ജയാ ബച്ചൻ മാത്രമല്ല; രേഖയുടെ കണ്ണിലെ കരടായ നായികമാരിൽ ഇവരും; സെറ്റിൽ വച്ച് വരെ അടി!

ബോളിവുഡിലെ എവർ​ഗ്രീൻ നായികമാരിൽ ഒരാളാണ് രേഖ. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളായാണ് രേഖയെ വിശേഷിപ്പിക്കാറുള്ളത്. വിഖ്യാത നടൻ ജെമിനി ഗണേശന്റെയും നടി പുഷ്പവല്ലിയുടെയും മകളായ രേഖ വളരെ ചെറുപ്പത്തിൽ സിനിമയിലെത്തിയതാണ്. തെന്നിന്ത്യൻ സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീടാണ് ബോളിവുഡിലേക്ക് എത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിൽ തന്റേതായ ഒരിടം കണ്ടെത്താൻ രേഖയ്ക്ക് സാധിച്ചു.

അതേസമയം, പലവിധ വിവാദങ്ങളിലൂടെ എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് രേഖ. നിരവധി ഗോസിപ്പുകളും നടിയുടെ പേരിൽ വന്നിട്ടുണ്ട്. അതിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് അമിതാഭ് ബച്ചനുമായുള്ള പ്രണയവും അതേത്തുടർന്നുണ്ടായ പ്രശ്നങ്ങളും. ബോളിവുഡിലെ മുൻനിര നായികയായി തിളങ്ങി നിൽക്കുമ്പോഴാണ് രേഖ അമിതാഭ് ബച്ചനുമായി പ്രണയത്തിലാകുന്നത്‌. ബച്ചൻ ആ സമയത്ത് ജയയെ വിവാഹം കഴിച്ചിരുന്നു.

rekha

ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വ്യാപകമായതോടെ ഒരുദിവസം ജയാ ബച്ചൻ ഇവരുടെ സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സെറ്റിലേക്ക് ചെന്നു. ഇരുവരും സെറ്റിന്റെ ഒരു മൂലയ്ക്ക് ഇരുന്ന് സംസാരിക്കുന്നത് കണ്ടതോടെ ജയാ ബച്ചന് നിയന്ത്രണം നഷ്ടപ്പെട്ട് രേഖയുമായി വഴക്കിലേർപ്പെടുകയായിരുന്നു. സെറ്റിൽ വച്ച് വളരെ രൂക്ഷമായ വഴക്കാണ് ഇവർക്കിടയിൽ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ആ സംഭവത്തിന് ശേഷം പിന്നീട് ഇരുവരും സംസാരിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്.

പിന്നീട് അമിതാഭ് ബച്ചൻ രേഖയോടൊപ്പം അഭിനയിക്കുന്നതും നിർത്തിയിരുന്നു. രേഖ തന്റെ ജീവചരിത്രമായ 'ദി അൺടോൾഡ് സ്റ്റോറി'യിൽ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പെട്ടെന്ന് ഒരു ദിവസം രേഖയോടൊപ്പം ഇനി അഭിനയിക്കില്ലെന്ന് ബച്ചൻ അറിയിച്ചതായി സംവിധായകരും നിർമ്മാതാക്കളും തന്നോട് പറയുകയായിരുന്നു എന്നാണ് രേഖ പറഞ്ഞത്.

അതേസമയം, ജയാ ബച്ചനെ കൂടാതെ മറ്റു രണ്ടു നായികമാരുമായും രേഖ ഇത്തരത്തിൽ വഴക്കിട്ടിട്ടുണ്ട്. സഞ്ജയ് ദത്തിന്റെ അമ്മ നർഗീസ് ദത്താണ്‌ അതിലൊന്ന്. 1984 ൽ പുറത്തിറങ്ങിയ ജമീൻ ആസ്മാൻ എന്ന ചിത്രത്തിൽ രേഖയും സഞ്ജയ് ദത്തും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതിനു പിന്നാലെ ഇവർ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. എന്നാൽ ആ വാർത്തകളോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല.

rekha nargis

പക്ഷേ ഗോസിപ്പുകൾ വ്യാപകമായതോടെ രേഖയ്‌ക്കെതിരെ നർഗീസ് ദത്ത് രംഗത്തെത്തി. ഒരു അഭിമുഖത്തിൽ, താൻ എളുപ്പത്തിൽ ലഭിക്കുന്ന സ്ത്രീയാണെന്ന സൂചന രേഖ പുരുഷൻമാർക്ക് നൽകാറുണ്ടെന്നും ചിലർ രേഖയെ ഒരു മന്ത്രവാദിനിയെ പോലെയാണ് കാണുന്നതെന്നും നർഗീസ് പറഞ്ഞു. അവൾക്ക് അവളെത്തന്നെ നഷ്ടപ്പെട്ടു. അവൾക്ക് ശക്തനായ പുരുഷനെ ആവശ്യമാണെന്നും നർഗീസ് പറയുകയുണ്ടായി. ഇതാണ് ഇവർക്കിടയിൽ പ്രശ്‍നങ്ങൾക്ക് കാരണമായത്.

നടി മൗഷുമി ചാറ്റർജിയാണ് രേഖ വഴക്കുണ്ടാക്കിയിട്ടുള്ള മറ്റൊരു താരം. ഭോലാ ഭാല എന്ന സിനിമയിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മൗഷുമി ചാറ്റർജിക്ക് മുന്നിൽ രേഖയുടെ പേര് ഇടംപിടിച്ചു. ഇത് മൗഷുമിയെ ചൊടിപ്പിക്കുകയും രേഖയെക്കുറിച്ച് വായിൽ തോന്നിയതെല്ലാം നടി മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞു. ഇതാണ് വലിയ വഴക്കിലേക്ക് കൊണ്ടെത്തിച്ചത്.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X