ഓം ശാന്തി ഓമിലെ ബോളിവുഡ് മൊത്തം ഒഴുകിയെത്തിയ പാട്ട്; വീട്ടില്‍ പോയി ക്ഷണിച്ചിട്ടും ബച്ചന്‍ വന്നില്ല!

ബോളിവുഡിലെ സൂപ്പര്‍ സംവിധാകയാണ് ഫറ ഖാന്‍. ഷാരൂഖ് ഖാന്‍ നായകനായ മേം ഹൂന്‍ ന എന്ന ചിത്രത്തിലൂടെയായിരുന്നു ഫറയുടെ അരങ്ങേറ്റം. ബോളിവുഡിലെ എക്കാലത്തേയും വലിയ കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് ഫറ. ഇന്നും ആരാധകര്‍ ഇഷ്ടപ്പെടുകയും ചെയുന്ന പല പാട്ടുകള്‍ക്കും ചുവടൊരുക്കിയത് ഫറയാണ്. കൊറിയോഗ്രഫിയിലെ വിജയം സംവിധാനത്തിലും ആവര്‍ത്തിക്കുകയായിരുന്നു ഫറ ഖാന്‍. ആദ്യം ചിത്രം തന്നെ വന്‍ വിജയമായി മാറി. പിന്നാലെ ഫറ എത്തിയത് ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയായിരുന്നു. ഇത്തവണയും നായകന്‍ ഷാരൂഖ് ഖാന്‍ തന്നെയായിരുന്നു. ഷാരൂഖ് ഖാന്റെ കരിയറിലെ മാത്രമല്ല ബോളിവുഡിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു ഓം ശാന്തി ഓം.

ഇന്ന് ബോളിവുഡിന്റെ താരറാണിയായ ദീപിക പദുക്കോണിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഓം ശാന്തി ഓം. ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഇരട്ട വേഷത്തിലെത്തിയ ചിത്രം ബോളിവുഡിലെ പല സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു. എണ്‍പതുകളിലേയും പുതിയ കാലത്തേയും ബോളിവുഡിനുള്ള ട്രിബ്യൂട്ട് പോലെയായിരുന്നു ഫറ ഖാന്‍ ഓം ശാന്തി ഓം ഒരുക്കിയത്. അതുപോലെ തന്നെ ചിത്രത്തിലെ പാട്ടുകളും വലിയ വിജയമായിരുന്നു. ഇന്നും ആ പാട്ടുകള്‍ ആരാധകരുടെ പ്രിയപ്പെട്ടവയാണ്.

ദീവാന്ഗി ദീവാന്ഗി

ഓം ശാന്തി ഓമിലെ ദീവാന്ഗി ദീവാന്ഗി എന്ന പാട്ട് ബോളിവുഡിലെ ഐക്കോണിക് പാട്ടുകളിലൊന്നാണ്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, സഞ്ജ്യ ദത്ത്, കജോള്‍, റാണി മുഖര്ജി, വിദ്യ ബാലന്‍, ജൂഹി ചൗള തുടങ്ങി ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെല്ലാം അണിനരന്ന ഗാനം ആരാധകര്‍ക്ക് വിരുന്നായി മാറുകയായിരുന്നു. സ്‌ക്രീനില്‍ ഓരോ താരങ്ങളും കടന്നു വരുമ്പോള്‍ ആരാധകര്‍ ആവേശം കൊണ്ട് കയ്യടിക്കുകയായിരുന്നു. ഓരോ താരത്തേയും ഫറ അവതരിപ്പിച്ചത് അവരുടെ ഹിറ്റായി മാറിയ ഡാന്‍സ് സ്റ്റെപ്പുകളുടെ അകമ്പടിയോടു കൂടിയായിരുന്നുവെന്നതും പാട്ടിനെ സൂപ്പര്‍ ഹിറ്റാക്കി മാറ്റിയ ഘടകമാണ്.

