For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ കണ്ടാല്‍ അയാള്‍ ആണെന്ന് തോന്നുന്നുണ്ടോ? ഭര്‍ത്താവിനെക്കുറിച്ചുള്ള ചോദ്യത്തോട് ശില്‍പ ഷെട്ടി

  |

  ഒരു കാലത്ത് ബോളിവുഡിലെ തിരക്കേറിയ നായികയായിരുന്നു ശില്‍പ ഷെട്ടി. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്നുവെങ്കിലും റിയാലിറ്റി ഷോകളിലെ വിധി കര്‍ത്താവായും മറ്റും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുകയായിരുന്നു ശില്‍പ. എന്നാല്‍ ഈയ്യടുത്ത് താരം സിനിമയിലേക്ക് തിരികെ എത്തി. ഹംഗാമ ടുവിലൂടെയായിരുന്നു ശില്‍പയുടെ തിരിച്ചുവരവ്. പക്ഷെ ഈ തിരിച്ചുവരവിന്റെ സന്തോഷം കെടുത്ത സംഭവങ്ങളായിരുന്നു ശില്‍പയുടെ ജീവിതത്തില്‍ സമീപകാലത്തായി ഉണ്ടായത്.

  ഗ്ലാമറസായി അമല പോള്‍; ഹോട്ട് ചിത്രങ്ങള്‍ പങ്കുവച്ച് താരം

  ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കെതിരെയുള്ള കേസും തുടര്‍ന്ന് രാജ് കുന്ദ്ര അകത്തായതുമൊക്കെ ശില്‍പയുടെ പേരും വാര്‍ത്തകളില്‍ നിറച്ചിരുന്നു. നീലചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടായിരുന്നു രാജ് കുന്ദ്ര അകത്താകുന്നത്. സംഭവത്തില്‍ ശില്‍പയുടെ പേരും വിവാദത്തിലാവുകയായിരുന്നു. ശില്‍പയുടെ പ്രതികരണങ്ങള്‍ പലരും തേടിയെങ്കിലും താരം അകന്നു മാറി നടക്കുകയായിരുന്നു. ഇതിനിടെ ശില്‍പയ്ക്ക് ഒന്നും അറിയുമായിരുന്നില്ലെന്നും ഉടനെ തന്നെ വിവാഹ മോചനത്തിനായി ശ്രമിക്കുമെന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  Shilpa Shetty

  കഴിഞ്ഞ ദിവസം രാജ് കുന്ദ്ര പുറത്തിറങ്ങി. കഴിഞ്ഞ രണ്ട് മാസമായ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖം തിരിച്ചു നടന്നിരുന്ന ശില്‍പ ഒടുവില്‍ നിയന്ത്രണം വിട്ട് പ്രതികരിച്ചിരിക്കുകയാണഅ. വളരെ രൂക്ഷമായിട്ടായിരുന്നു ശില്‍പയുടെ പ്രതികരണം. ''ഞാന്‍ രാജ് കുന്ദ്രയാണോ? എന്നെ കണ്ടാല്‍ അയാളെ പോലെയുണ്ടോ? ഇല്ലല്ലോ, പിന്നെ ഞാനാരാണ്?'' എന്നായിരുന്നു ചോദ്യങ്ങളോടുള്ള ശില്‍പയുടെ പ്രതികരണം. പിന്നാലെ ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും ശില്‍പ ഷെട്ടി പങ്കുവച്ചു.

