For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉറി ഹിറ്റായതോടെ അവന്റെ സ്വഭാവം മാറി! വിക്കിയുമായുള്ള പ്രണയതകര്‍ച്ചയെക്കുറിച്ച് മുന്‍ കാമുകി

  |

  ബോളിവുഡിലെ സൂപ്പര്‍ കപ്പിളായി മാറിയിരിക്കുകയാണ് കത്രീന കൈഫും വിക്കി കൗശലും. നാളുകളായി ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. ഇപ്പോള്‍ ഇരുവരും വിവാഹിതരാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടത്ത മാസം തുടക്കത്തില്‍ തന്നെ കത്രീനയും വിക്കിയും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വളരെ സ്വകാര്യമായി ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം വിക്കിയോ കത്രീനയോ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല.

  സാരിയിൽ ഗ്ലാമറസായി റെബ മോണിക്ക ജോണ്‍, ചിത്രങ്ങൾ കാണാം

  വിക്കി കൗശല്‍ നേരത്തെ പ്രണയച്ചിരുന്നത് നടി ഹര്‍ലീന്‍ സേത്തിയെയാണ്. ടെലിവിഷന്‍ പരമ്പരകളിലൂടേയും സിനിമകളിലൂടേയും ഡാന്‍സ് വീഡിയോകളിലൂടേയുമെല്ലാം ആരാധകര്‍ക്ക് സുപരിചിതയാണ് ഹര്‍ലീന്‍ സേത്തി. ഇരുവരും തമ്മില്‍ ഒരുകാലത്ത് പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രണയ ബന്ധം തകരുകയായിരുന്നു. വിക്കിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഉറി. ഈ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം അടക്കം നേടിയതോടെയാണ് വിക്കി വലിയ താരമായി മാറുന്നത്.

  ഉറിയുടെ റിലീസിന് പിന്നാലെയായിരുന്നു വിക്കിയും ഹര്‍ലീനും തമ്മില്‍ പിരിയുന്നത്. ഒരു റിപ്പോര്‍ട്ട് പ്രകാരം ഉറിയുടെ റിലീസോടെ താരമായി മാറിയപ്പോള്‍ വിക്കിയുടെ സ്വഭാവം മാറിയെന്ന് ഹര്‍ലീന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് വിക്കിയും ഹര്‍ലീനും എന്നും മൗനം പാലിക്കുകയായിരുന്നു ചെയ്തത്. ഇരുവരും തമ്മിലുള്ള പ്രണയ തകര്‍ച്ചയുടെ വാര്‍ത്ത ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. രണ്ടു പേരും ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളും ജോഡിയുമായിരുന്നു. വിക്കിയുടെ ചിത്രമായ ഉറിയുടെ പ്രൊമോഷന്റെ ഭാഗമായി ഇറുവരും ഒരുമിച്ചുള്ള ചിത്രമൊക്കെ ഹര്‍ലീന്‍ പങ്കുവച്ചിരുന്നു.

  പ്രണയ തകര്‍ച്ചയുടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ അത് സൂചിപ്പിക്കുന്ന തരത്തിലുള്ള ഒരു കവിതയും പങ്കുവച്ചിരുന്നു ഞാന്‍ എവിടെ നിന്നും തുടങ്ങി, ഞാന്‍ എവിടെ എത്തി നില്‍ക്കുന്നു. എന്റെ വഴി ഞാന്‍ രചിച്ചതല്ല. ഞാന്‍ അവന്റെ തീരുമാനം സ്വാഗതം ചെയ്യുകയായിരുന്നു. ഞാന്‍ ആരായിരുന്നുവെന്ന് ഞാന്‍ കണ്ടതെത്. വലിയ കുളത്തിലെ ഒരു ചെറു മത്സ്യം എന്ന വാക്കുകളായിരുന്നു ഹര്‍ലീന്‍ പങ്കുവെച്ചത്.

