ഞാനവന്റെ കയ്യില്‍ പിടിച്ച് വലിച്ച് പുറത്തിട്ട് കരണത്തിട്ട് പൊട്ടിച്ചു; ഞരമ്പനെ കൈകാര്യം ചെയ്ത് ദിവ്യാങ്ക
ടെലിവിഷന്‍ രംഗത്തെ സൂപ്പര്‍ നായികയാണ് ദിവ്യാങ്ക ത്രിപാഠി. സ്റ്റാര്‍ പ്ലസില്‍ സംപ്രേക്ഷണം ചെയ്തിരുന്ന യേ ഹേന്‍ മൊഹബത്തേന്‍ എന്ന പരമ്പരയിലൂടെയാണ് ദിവ്യാങ്ക താരമായി മാറുന്നത്. പരമ്പരയില്‍ ദിവ്യാങ്ക അവതരിപ്പിച്ച ഇഷിത എന്ന നായിക കഥാപാത്രം ജനപ്രീയയായി മാറുകയായിരുന്നു. ചുരുങ്ങി നാളുകള്‍ക്കുള്ളില്‍ ഇഷിത കുടുംബ പ്രേക്ഷകരുടെ വീട്ടിലൊരു അംഗമായി മാറി. കരണ്‍ പട്ടേല്‍ ആയിരുന്നു പരമ്പരയില്‍ നായകനായി എത്തിയത്.
ശക്തയായ കഥാപാത്രമായിരുന്നു ഇഷിത. ഉറച്ച നിലപാടുകളും തീരുമാനങ്ങളമുള്ള നായിക. അതുപോലെ തന്നെ ഓഫ് സ്‌ക്രീനില്‍ ദിവ്യാങ്കയെന്ന് വേണം കരുതാന്‍. അത് സൂചിപ്പിക്കുന്നൊരു സംഭവം ഒരിക്കലുണ്ടായി. തന്നോട് അപമര്യാദയായി പെരുമാറിയ ഒരുത്തനെ ദിവ്യാങ്ക പരസ്യമായി തന്നെ കൈകാര്യം ചെയ്യുകയായിരുന്നു. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

2020 ല്‍ സ്‌പോട്ട്‌ബോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യാങ്ക ആ സംഭവത്തെക്കുറിച്ച് മനസ് തുറന്നത്. തന്നോട് മോശമായി പെരുമാറിയ ഒരാളെ കൈകാര്യം ചെയ്യേണ്ടി വന്നുവെന്നാണ് ദിവ്യാങ്ക പറയുന്നത്. ''തീയേറ്ററില്‍ വച്ചായിരുന്നു സംഭവം. അന്ന് സിംഗിള്‍ സ്‌ക്രീനുകളില്‍ ബ്ലാക്കിന് ടിക്കറ്റ് വില്‍ക്കുന്ന സമയമായിരുന്നു. ഭയങ്കര തിരക്കായിരിക്കും. ഞാന്‍ ടിക്കറ്റ് വാങ്ങാനായി ക്യൂവില്‍ നില്‍ക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തെ മുതലെടുത്ത് ഒരുത്തന്‍ എന്നെ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചു'' ദിവ്യാങ്ക പറയുന്നു.
''എനിക്ക് ദേഷ്യം വന്നു. ഞാനവന്റെ കൈയ്ക്ക് കയറി പിടിച്ചു. അവന്‍ പിടിവിടുവിച്ച് ആള്‍ക്കൂട്ടത്തിലൂടെ രക്ഷപ്പെടാന്‍ നോക്കുകയായിരുന്നു. പക്ഷെ ഞാന്‍ കയ്യിലെ പിടുത്തം വിട്ടില്ല. അങ്ങനെ തന്നെ കയ്യില്‍ പിടിച്ച് വലിച്ച് അവനേയും കൊണ്ട് പുറത്തേക്ക് വന്നു. അപ്പോഴാണ് ഞാനവന്റെ മുഖം ശരിക്കും കാണുന്നത് പോലും. ഞാനവന്റെ കരണത്ത് കനത്തില്‍ ഒരെണ്ണം പൊട്ടിച്ചു. നിമിഷങ്ങള്‍ക്കകം ആളുകള്‍ അവനെ വളഞ്ഞിട്ട് തല്ലി'' എന്നാണ് അന്ന് നടന്നതിനെക്കുറിച്ച് ദിവ്യാങ്ക പറയുന്നത്.

തന്റെ അച്ഛന്റേയും അമ്മയുടേയും കൂടെയായിരുന്നു താന്‍ സിനിമ കാണാന്‍ അന്ന് പോയിരുന്നതെന്ന് ദിവ്യാങ്ക പറയുന്നു. എന്നാല്‍ ഈ നടന്നതൊന്നും അവര്‍ അറിഞ്ഞതേയില്ല. മകളെ കാണാതായതോടെ അവര്‍ ആശങ്കപ്പെട്ടു. പിന്നെ നടന്നത് എന്തെന്ന് അറിഞ്ഞതോടെ അവര്‍ക്ക് തന്നില്‍ അഭിമാനം തോന്നിയെന്നാണ് ദിവ്യാങ്ക പറയുന്നത്.


Click it and Unblock the Notifications