For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി ആലിയ; പണം കൈകാര്യം ചെയ്യുന്നത് അമ്മയാണെന്ന് താരം

  |

  ബോളിവുഡിലെ മുന്‍നിര നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. പ്രശസ്ത നിര്‍മാതാവ് മഹേഷ് ഭട്ടിന്റെ മകളായത് കൊണ്ട് തന്നെ സിനിമയിലേക്കുള്ള ആലിയയുടെ എന്‍ട്രി എളുപ്പമായിരുന്നു. എന്നാല്‍ അവിടെ നിന്ന് സ്വന്തം കഴിവും സൗന്ദര്യവും കൊണ്ടാണ് ആലിയ ഭട്ട് ഇന്ന് കാണുന്ന താരാ പ്രൗഢിയിലേക്ക് ഉയർന്നത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഓരോ പ്രാവശ്യവും തന്റെ താരമൂല്യം ഉയർത്തിക്കൊണ്ടിരിക്കുന്ന നടി കൂടിയാണ് ആലിയ.

  ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് ആലിയ ഭട്ട് ഇന്ന്. സൂപ്പർ ഹിറ്റായ ഗംഗുഭായ് കത്യാവാഡി എന്ന ചിത്രത്തിന് മാത്രം താരം 20 കോടി പ്രതിഫലം വാങ്ങി എന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, തന്റെ ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തിയിരിക്കുകയാണ് ആലിയ ഭട്ട് ഇപ്പോൾ.

  Also Read: 'ഒറ്റപ്പെടാൻ ആഗ്രഹിക്കുന്നില്ല'; അധികം വൈകാതെ തന്റെ പേര് മാറ്റുമെന്ന് ആലിയ ഭട്ട്

  കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെയാണ് ആലിയ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അവിടെ നിന്നാണ് ഓരോ സിനിമയിലൂടെയും ആലിയ പ്രശസ്തിയിലേക്ക് ഉയർന്നതും. വരുൺ ധവാൻ, സിദ്ധാർഥ് മൽഹോത്ര എന്നിവരായിരുന്നു സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലെ നായകന്മാർ. ചിത്രത്തിന് ആലിയക്ക് ആ വർഷത്തെ മികച്ച പുതുമുഖ താരത്തിനുള്ള ഫിലിം ഫെയർ പുരസ്‌കാരവും ലഭിച്ചിരുന്നു.

  തന്റെ പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം ആദ്യ പ്രതിഫലം വെളിപ്പെടുത്തിയത്. ആദ്യ ചിത്രത്തിനാനായി സംവിധായകനും നിർമാതാവുമായ കരൺ ജോഹർ 15 ലക്ഷം രൂപയാണ് നൽകിയത് എന്നാണ് ആലിയ പറഞ്ഞത്. അന്ന് 19 വയസായിരുന്നു ആലിയയുടെ പ്രായം. കിട്ടിയ ചെക്ക് എന്താണ് ചെയ്തതെന്നും ആലിയ പറഞ്ഞു.

  Also Read: കൂടുതല്‍ സുന്ദരിയായ പെണ്ണിന് വേണ്ടി എന്നെ ഇട്ടിട്ട് പോയാല്‍...; ഷാരൂഖിനെക്കുറിച്ച് ഗൗരിയുടെ വാക്കുകള്‍!

  '15 ലക്ഷം രൂപയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തിനായി നൽകിയത്. ചെക്ക് കിട്ടിയ ഉടൻ തന്നെ അമ്മക്ക് കൈമാറുകയായിരുന്നു. അന്ന് മുതൽ എന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് അമ്മയാണ്' ആലിയ ഭട്ട് പറഞ്ഞു.

  ഇപ്പോഴും തന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് അമ്മയാണെന്നും അക്കൗണ്ടിൽ എത്ര പണമുണ്ടെന്ന് തനിക്ക് അറിയില്ലെന്നും താരം വെളിപ്പെടുത്തി. 'ബാങ്ക് അക്കൗണ്ടിൽ എത്ര പണമുണ്ടെന്ന് എനിക്കറിയില്ല. പക്ഷെ നല്ലൊരു തുക ബാങ്കിൽ കാണുമെന്ന് അറിയാം. പക്ഷെ അത് എത്രയാണെന്ന് അറിയില്ല. അത് നല്ലതാണോ എന്നും അറിയില്ല.'

  Also Read: 'ഐശ്വര്യയെ ഞാൻ അടിച്ചിട്ടില്ല, എനിക്ക് ആരേയും വേദനിപ്പിക്കാൻ കഴിയില്ല, തല്ലിയിട്ടുള്ളത് ഒരു സംവിധായകനെ'; സൽമാൻ

  'എന്റെ ടീം പലപ്പോഴും എന്നോട് പറയാറുണ്ട്, സാമ്പത്തിക കാര്യങ്ങൾ നോക്കണമെന്ന്. ഇപ്പോൾ എനിക്കൊരു കുട്ടിയുണ്ട്. ഇനി സാമ്പത്തിക കാര്യങ്ങൾ സ്വന്തമായി നോക്കണം' ആലിയ ഭട്ട് മിഡ് ഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

  കുടുംബസുഹൃത്ത് കൂടിയായ തന്റെ ചാറ്റേർഡ് അക്കൗണ്ടന്റ് വളരെ സമ്മർദ്ദത്തിലാണെന്നും പണം ചിലവാക്കാനും അൽപ്പം ആസ്വദിക്കാനും അവർ തന്നോട് പറയാറുണ്ടെന്നും ആലിയ പറഞ്ഞു. താൻ അധികം പണം മുടക്കുന്ന ആളല്ലെന്നും നിക്ഷേപങ്ങൾ ഒന്നും അങ്ങനെ നടത്തിയിട്ടില്ലെന്നും ആലിയ പറഞ്ഞു. അതേസമയം, 19- മത്തെ വയസ്സിൽ താൻ തന്റെ ആദ്യത്തെ കാർ വാങ്ങിയെന്നും 22 വയസ്സുള്ളപ്പോൾ തന്റെ ആദ്യത്തെ വീട് വാങ്ങിയെന്നും ആലിയ വെളിപ്പെടുത്തി.

  Also Read: സോനം കപൂറിന് ആൺകുഞ്ഞ്; ആശംസകളുമായി കരീന

  ജസ്മീത് കെ റീൻ സംവിധാനം ചെയ്ത ഡാർക്ക് കോമഡി ചിത്രം ഡാർലിങ്സ് ആണ് ആലിയയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയിൽ മലയാളി താരം റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

  കരൺ ജോഹറിന്റെ റോക്കി ഔർ പ്രേം കി കഹാനി, ബ്രഹ്മാസ്ത്ര തുടങ്ങിയ ചിത്രമാണ് ആലിയയുടേതായി ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ബ്രഹ്മാസ്ത്രയിൽ രൺബീർ കപൂറാണ് നായകനായി എത്തുന്നത്. ചിത്രത്തിലെ പാട്ടുകൾ ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. വിവാഹശേഷം ഇരുവരും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകരും.

  Read more about: alia bhatt
  English summary
  Do you know how much Alia Bhatt got paid for her first movie 'Student of the Year'? Here's what she said
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X