനിമകളാണ് ദിഷയുടേതായി ഒരുങ്ങുന്നത്.


Click it and Unblock the Notifications











