For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളെന്റെ സുഹൃത്തല്ല; ദീപികയുടെ പരസ്യങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച അനുഷ്‌ക; താരം പറയുന്നത്‌

  |

  ബോളിവുഡ് ഒരു വശത്ത് ഗ്ലാമറിന്റെ ലോകമാണെങ്കില്‍ മറു വശത്ത് ഈഗോയുടേയും വഴക്കുകളുടേയും ലോകമാണെന്ന് പറയാം. പല താരങ്ങള്‍ക്കിടയിലും പലപ്പോഴും വാക്ക് തര്‍ക്കങ്ങളും കയ്യാങ്കളിയുമെല്ലാം ഉണ്ടായിട്ടുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായി ഷാരൂഖ് ഖാനും ആമിര്‍ ഖാനും, ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും, സല്‍മാന്‍ ഖാനും വിവേക് ഒബ്‌റോയിയും, കരീന കപൂറും പ്രിയങ്ക ചോപ്രയും ഇങ്ങനെ നീണ്ടു പോകുന്നു പരസ്പരം പ്രശ്‌നങ്ങളുണ്ടായിരുന്ന താരങ്ങളുടെ ലിസ്റ്റ്.

  ബോള്‍ഡ് ലുക്കില്‍ സ്രിന്ദ; മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  ഇതില്‍ പലതും ഇപ്പോള്‍ എല്ലാവരും മറന്നു കഴിഞ്ഞ വഴക്കുകളാണ്. ഇത്തരത്തില്‍ ഇന്ന് മിക്കവരും മറന്നിരിക്കുന്ന ഒന്നാണ് ബോളിവുഡിലെ സൂപ്പര്‍ നായികമാരായ ദീപിക പദുക്കോണും അനുഷ്‌ക ശര്‍മ്മയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍. ഇവര്‍ക്കിടയിലെ ശീത യുദ്ധത്തിന്റെ ഒരു ഘട്ടത്തില്‍ ദീപികയെ തേടി പോയിരുന്ന പരസ്യ ചിത്രങ്ങള്‍ തനിക്ക് ലഭിക്കാനായി തന്റെ പ്രതിഫലം അനുഷ്‌ക കുറയ്ക്കുന്നിടത്ത് വരെ എത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  ദീപികയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗ് നേരത്തെ അനുഷ്‌കയുമായി പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അനുഷ്‌കയ്‌ക്കെതിരെ പരസ്യമായി ദീപിക ഇതുവരെ പ്രസ്താനവകളൊന്നും നടത്തിയിട്ടില്ലെങ്കിലും അനുഷ്‌കയുടെ ചില പരാമര്‍ശങ്ങള്‍ വാര്‍ത്തയായി മാറിയിരുന്നു.

  ''ഞാനും ദീപികയും തമ്മില്‍ യാതൊരു തരത്തിലുള്ള താരതമ്യവും സാധ്യമല്ല. ഞങ്ങള്‍ ഒരു തരത്തിലും ബന്ധപ്പെടുന്നേയില്ല. ഞങ്ങള്‍ രണ്ടു പേരും ചെയ്യുന്നത് തീര്‍ത്തും വ്യത്യസ്തമായ സിനിമകളാണ്. സത്യത്തില്‍, അവള്‍ കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ കൂറേക്കൂടി തിരഞ്ഞെടുത്താണ് ചെയ്യന്നത്. വരുന്ന ഏത് റോളും ഞാന്‍ ചെയ്യാറില്ല'' എന്ന് ഒരു അഭിമുഖത്തില്‍ ദീപികയെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് അനുഷ്ക സംസാരിച്ചിരുന്നു. എന്നാല്‍ താന്‍ പരസ്യത്തിനായി പ്രതിഫലം കുറച്ചുവെന്ന ആരോപണത്തെ അനുഷ്‌ക ശര്‍മ തളളിക്കളയുകയായിരുന്നു ചെയ്തത്.

