വണ്ണം കുറഞ്ഞെന്ന് പറഞ്ഞ് സെറ്റില്‍ നിന്നും പറഞ്ഞു വിട്ടു; നായികയാകേണ്ട സിനിമ വരെ നഷ്ടപ്പെട്ടു: ദിവ്യ ദത്ത

തന്റെ പ്രതിഭ കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് ദിവ്യ ദത്ത. ബോളിവുഡിലെ താരകുടുംബങ്ങളുടെ ബന്ധമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് ദിവ്യ ദത്ത കടന്നു വരുന്നത്. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ദിവ്യ ദത്ത കയ്യടി നേടുന്നത്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ദിവ്യ ദത്ത സംസാരിക്കുകയാണ്.

തനിക്ക് പലവട്ടം റിജക്ഷന്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ദിവ്യ ദത്ത പറയുന്നത്. ഒബ്ജക്ടിഫൈ ചെയ്യപ്പെടുന്നതായി പലപ്പോഴും അനുഭവപ്പെട്ടതായി ദിവ്യ പറയുന്നുണ്ട്. സിനിമാ മേഖയലില്‍ മനുഷ്യത്വം എന്നൊന്നില്ലെന്ന് തനിക്ക് മനസിലായെന്നാണ് ദിവ്യ പറയുന്നത്. ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ദത്ത മനസ് തുറന്നത്.

Divya Dutta

''പതുക്കെ ഞാന്‍ മനസിലാക്കി, ഈ ഇന്‍ഡസ്ട്രിയില്‍ റിജക്ഷന്‍ നേരിടേണ്ടി വരും. സിനിമകളില്‍ നിന്നും എടുത്തെറിയപ്പെടും. നമ്മള്‍ പലപ്പോഴും നെപ്പോട്ടിസത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. പക്ഷെ ഔട്ട്‌സൈഡേഴ്‌സിനും ചില ഫേവറുകള്‍ ലഭിക്കുന്നുണ്ട്. സിനിമയില്‍ മാത്രമല്ല. എല്ലായിടത്തുമുണ്ട്. പലപ്പോഴും അനീതി സംഭവിക്കും. ഇന്നും ഞാന്‍ ചിന്തിക്കാറുണ്ട്, ഞാന്‍ കുറേക്കൂടി മെച്ചപ്പെട്ടത് അര്‍ഹിച്ചിരുന്നു, എന്തുകൊണ്ട് മറ്റൊരാള്‍ക്ക് അത് ലഭിച്ചുവെന്ന്'' ദിവ്യ ദത്ത പറയുന്നു.

''ജീവിതം റിജക്ഷനുകള്‍ നേരിടാന്‍ പഠിപ്പിക്കും. ഒരു സിനിമയും സൈന്‍ ചെയ്യാത്ത സമയത്ത് ഞാന്‍ എല്ലാ നിര്‍മ്മാതാക്കളുടേയും വീട്ടില്‍ പോയി അവസരം ചോദിക്കുമായിരുന്നു. അത് മള്‍ട്ടിസ്റ്റാററുകളുടെ സമയമായിരുന്നു. അതിനാല്‍ അവസരമുണ്ടാകും. പക്ഷെ സ്ഥിരം നായിക സങ്കല്‍പ്പത്തില്‍ ഞാന്‍ ചേരില്ലെന്ന് ഞാന്‍ മനസിലാക്കിയില്ല. ഞാന്‍ ക്യൂട്ട് ഗേള്‍ ആയിരുന്നു. നല്ല നടിയും. പക്ഷെ എനിക്കേ അതറിയൂ. ഒരിക്കല്‍ ഞാന്‍ 22 സിനിമകളില്‍ കരാര്‍ ഒപ്പിട്ടു. ചിലര്‍ ടോക്കണും തന്നു. ആരും നോ പറഞ്ഞിരുന്നില്ല. പിന്നീട് ഈ 22 സിനിമകളില്‍ രണ്ടെണ്ണം മാത്രമാണ് ഷൂട്ടിംഗ് ആരംഭിച്ചത്. അതില്‍ തന്നെ ഞാനായിരുന്നില്ല നായിക'' ദിവ്യ പറയുന്നു.

Divya Dutta

''പല സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. ഒരെണ്ണത്തില്‍ ഞാന്‍ സെറ്റിലെത്തിയ ശേഷമാണ് എന്നെ തിരിച്ചയച്ചത്. വണ്ണം കുറഞ്ഞുവെന്ന് പറഞ്ഞാണ് അയച്ചത്. ഞാനാകെ അസ്വസ്ഥയായി. എന്നെ ഒബ്ജക്ടിഫൈ ചെയ്യുന്നതായി തോന്നി. ഞാന്‍ മനുഷ്യത്വം തേടി. പക്ഷെ അങ്ങനൊന്ന് ഇവിടില്ലെന്ന് ഞാന്‍ മനസിലാക്കി. അമ്മയോട് ഞാന്‍ പറയാറുണ്ട്, ആ ഷാരൂഖ് ഖാന്‍ സിനിമ ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ ഇന്ന് സൂപ്പര്‍ താരം ആയിരുന്നേനെ എന്ന്. അവര്‍ ഒരു നാള്‍ നിന്നെ തേടി വരുമെന്ന് അമ്മ പറഞ്ഞു. അത് സംഭവിച്ചു'' എന്നും ദിവ്യ ദത്ത പറയുന്നു.

അതേസമയം ഛാവ ആണ് ദിവ്യ ദത്തയുടെ പുതിയ സിനിമ. വിക്കി കൗശലും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ നായകനും നായികയും. 1994 ല്‍ പുറത്തിറങ്ങിയ ഇഷ്ഖ് മേം ജീന ഇഷ്ഖ് മേം മര്‍ന എന്ന ചിത്രത്തിലൂടെയാണ് ദിവ്യ ദത്ത അരങ്ങേറുന്നത്. അതേസമയം ഒടുവില്‍ ബോക്‌സ് ഓഫീസിലെത്തിയ സിനിമ ആംഗ് മച്ചോലിയാണ്. ഒറ്റ എന്ന ചിത്രത്തിലൂടെ ദിവ്യ ദത്ത മലയാളത്തിലും സാന്നിധ്യം അറിയിച്ചിരുന്നു.

Read more about: divya dutta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X