ഐശ്വര്യയ്ക്ക് ചുറ്റും 50 അംഗരക്ഷകര്‍; ധരിച്ചിരുന്നത് 200 കിലോ സ്വര്‍ണം; താരറാണിയുടെ രാജകീയ ജീവിതം!
ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ ഐക്കോണിക് നായികയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടി സിനിമയിലെത്തിയ ഐശ്വര്യയുടെ കരിയര്‍ തുടങ്ങുന്നത് തെന്നിന്ത്യന്‍ സിനിമയിലൂടെയാണ്. പിന്നാലെ ബോളിവുഡിലെത്തിയ ഐശ്വര്യ അധികം വൈകാതെ തന്നെ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറി. ഇന്നും ഐശ്വര്യയ്‌ക്കൊരു പകരക്കാരിയുണ്ടായിട്ടില്ല. ഐശ്വര്യയെ പോലെ ഇന്ത്യന്‍ ജനതയെ സ്വാധീനിച്ച മറ്റൊരു നായികയുമില്ല.
അതിസുന്ദരിയായ ഐശ്വര്യയുടെ ഓരോ സിനിമകളിലേയും ലുക്കുകളും ട്രെന്റായി മാറാറുണ്ട്. ഓരോ സിനിമയിലും ഐശ്വര്യ ധരിക്കുന്ന വേഷങ്ങളും ആഭരണങ്ങളുമൊക്കെ ആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. തന്റെ പ്രകടനം കൊണ്ടും സൗന്ദര്യം കൊണ്ടുമൊക്കെ ഐശ്വര്യ ഞെട്ടിച്ച സിനിമയായിരുന്നു ജോദാ അക്ബര്‍.

ആഷുതോഷ് ഗവാരിക്കര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നായകന്‍ ഹൃത്വിക് റോഷനായിുരന്നു. ഹൃത്വിക്കും ഐശ്വര്യയും തമ്മിലുള്ള കെമിസ്ട്രി വന്‍ ഹിറ്റായിരുന്നു. സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ സംഘമമായിരുന്നു ഐശ്വര്യയും ഹൃത്വിക്കും ഒരുമിച്ച ജോദാ അക്ബര്‍. ഈ ചിത്രത്തില്‍ ജോദയായുള്ള ഐശ്വര്യയുടെ ലുക്ക് ഇന്നും ആരാധകര്‍ മറന്നിട്ടില്ല. തന്റെ നായികയായ റാണിയായി അവതരിപ്പിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഗവാരിക്കര്‍ തയ്യാറായിരുന്നില്ല.
ഇതിനാല്‍ ചിത്രത്തില്‍ ഐശ്വര്യ ധരിച്ചത് യഥാര്‍ത്ഥ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങളുമായിരുന്നു. യഥാര്‍ത്ഥ സ്വര്‍ണത്തിലും മുത്തിലും മറ്റ് വിലകൂടിയ വസ്തുക്കളിലും തീര്‍ത്ത ആഭരണങ്ങളായിരുന്നു ചിത്രത്തില്‍ ഐശ്വര്യ ധരിച്ചിരുന്നു. വസ്ത്രങ്ങളും അതുപോലെ തന്നെ വിലകൂടിയവയും ഐശ്വര്യയ്ക്കായി പ്രത്യേകം തയ്യാറാക്കിയതുമായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യ ജോദാ അക്ബറിലുടനീളം ധരിച്ചത് 200 കിലോയുടെ സ്വര്‍ണാഭരണങ്ങളായിരുന്നു.
ഐശ്വര്യയുടെ ആഭരണങ്ങള്‍ നിര്‍മ്മിക്കാനായി പ്രത്യേക പരിശീലനം നേടിയ 70 പേരെയായിരുന്നു ഗവാരിക്കര്‍ സജ്ജമാക്കിയത്. ഐശ്വര്യ ധരിക്കുന്ന ആഭരണങ്ങളുടേയും വസ്ത്രങ്ങളുടേയുമെല്ലാം വില കണക്കിലെടുത്ത് ഐശ്വര്യയ്ക്ക് പ്രത്യേക സുരക്ഷ തന്നെ ഒരുക്കിയിരുന്നു. അമ്പത് സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു സദാ ഐശ്വര്യയ്ക്കും ആഭരണങ്ങള്‍ക്കുമൊപ്പമുണ്ടായിുരന്നു. സിനിമയുടെ സെറ്റിലേക്ക് ഐശ്വര്യ എത്തിയിരുന്നത് പോലും ഇവരുടെ അകമ്പടിയോടെയായിരുന്നു.

2008 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഐശ്വര്യയുടെ ലുക്ക് അന്ന് വന്‍ ട്രെന്റായിരുന്നു. വിവാഹത്തിനടക്കം ഐശ്വര്യ ധരിച്ചത് പോലെ വസ്ത്രങ്ങള്‍ ധരിക്കാനും അതുപോലുള്ള ആഭരണങ്ങള്‍ തയ്യാറാക്കാനുമൊക്കെ യുവതികള്‍ മത്സരിക്കുകയായിരുന്നു. 2008 ഫെബ്രുവരി 15 നായിരുന്നു സിനിമയുടെ റിലീസ്. ചിത്രം മികച്ച വിജയമാവുകയും ബോളിവുഡിലെ ഐക്കോണിക് ജോഡികളിലൊന്നിനെ സമ്മാനിക്കുകയും ചെയ്തു.
അതേസമയം ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഐശ്വര്യ റായ്. മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വന്‍ പരമ്പരയിലൂടെയാണ് ഐശ്വര്യ തിരിച്ചു വന്നത്. വിക്രം, തൃഷ, കാര്‍ത്തി, ജയം രവി, ജയറാം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ഇതിലൂടെ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് തമിഴിലേക്കും തിരിച്ചെത്തി. ഹിന്ദിയില്‍ ഐശ്വര്യയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഫന്നേ ഖാന്‍ ആണ്. 2018 ലാണ് ഈ സിനിമ റിലീസ് ചെയ്തത്.


Click it and Unblock the Notifications