  ''എനിക്കത് ചെയ്യേണ്ട ആവശ്യമില്ല. എനിക്ക് ആവശ്യത്തിനുള്ള ബ്രാന്റുകളുണ്ട്. അവരെല്ലാം തന്നെ കരാര്‍ പുതുക്കുകയും ചെയ്തിട്ടുണ്ട്. ചിലതൊക്കെ മൂന്നാമത്തെ തവണയാണ് കരാര്‍ പുതുക്കുന്നത്. മറ്റൊരു നായികയ്ക്കും അങ്ങനെയൊന്ന് സംഭവിക്കുന്നില്ലെന്ന് തോന്നുന്നു. അതിനര്‍ത്ഥം ഞാന്‍ എന്തോ ശരിയായത് ചെയ്യുന്നു എന്നല്ലേ'' എന്നായിരുന്നു അനുഷ്‌കയുടെ പ്രതികരണം. പിന്നീടൊരിക്കല്‍ തന്നെ ചെറുതാക്കി കാണിക്കാന്‍ ദീപിക ശ്രമിക്കുന്നതായും അനുഷ്‌ക ആരോപിച്ചിരുന്നു.

  ''ദീപികയുടെ ഒരു സുഹൃത്ത് വിളിച്ചിട്ട്, അവള്‍ യേ ജവാനി ഹേ ദീവാനിയില്‍ അഭിനയിക്കുന്നുണ്ട് അനുഷ്‌കയല്ലെന്ന് പറയുകയാണ്. എന്റെ സുഹൃത്തുക്കള്‍ അങ്ങനെ ചെയ്യില്ല. അവര്‍ അങ്ങനെ വിളിച്ച് പറയാറില്ല. ഞാന്‍ അനുരാഗ് കശ്യപിന്റേയും ഹിറാനിയുടേയും ചോയ്‌സ് ആണ്. അവള്‍ അയാന്റേയും ആരുടെയൊക്കെയോ ചോയ്‌സും. ഞാനാരേയും വലിച്ച് താഴെയിടാറില്ല. അതിനര്‍ത്ഥം ഞാന്‍ നല്ലത് ആണെന്നല്ലേ. ഞാന്‍ നിങ്ങള്‍ക്കു നേരെ മാലിന്യം വലിച്ചെറിയാതിരിക്കുന്നത് കൊണ്ട് എനിക്ക് നേരേയും എറിയാതിരിക്കുക. നമ്മള്‍ സ്വയം വിളിക്കുന്നത് കൂള്‍ എന്നാണ്. പക്ഷെ സത്യത്തില്‍ അതല്ല. ഞാന്‍ ഒരാളേക്കാള്‍ നല്ലതോ ചീത്തയോ ആണെന്നല്ല പറയുന്നത്. ഞാന്‍ നല്ലൊരു നിലയിലാണ്. എന്നെ ചെറുതാക്കി അതാര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ല'' എന്നും അനുഷ്‌ക പറഞ്ഞിരുന്നു.

  പിന്നീടൊരിക്കല്‍ കോഫി വിത്ത് കരണില്‍ അനുഷ്‌ക എത്തിയിരുന്നു. കൂട്ടിന് കത്രീന കൈഫും ഉണ്ടായിരുന്നു. അനുഷ്‌കയോട് ദീപികയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദീപിക തന്റെ സുഹൃത്തല്ലെന്നായിരുന്നു അനുഷ്‌കയുടെ മറുപടി. പിന്നീട് ദീപികയും കോഫി വിത്ത് കരണില്‍ എത്തുകയുണ്ടായി. ഇത്തവണ ദീപികയോട് ചോദിച്ചത് അനുഷ്‌കയുമായുള്ള മത്സരത്തെക്കുറിച്ചായിരുന്നു.