അസാന്നിധ്യങ്ങളുടെ പേരിലും

അതേസമയം ദീവാന്ഗി, ദീവാന്ഗി എന്ന പാട്ട് ചില അസാന്നിധ്യങ്ങളുടെ പേരിലും ചര്‍ച്ചയായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ദ കപില്‍ ശര്‍മ ഷോയില്‍ അതിഥികളായി ഫറ ഖാനും രവീണ ടണ്ടനും എത്തിയിരുന്നു. പാട്ടില്‍ ദിലീപ് കുമാറിനേയും സൈറ ബാനുവിനേയും കൊണ്ട് വരാന്‍ ഷാരൂഖ് ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നാണ് ഫറ പറയുന്നത്. എന്നാല്‍ അത് നടന്നില്ല. അതുപോലെ തന്നെ മറ്റൊരു മുന്‍കാല സൂപ്പര്‍ താരമായ ദേവ് ആനന്ദ് പാട്ടില്‍ അതിഥിയായി എത്താന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. താന്‍ അതിഥി വേഷങ്ങള്‍ ചെയ്യാറില്ലെന്നായിരുന്നു ദേവ് ആനന്ദിന്റെ പ്രതികരണം.

ബച്ചന്‍

പാട്ടില്‍ ആരാധകര്‍ വളരെയധികം ശ്രദ്ധിക്കുകയും ചര്‍ച്ചയാക്കുകയും ചെയ്ത അസാന്നിധ്യമായിരുന്നു അമിതാഭ് ബച്ചന്റേത്. ഷാരൂഖും അമിതാഭിന്റെ കുടുംബവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ബച്ചന്‍ എത്താതിരുന്നത് പലരേയും അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ബച്ചന്‍ വരാതിരുന്നതിന് പിന്നില്‍ മറ്റൊരു കാരണമായിരുന്നുവെന്നാണ് ഫറ പറയുന്നത്. അഭിഷേക് ബച്ചന്റേയും ഐശ്വര്യ റായിയുടേയും വിവാഹം ഏപ്രില്‍ 20 നായിരുന്നു. ഈ തിരക്കുകള്‍ കാരണമാണ് തനിക്ക് എത്താന്‍ പറ്റില്ലെന്ന് ബച്ചന്‍ അറിയിച്ചതെന്നാണ് ഫറ പറയുന്നത്. താനും ഡിസൈനര്‍ മനീഷ് മല്‍ഹോത്രയും ഓരോ താരങ്ങളേയും വീട്ടില്‍ ചെന്നായിരുന്നു പാട്ടിന്റെ ഭാഗമാകാന്‍ ക്ഷണിച്ചതെന്നും ചിലരൊക്കെ കൂടെ മറ്റൊരാളേയും കൊണ്ടാണ് വന്നതെന്നും ഫറ പറയുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ചരിത്രത്തില്‍

''ദീവാന്ഗി ദീവാന്ഗി വളരെയധികം ഓര്‍ഗനൈസ്ഡ് ആയാണ് ചിത്രീകരിച്ചത്. ഓരോ രണ്ട് മണിക്കൂറിലും അഞ്ച് താരങ്ങളെ വച്ചായിരുന്നു ചിത്രീകരിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഷാരൂഖ് അന്ന് രാവിലെ കൃത്യ സമയത്ത് തന്നെ എത്തിയത്. കാരണം അവന്‍ തന്നെയാണ് നിര്‍മ്മാതാവും നടനും ആതിഥേയനും'' എന്നും ഫറ ഖാന്‍ പറയുന്നു. 31 താരങ്ങളായിരുന്നു പാട്ടില്‍ അതിഥികളായിയ എത്തിയത്. ഇതില്‍ സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, സഞ്ജയ് ദത്ത്, ഗോവിന്ദ, ധര്‍മ്മേന്ദ്ര, മിഥുന്‍ ചക്രവര്‍ത്തി, രേഖ, കരിഷ്മ കപൂര്‍, പ്രിയങ്ക ചോപ്ര, പ്രീതി സിന്റ, കജോള്‍, ജൂഹി ചൗള, ജീതേന്ദ്ര, ശില്‍പ ഷെട്ടി, റാണി മുഖര്‍ജി തുടങ്ങിയവരായിരുന്നു ഉണ്ടായിരുന്നത്.

Read more about: shahrukh khan farah khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X