സഞ്ജയ് ദത്തിനെ വിവാഹം ചെയ്യും മുൻപ് മറ്റൊരു വിവാഹം? ചർച്ചയായി മാന്യത ദത്തിന്റെ മുൻകാല ജീവിതം!
ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് സഞ്ജയ് ദത്ത്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തി ജനപ്രീയനായി മാറിയ താരമാണ് സഞ്ജയ്. സിനിമയിൽ നായകനായും വില്ലനായും സഹനടനായുമെല്ലാം സഞ്ജയ് ദത്ത് കയ്യടി നേടിയിട്ടുണ്ട്. എന്നാൽ ഓഫ് സ്‌ക്രീനിൽ പലപ്പോഴും വിവാദ നായകനായാണ് നടൻ അറിയപ്പെട്ടത്. അത്രയധികം വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞതായിരുന്നു സഞ്ജയ് ദത്തിന്റെ ജീവിതം. കരിയർ തന്നെ അവസാനിക്കതക്ക വിവാദങ്ങൾ നടന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനെയെല്ലാം മറികടന്ന് മുന്നോട്ട് പോവുകയായിരുന്നു സഞ്ജയ് ദത്ത്.
വിവാദങ്ങൾ പോലെ തന്നെ ചർച്ചയായതാണ് നടന്റെ പ്രണയങ്ങളും വിവാഹങ്ങളും. മൂന്ന് തവണ വിവാഹിതനായ സഞ്ജയ്‌ക്ക് പ്രമുഖരടക്കം പല നടിമാരുമായും പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നു. എറ്റവുമൊടുവില്‍ മാന്യത ദത്താണ് നടന്റെ ഹൃദയം കീഴടക്കിയ സുന്ദരി. കഴിഞ്ഞ പതിനഞ്ച് വർഷത്തിലേറെയായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. മുൻപ് ഒരുപിടി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മാന്യതയെ കൂടുതൽ പേർ അറിയുന്നത് സഞ്ജയ് ദത്തിനെ വിവാഹം ചെയ്ത ശേഷമാണ്.

മാന്യത സിനിമയിലേക്ക് ചുവടുവെച്ചതിന് തൊട്ട് പിന്നാലെയാണ് സഞ്ജയുമായി പ്രണയത്തിലാകുന്നതും വിവാഹിതയാകുന്നതും. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നാദിയ ദുറാനിയുമായി ഡേറ്റിങ് നടത്തുമ്പോഴാണ് സഞ്ജയ് മാന്യതയെ കാണുന്നത്. വൈകാതെ ഇരുവരും ഇഷ്ടത്തിലായി. പിന്നീട് വിവാഹം കഴിഞ്ഞതോടെ മാന്യത സിനിമയും ഉപേക്ഷിച്ചു. അതുകൊണ്ട് തന്നെ മാന്യതയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പലർക്കും അറിവില്ല. ഇപ്പോഴിതാ മാന്യതയെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.
മാന്യതയുമായി സഞ്ജയ് ദത്തിന്റെ മൂന്നാമത്തെ വിവാഹമായിരുന്നെങ്കിൽ മന്യതയുടേത് രണ്ടാം വിവാഹമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുസ്ലിം കുടുംബത്തിൽ ജനിച്ച മാന്യതയുടെ ആദ്യ വിവാഹം മെറാജ് ഉർ റഹ്മാനുമാൻ എന്ന വ്യക്തിയുമായിട്ടായിരുന്നു. എന്നാൽ ഇവരുടെ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. ആ ബന്ധം വേർപിരിഞ്ഞ ശേഷമാണ് മാന്യത സഞ്ജയ് ദത്തിനെ കാണുന്നതും വിവാഹം ചെയ്യുന്നതും.
മുംബൈയിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മാന്യത വളർന്നത് ദുബായിയിൽ ആണ്. ദിൽനാസ് ഷെയ്ഖ് എന്നായിരുന്നു മാന്യത ദത്തിന്റെ യഥാർത്ഥ പേര്. ബോളിവുഡിൽ എത്തിയതിന് ശേഷം ഇത് സാറാ ഖാൻ എന്നാക്കി. എന്നാൽ 2008ൽ കമാൽ റഷീദ് ഖാന്റെ ദേശദ്രോഹി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ സാറ എന്ന പേര് മാറ്റി മാന്യത എന്ന പേര് സ്വീകരിക്കുകയായിരുന്നു. സഞ്ജയ് ദത്തിനെ വിവാഹം ചെയ്ത ശേഷം താരപത്നി ആ പേര് സ്ഥിരമാക്കി.

അതേസമയം മാന്യതയെ വിവാഹം കഴിച്ച ശേഷം സഞ്ജയ് ദത്ത് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അതില്‍ പ്രധാന കാര്യം തന്നെക്കാളും പ്രായം കുറഞ്ഞ ചെറിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു എന്നതാണ്. സഞ്ജയ് ദത്തിനെക്കാളും പത്തൊമ്പത് വയസിന് ഇളയതാണ് മാന്യത. മകളുടെ പ്രായമുള്ള ആളെയാണോ വിവാഹം കഴിച്ചതെന്ന ചോദ്യത്തിലൂടെ പലരും നടനെ കളിയാക്കി. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പിച്ച് സഞ്ജയും മാന്യതയും അവരുടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ്.
സഞ്ജയ് ദത്തിന് ക്യാൻസർ ബാധിച്ചപ്പോഴും ശക്‌തമായ പിന്തുണയോടെ ഒപ്പമുണ്ടായിരുന്നത് മാന്യതയാണ്. ഇടയ്ക്ക് ജയിൽവാസം അനുഭവിച്ചപ്പോഴും സഞ്ജയെ പിന്തുണച്ച് അവർ ഉണ്ടായിരുന്നു. അത്രയും ശക്തമായ ബന്ധമാണ് അവരുടേത്. സഞ്ജയ് ദത്ത് പ്രൊഡക്ഷൻസ് എന്ന നിർമാണ കമ്പനിയുടെ അമരക്കാരി കൂടെയാണ് മാന്യത ഇന്ന്. സഞ്ജയ് ദത്തിന്റെ മറ്റു ബിസിനസുകളും നോക്കി നടത്തുന്നത് മാന്യത തന്നെയാണ്. ഷഹ്‌റാന്‍, ഇഖ്‌റ എന്നിങ്ങനെ രണ്ട് ഇരട്ടക്കുട്ടികളാണ് താരങ്ങള്‍ക്ക്. 2010 ലാണ് ഇവർ ജനിക്കുന്നത്.


Click it and Unblock the Notifications