ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി

നമ്മള്‍ സ്‌ക്രീനില്‍ കാണുന്ന ചിരിച്ച മുഖങ്ങള്‍ക്ക് പിന്നില്‍ ഒരുപാട് കാലത്തെ കഷ്ടപ്പാടുകളും അധ്വാനവുമെല്ലാമുണ്ട്. പല താരങ്ങളും താണ്ടിയ കടമ്പകള്‍ ചിന്തിക്കാന്‍ പോലും സാധിക്കാത്തതാണ്. പ്രത്യേകിച്ചും താരകുടുംബങ്ങളുടെ പാരമ്പര്യമോ മറ്റോ ഇല്ലാതെ കടന്നു വന്നവര്‍ക്ക്. ഇന്ന് ഇന്ത്യന്‍ ടെലിവിഷനിലെ വലിയ പേരുകളിലൊന്നാണ് ദിവ്യാങ്ക ദ്രിപാഠി എന്നത്. യേ ഹേന്‍ മൊഹബത്തേന്‍ എന്ന പരമ്പരയാണ് ദിവ്യാങ്കയെ താരമാക്കുന്നത്.

എന്നാല്‍ താരപദവിയിലേക്കുള്ള ദിവ്യാങ്കയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. സാധാരണക്കാരായിരുന്നു ദിവ്യാങ്കയുടെ അച്ഛനും അമ്മയും. അച്ഛന്‍ നരേന്ദ്ര ത്രിപാഠി ഫാര്‍മസിസ്റ്റ് ആയിരുന്നു. അമ്മ നീലം വീട്ടമ്മയും. ദിവ്യാങ്കയെ കൂടാതെ രണ്ട് മക്കള്‍ കൂടിയുണ്ടായിരുന്നു നരേന്ദ്രയ്ക്കും നീലമിനും. ഭോപ്പാല്‍ സ്വദേശിയാണ് ദിവ്യാങ്ക. ജീവിതത്തില്‍ മുന്നേറാന്‍ നന്നായി പഠിക്കണം എന്ന ചിന്താഗതിക്കാരായിരുന്നു ദിവ്യാങ്കയുടെ മാതാപിതാക്കള്‍.

Divyanka Tripathi

അതുകൊണ്ട് തന്നെ അഭിനേത്രിയാകാനും താരമാകാനുമൊന്നും ദിവ്യാങ്ക ആഗ്രഹിച്ചിരുന്നില്ല. മൗണ്ടനെയര്‍ ആകണമെന്നതായിരുന്നു ദിവ്യയുടെ ആഗ്രഹം. ഇതിന് നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനേറിംഗില്‍ നിന്നും കോഴ്‌സും പാസായിരുന്നു. ഇതിനിടെയാണ് ഓള്‍ ഇന്ത്യ റേഡിയോയില്‍ അവതാരകയാകുന്നത്. പതിയെ സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് കാസ്റ്റിംഗ് ഡയറക്ടമാരുടെ ശ്രദ്ധയില്‍ പെടുന്നത്.

ദൂരദര്‍ശനില്‍ ഒരു ടെലി ഫിലിം അഭിനയിച്ചാണ് ദിവ്യാങ്ക കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ ദൂരദര്‍ശനിലെ ആകാശ വാണിയുടെ അവതാരകയുമായി. പിന്നീട് വിരാസത്ത് പോലുള്ള പരമ്പരകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യതു. 2006ല്‍ അഭിനയിച്ച ബനൂ മേം ദുല്‍ഹന്‍ എന്ന പരമ്പരയിലൂടെയാണ് ബ്രേക്ക് ലഭിക്കുന്നത്. ഇതോടെ ദിവ്യാങ്കയും താരമായി മാറി. പിന്നീട് നിരവധി പരമ്പരകളുടെ ഭാഗമായി മാറാന്‍ ദിവ്യാങ്കയ്ക്ക് സാധിച്ചു.

നിരവധി പരമ്പരകള്‍ ചെയ്തുവെങ്കിലും ഒരു പരമ്പരയില്‍ നിന്നും മറ്റൊന്നിലേക്കുള്ള ദൂരം വളരെ കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ ഈ സമയങ്ങളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ദിവ്യാങ്കയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇതേക്കുറിച്ച് ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യാങ്ക തുറന്നു പറഞ്ഞിരുന്നു. പണം സ്വരൂപിക്കാന്‍ താന്‍ എന്തും ചെയ്യുമായിരുന്നു എന്നാണ് താരം പറയുന്നത്.

''ഒരു ഷോ കഴിഞ്ഞാല്‍ അടുത്ത ഷോ കിട്ടുന്നത് വരെ സ്ട്രഗിളാണ്. പണമില്ലാത്ത അവസ്ഥ വരും. ഇഎംഐകളും ബില്ലുകളും അടക്കാന്‍ പറ്റാതെ വരും. ഇതിന് പുറമേയും വലിയ ഉത്തരവാദിത്തങ്ങളുണ്ടാകും. ഞാന്‍ ടൂത്ത് പേസ്റ്റ് പെട്ടികള്‍ പോലും സൂക്ഷിച്ചു വെക്കുമായിരുന്നു. അതില്‍ നിന്നും ഒരു രൂപയെങ്കിലും കിട്ടുമെന്ന് കരുതും. എല്ലാം സൂക്ഷിച്ച് വെക്കും. ഒടുവില്‍ സ്‌ക്രാപ്പ് തൂക്കി വില്‍ക്കും. തലച്ചോര്‍ ഉപയോഗിക്കണം, പണം കണ്ടെത്താന്‍'' എന്നാണ് ദിവ്യാങ്ക പറയുന്നത്.

Divyanka Tripathi

അതേസമയം തന്റെ സുഹൃത്താണ് പണം മുഴുവന്‍ ചെലവാക്കാതെ കുറച്ച് മാറ്റിവെക്കാന്‍ ഉപദേശിച്ചതെന്നാണ് ദിവ്യാങ്ക പറയുന്നത്. ജോലിയില്ലാതെ വരുമ്പോള്‍ ഈ പണം ഉപകരിക്കുമെന്ന് സുഹൃത്ത് പറഞ്ഞു തന്നു. അത് തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും താരം പറയുന്നു. എന്നാല്‍ എല്ലാം തീര്‍ന്നു പോയ സമയങ്ങളും ഉണ്ടായിട്ടുണ്ടെന്നും ദിവ്യാങ്ക പറയുന്നുണ്ട്. ദിവ്യാങ്കയുടെ ജീവിതം മാറി മറയുന്നത് യേ ഹേന്‍ മുഹബത്തേന്‍ എന്ന പരമ്പരയിലെ നായികയാകുന്നതോടെയാണ്. എക്കാലത്തേയും ജനപ്രീയ പരമ്പരകളിലൊന്നായിരുന്നു മുഹബത്തേന്‍.

ഈ പരമ്പരയിലൂടെ ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയായി ദിവ്യാങ്ക മാറി. ഒരു എപ്പിസോഡിന് ഒന്ന് മുതല്‍ ഒന്നര ലക്ഷം വരെയായിരുന്നു ദിവ്യാങ്കയുടെ പ്രതിഫലം. ദിവ്യാങ്കയുടെ ജീവിതം തന്നെ അതൊടെ മാറി. ദിവ്യാങ്കയുടെ സ്വത്ത് നാല്‍പ്പത് കോടിയോളം ഉയര്‍ന്നു. ഇന്ന് ടെലിവിഷന്‍ രംഗത്തെ ഏറ്റവും സമ്പന്നയായ നടിമാരില്‍ ഒരാളാണ് ദിവ്യാങ്ക.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X