  Also Read: രണ്‍ബീറിന്റെ കരണത്ത് പൊട്ടിച്ച് അനുഷ്‌ക, ഒന്നല്ല മൂന്ന് വട്ടം; ചിത്രീകരണത്തിനിടെ വാക്കുതര്‍ക്കം

  ''ഇതൊരു മത്സരമാണെന്ന് ഞാന്‍ പറയില്ല. പക്ഷെ ചിലപ്പോള്‍ ഒരാളോട് നമുക്ക് തോന്നുന്ന അതേ വികാരം തന്നെ തിരിച്ചും തോന്നണമെന്നില്ല. അത് സാരമില്ല. പക്ഷെ എനിക്ക് അനുഷ്‌കയോടും കത്രീനയോടും ഒരുപാട് ഇഷ്ടമാണ്. വ്യക്തിപരമായും പ്രൊഫഷണലിയും. അവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു'' എന്നായിരുന്നു ദീപിക പറഞ്ഞത്. എന്തായാലാം ഇതെല്ലാം ഇന്ന് പഴങ്കഥകളാണ്. ദീപികയും അനുഷ്‌കയും നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു. സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പരസ്പരം കമന്റുകള്‍ ചെയ്ത് താരങ്ങള്‍ ശ്രദ്ധ നേടാറുണ്ട്.

  ഇതിനിടെ ഇപ്പോഴിതാ ദീപിക പദുക്കോണ്‍ വീണ്ടും ഹോളിവുഡിലേക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിന്‍ ഡീസലിനൊപ്പം അഭിനയിച്ച ട്രിപ്പിള്‍ എക്‌സ് പരമ്പരയിലെ റിട്ടേണ്‍ ഓഫ് ക്‌സാണ്ടര്‍ കേജ് എന്ന ചിത്രം പുറത്തിറങ്ങി നാലര വര്‍ഷത്തിന് ശേഷമാണ് ദീപിക വീണ്ടുമൊരു ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇത്തവണ ഒരു ക്രോസ് കള്‍ച്ചറല്‍ കോമഡി ചിത്രത്തിലായിരിക്കും ദീപിക എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ കരാറില്‍ ദീപിക ഒപ്പിട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

  2020 ല്‍ പുറത്തിറങ്ങിയ ഛപാക് ആണ് ദീപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ആസിഡ് ആക്രമണത്തെ അതിജീവച്ച യുവതിയുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയായിരുന്നു ചിത്രമൊരുക്കിയത്. മേഘ്‌ന ഗുല്‍സാര്‍ ആണ് ചിത്രമൊരുക്കിയത്. അതേസമയം ദീപികയുടേതായി നിരവധി സിനിമകള്‍ അണിയറയില്‍ തയ്യാറെടുക്കുന്നുമുണ്ട്. അമിതാഭ് ബച്ചനൊപ്പും വീണ്ടുമെത്തുന്ന ചിത്രമാണ് ഇതിലൊന്ന്. ഹോളിവുഡ് ചിത്രം ദ ഇന്റേണിന്റെ ഹിന്ദി റീമേക്ക് ആണിത്. നേരത്തെ ഋഷി കപൂറായിരുന്നു ചിത്രത്തില്‍ അഭിനയിക്കാനിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണം സൃഷ്ടിച്ച വിടവിലേക്ക് ബച്ചന്‍ എത്തുകയായിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇതിന് പിന്നാലെ ശകുന്‍ ബത്രിയുടെ സിനിമ, ഹൃത്വിക് റോഷനൊപ്പം അഭിനയിക്കുന്ന ഫൈറ്റര്‍, പ്രഭാസിനൊപ്പം അഭിനയിക്കുന്ന തെലുങ്ക് ചിത്രം എന്നിവയും അണിയറയിലുണ്ട്. അതേസമയം 2018 ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം സീറോയാണ് അനുഷ്‌കയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് ശേഷം ഇടവേളയെടുത്തിരിക്കുകയായിരുന്നു അനുഷ്‌ക. ഈയ്യടുത്താണ് അനുഷ്‌ക-വിരാട് ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. വാമിക എന്നാണ് മകള്‍ക്ക് ദമ്പതികള്‍ പേരിട്ടിരിക്കുന്നത്. മകളുടെ ജനനത്തിന് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് അനുഷ്‌ക.

  Read more about: anushka sharma deepika padukone
  English summary
  Don't Throw Garbage At Me When Anushka Sharma Took A Dig Against Deepika Padukone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X