ഇമ്രാനൊപ്പം അഭിനയിക്കരുത്! ബച്ചനെ വിലക്കി ഐശ്വര്യ; കൂട്ടാക്കാതെ അമിതാഭ് ബച്ചന്‍!

ഇന്ത്യന്‍ സിനിമയിലെ താരസുന്ദരിയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടിയ സിനിമയിലെത്തിയ ഐശ്വര്യ തമിഴിലൂടെയായിരുന്നു അരങ്ങേറുന്നത്. പിന്നീട് ബോളിവുഡിലെത്തിയ ഐശ്വര്യ സമാനതകളില്ലാത്ത വിജയമാണ് ബോളിവുഡില്‍ നേടിയത്. ഇന്നും ഐശ്വര്യയോളം ആരാധകരുള്ള സ്വാധീന ശക്തിയുള്ളൊരു നായിക ഇന്ത്യന്‍ സിനിമയില്‍ വേറെയില്ലെന്ന് തന്നെ പറയാം. താരകുടുംബമാണ് ഐശ്വര്യയുടേത്. ഭര്‍ത്താവ് അഭിഷേക് ബച്ചന്‍ ബോളിവുഡിലെ മുന്‍നിര നടന്‍. ഭര്‍ത്താവിന്റെ അച്ഛന്‍ അമിതാഭ് ബച്ചന്‍ ബോളിവുഡിലെ എക്കാലത്തേയും വലിയ താരം. ഭര്‍ത്താവിന്റെ അമ്മ ജയ ബച്ചനും സൂപ്പര്‍ നായികയായിരുന്നു.

കുടുംബത്തോട് വളരെയധികം അടുപ്പമുള്ളയാളാണ് ഐശ്വര്യ. തന്റെ കുടുംബത്തോടെപ്പമുള്ള ഐശ്വര്യയുടെ യാത്രകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. പൊതുപരിപാടികള്‍ക്ക് കുടുംബ സമേതമാണ് ബച്ചന്‍ കുടുംബം എത്താറുള്ളത്. എന്നാല്‍ ഒരിക്കല്‍ ബച്ചന്റെ ഒരു പ്രവര്‍ത്തി ഐശ്വര്യയെ ചൊടിപ്പിച്ചിരുന്നു. ഈയ്യടുത്തായിരുന്നു സംഭവം ബച്ചന്റെ ഒരു തീരുമാനമായിരുന്നു ഐശ്വര്യയെ ചൊടിപ്പിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം.

Aishwarya Rai

അമിതാഭ് ബച്ചന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമയാണ് ചേഹരെ. ഇമ്രാന്‍ ഹാഷ്മിയായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ഇമ്രാന്‍ ഹാഷ്മിയോടൊപ്പം അഭിനയിക്കാനുള്ള ബച്ചന്റെ തീരുമാനം പക്ഷെ ഐശ്വര്യയെ ചൊടിപ്പിക്കുന്നതായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതാദ്യമായാണ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും ഒരുമിച്ച് അഭിനയിച്ചത്. ഐശ്വര്യയ്ക്ക് ഇമ്രാനോട് താല്‍പര്യമില്ലെന്നും ഇതിനാലാണ് താരം ബച്ചന്റെ തീരുമാനത്തെ എതിര്‍ത്തതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറുന്നത്.

നേരത്തെ ഇമ്രാന്‍ ഹാഷ്മി നായകനായ ബാദ്ഷാഹോ എന്ന ചിത്രത്തിലെ നായിക വേഷം ഐശ്വര്യയ്ക്ക് ഓഫര്‍ ചെയ്തിരുന്നതാണ്. എന്നാല്‍ താരം ചിത്രം നിരസിക്കുകയായിരുന്നു. മുമ്പൊരിക്കല്‍ ഇമ്രാന്‍ ഹാഷ്മി നടത്തിയൊരു പ്രസ്താവനയാണ് ഐശ്വര്യയ്ക്ക് ഇമ്രാനോട് ദേഷ്യം തോന്നാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍് പറയുന്നത്. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി ഇമ്രാനും എത്തിയിരുന്നു. പരിപാടിക്കിടെ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ ഐശ്വര്യയെ വ്യാജം, പ്ലാസ്റ്റിക് എന്ന് ഇമ്രാന്‍ ഐശ്വര്യയെ വിശേഷിപ്പിച്ചിരുന്നു. ഇത് താരത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീടൊരിക്കല്‍ തന്നെ വേദനിപ്പിച്ച കമന്റ് എന്താണെന്ന് ചോദിച്ചപ്പോള്‍ ഐശ്വര്യ പറഞ്ഞത് വ്യാജം, പ്ലാസ്റ്റിക് ആണെന്നായിരുന്നു.

എന്നാല്‍ പിന്നീട് തന്റെ വാക്കുകളെ ന്യായീകരിച്ചു കൊണ്ട് ഇമ്രാന്‍ ഹാഷ്മി രംഗത്ത് എത്തുകയും ചെയ്തിരുന്നു. ''അത് രണ്ട് വര്‍ഷം മുമ്പത്തെ കാര്യമാണ്. അത് തമാശയ്ക്കും ഹാമ്പറിനും വേണ്ടി നടത്തിയൊരു പ്രസ്താവനയായിരുന്നു. ഞാന്‍ ഐശ്വര്യ റായിയുടെ വലിയ ആരാധകനാണ്. അവരെ കാണുകയാണെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കും. അതില്‍ വ്യക്തിപരമായ ഒന്നുമുണ്ടായിരുന്നില്ല. ഹാമ്പര്‍ ജയിക്കാനായി കാണിക്കുന്ന മണ്ടത്തരങ്ങള്‍ ആണ്. എന്റെ പ്രസ്താവന കാരണമാണോ അവര്‍ സിനിമ നിരസിച്ചത് എന്നെനിക്ക് അറിയില്ല'' എന്നായിരുന്നു ഇമ്രാന്‍ ഹാഷ്മി പറഞ്ഞത്.

ബച്ചനും ഇമ്രാന്‍ ഹാഷ്മിയും പ്രധാന വേഷത്തിലെത്തിയ ചെഹരേ സംവിധാനം ചെയ്തത് റൂമി ജാഫ്രിയായിരുന്നു. റിയ ചക്രബര്‍ത്തി, സുദ്ധാന്ത് കപൂര്‍, അന്നു കപൂര്‍, ക്രിസ്റ്റല്‍ ഡിസൂസ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. വക്കീലിന്റെ വേഷത്തിലായിരുന്നു ചിത്രത്തില്‍ ബച്ചന്‍ എത്തിയത്. ജര്‍മന്‍ നോവല്‍ എ ഡെയ്ഞ്ചറസ് ഗെയിമിന്റെ സിനിമാവിഷ്‌കാരമാണ് ചെഹരേ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 27 നായിരുന്നു സിനിമയുടെ റിലീസ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.

അതേസമയം 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. അനില്‍ കപൂറും രാജ്കുമാര്‍ റാവുവുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനിലൂടെ ശക്തമായൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഐശ്വര്യ ഇപ്പോള്‍.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X