  ഞാന്‍ പ്രകടനങ്ങളും ആശങ്കകളും കണ്ടിട്ടുണ്ട്. ഞാന്‍ ഓരോ ദിവസവും ജീവിച്ചു. ഞാന്‍ എന്റെ വഴിയുണ്ടാക്കുകയായിരുന്നു. എനിക്കൊപ്പം നടന്നവര്‍ അല്ല എന്നെയുണ്ടാക്കിയത്. ഒരു ബ്രേക്കപ്പ് എന്നെ തകര്‍ത്തിട്ടില്ല. വിജയം എന്നെ സുഖപ്പെടുത്തില്ല. പരാജയം എന്നെ കൊല്ലില്ല. ഞാന്‍ പൂര്‍ണയാണ്. എനിക്ക് എന്റേതായ ശൈലിയുണ്ട്. ഞാനൊരു വ്യത്യസ്തമായ വ്യക്തിത്വമാണ്. ഞാന്‍ ഹര്‍ലീന്‍ സേത്തി എന്ന് അറിയാനാണ് ഇഷ്ടപ്പെടുന്നത്. ഞാന്‍ ഹര്‍ലീന്‍ സേത്തിയാണ്. മറ്റൊരാളുടെ മുന്‍ കാമുകി എന്ന് വിളിക്കുന്നത് ശരിയല്ല. അല്ലേ? എന്നും താരം കുറിച്ചിരുന്നു.

  ആ സത്യം ദുൽഖർ പറയുന്നു.. വാപ്പച്ചിയോട് മുട്ടാൻ എനിക്കാവില്ല | Filmibeat Malayalam

  പിന്നീട് ഒരു അവാര്‍ഡ് ദാന പരിപാടിയില്‍ താന്‍ സിംഗിള്‍ ആണെന്ന് വിക്കി വ്യക്തമാക്കുകയും ചെയ്തിരുന്നു. അതെ ഞാന്‍ സിംഗിള്‍ ആണ്. നോക്കൂ, ശരിക്കും ഒറ്റയ്ക്കാണ് എന്നായിരുന്നു അവതാരകന്റെ ചോദ്യത്തിന് വിക്കി നല്‍കിയ മറുപടി. എന്തായാലും അതെല്ലാം ഇന്ന് പഴയകഥകളാണ്. വിക്കിയും കത്രീനയും ഇപ്പോള്‍ വിവാഹത്തിനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍്ട്ടുകള്‍. വിവാഹം രാജസ്ഥാനില്‍ വച്ചായിരിക്കും നടക്കുകയെന്നും ബോളിവുഡിലെ പ്രശസ്ത ഡിസൈനര്‍ ആണ് കത്രീനയുടെ വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

  Also Read: അന്ന് നസീറിൻ്റെ ആരാധകർ മധുവിൻ്റെ സിനിമകൾക്ക് കൂവാൻ പോയി; ആ കാലത്തെ ഫാൻസ് അസോയിയേഷനെ പറ്റി അജയ് തുണ്ടത്തിൽ

  സര്‍ദ്ദാര്‍ ഉദ്ദം ആണ് വിക്കിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ ചിത്രത്തില്‍ സ്വാതന്ത്ര്യ സമരസേനാനി ഉദ്ദം സിംഗിനെയാണ് വിക്കി അവതരിപ്പിച്ചത്. ഷൂജിത്ത് സിര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ വിക്കിയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. സീറോയാണ് കത്രീനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രം പരാജയപ്പെട്ടുവെങ്കിലും കത്രീനയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൈഗര്‍ ത്രീ, ജീ ലേ സര തുടങ്ങിയവയാണ് കത്രീനയുടെ പുറത്തിറങ്ങാനുള്ള സിനിമകള്‍.

  Read more about: vicky kaushal katrina kaif
  English summary
  Do You Remember The Affair Of Vicky Kaushal And Harleen Sethi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X