  ''ഒരു താരമെന്ന നിലയില്‍ ഒരിക്കലും പരാതിപ്പെടാനും വിശദീകരണം നല്‍കാനും പാടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതാണ് എന്റെ ജീവിതത്തിന്റെ കാഴ്ചപ്പാട്. ഞാന്‍ ഇതില്‍ ഒരു തീരുമാനവും എടുക്കാറില്ല. ഞാന്‍ അങ്ങനെയാണ് ജീവിച്ചു പോന്നത്'' എന്നായിരുന്നു താരം പറഞ്ഞത്. അതേസമയം നേരത്തെ രാജുമായി ബന്ധപ്പെട്ട കേസില്‍ നല്‍കിയ പ്രസ്താവനയില്‍ ഭര്‍ത്താവിന്റെ ബിസിനസിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും താന്‍ തന്റെ ജോലികളുടെ തിരക്കിലായിരുന്നുവെന്നുമായിരുന്നു ശില്‍പ പറഞ്ഞത്. മകന്റെ പേരില്‍ ആരംഭിച്ചൊരു കമ്പനിയില്‍ നിന്നും താന്‍ കഴിഞ്ഞ വര്‍ഷം തന്നെ പിന്മാറിയിരുന്നുവെന്നും ശില്‍പ പറഞ്ഞിരുന്നു.

  രാജ് കുന്ദ്ര പുറത്ത് വന്നതിന് പിന്നാലെ ശില്‍പ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റും ചര്‍ച്ചയായി മാറിയിരുന്നു. ''കഷ്ടപ്പാടുകള്‍ നമ്മളെ കരുത്തരാക്കുമെന്നും ബുദ്ധിമുട്ടുകളില്‍ നിന്നും പഠിക്കുമെന്നും നമ്മള്‍ കേട്ടിട്ടുണ്ട്. അത് സത്യമായിരിക്കും. പക്ഷെ നമ്മള്‍ കരുതുന്നത് പോലെ ലളിതമായ രീതിയിലായിരിക്കില്ല. ബുദ്ധിമുട്ടുകളല്ല നമ്മളെ മെച്ചപ്പെടുത്തുന്നത്, ആ സമയങ്ങളെ നേരിടുന്നതിലൂടെയാണ്. നമ്മള്‍ തിരിച്ചറിയാതിരുന്ന കരുത്തിനെ അറിയാനാണ് കഷ്ടപ്പാടുകള്‍ പഠിപ്പിക്കുന്നത്. ഈ കരുത്ത് നമ്മളെ മോശം സമയങ്ങളെ നേരിടാന്‍ പ്രാപ്തരാക്കും. എല്ലാവരേയും പോലെ മോശം സമയത്തെ ഞാനും വെറുക്കുന്നു. പക്ഷെ അവയെ മറി കടക്കാനുള്ള കരുത്ത് എനിക്കുണ്ടെന്ന് എനിക്കറിയാം'' എന്നായിരുന്നു ശില്‍പ പങ്കുവച്ചത്.

  ഭാവനയുടെ ഭര്‍ത്താവായി അഭിനയിച്ചു, സീരിയലിലെ പെണ്‍വേഷം ഒരിക്കലും മറക്കാന്‍ പറ്റില്ലെന്ന് നടന്‍ അരുണ്‍ രാഘവൻ

  Shilpa Shetty planning to separate from Raj Kundra amid his arrest | FilmiBeat Malayalam

  വിവാദങ്ങള്‍ക്കിടെ ശില്‍പ വീണ്ടും റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായി എത്തിയിരുന്നു. ഹംഗാമ 2വാണ് ശില്‍പയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് റിലീസ് ചെയ്തത്. നിക്കമ്മയാണ് ശില്‍പയുടെ പുതിയ സിനിമ. അഭിമന്യു ദസനിയും ഷേര്‍ളി സെതിയയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. വിവാദങ്ങള്‍ക്കിടെ ശില്‍പ ഷെട്ടിക്കെതിരെ നടി ഷെര്‍ലിന്‍ ചോപ്ര രംഗത്ത് എത്തിയിരുന്നു. ഇരകളെക്കുറിച്ച് ശില്‍പ ചിന്തിക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം. ഇതിനിടെ ഭര്‍ത്താവിന്റെ വിഷയത്തില്‍ ശില്‍പയുടെ പേര് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ട് ഒരു വിഭാഗം ശില്‍പയ്ക്ക് പിന്തുണയുമായും എത്തുകയുണ്ടായി.

  Read more about: shilpa shetty
  English summary
  Do I Look Like Him? Shilpa Shetty Gives A Mouthfull Reply To Media's Questions About Raj Kundra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X