twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇസ്രായേലിന് ഒളിമ്പിക്‌സ് സ്വര്‍ണം, അനു മലിക് പിടിക്കപ്പെട്ടു; പുറത്തായത് 25 വര്‍ഷം മുമ്പത്തെ മോഷണം!

    |

    ഒളിമ്പിക്‌സ് മത്സരങ്ങളില്‍ വിജയികള്‍ക്ക് മെഡല്‍ സമ്മാനച്ചതിന് പിന്നാലെ സ്വര്‍ണമെഡല്‍ നേടിയ രാജ്യത്തിന്റെ ദേശീയ ഗാനം ആലപ്പിക്കുന്ന പതിവുണ്ട്. ഇങ്ങനെ കഴിഞ്ഞ ദിവസം ഇസ്രായേല്‍ താരം സ്വര്‍ണം നേടിയപ്പോഴും ദേശീയ ഗാനം മുഴങ്ങിയിരുന്നു. ഇസ്രായേലിന്റെ ദേശീയ ഗാനം മുഴങ്ങിയത് ടോക്കിയോയിലെ ഒളിമ്പിക്‌സ് വേദയിലായിരുന്നുവെങ്കിലും അതിന്റെ അലയൊലികള്‍ ഇവിടെ ഇന്ത്യയില്‍ ഒരാളെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത് നാണക്കേടിന്റെ കുഴിയിലാണ്.

    സംഗീത സംവിധായകന്‍ അനു മലിക് ആണ് ഇപ്പോള്‍ നാണം കെട്ടിരിക്കുന്നത്. പണ്ടേ വിവാദങ്ങളുടെ സ്വന്തം ആളാണ് അനു മാലിക്. പല ആരോപണങ്ങള്‍ക്കും അനുവിനെതിരെ ഉയര്‍ന്നിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു മറ്റ് നാട്ടിലെ സംഗീതത്തില്‍ നിന്നും ചില്ലറ അടിച്ചുമാറ്റലൊക്കെ നടത്തുന്നുവെന്നത്. ഈ ആരോപണം ഇപ്പോള്‍ വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. തന്റെ പാട്ടിന്റെ സംഗീതം അനു മലിക് അടിച്ചുമാറ്റിയത് ഇസ്രായേല്‍ ദേശീയ ഗാനത്തില്‍ നിന്നുമാണെന്നാണ് ആരോപണം.

    Anu Malik

    ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ മാത്രം ഒളിമ്പിക്‌സ് സ്വര്‍ണ മെഡലായിരുന്നു ഇന്നലെ ഇസ്രായേല്‍ നേടിയത്. സ്വാഭാവികമായും ഇസ്രായേലിന്റെ ദേശീയഗാനം പുരസ്‌കാര വേളിയില്‍ ഉയരുകയും ചെയ്തു. എന്നാല്‍ ഈ ഗാനം കേട്ടതും ഇന്ത്യക്കാരുടെ മനസിലേക്ക് കടന്നു വന്നത് അജയ് ദേവ്ഗണ്‍ നായകനായ ദില്‍ജലേ എന്ന ചിത്രത്തിലെ മേര മുല്‍ക്ക് മേര ദേശ് എന്ന ഗാനമാണ്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് സംഗീത സംവിധായകനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

    ആരോര്‍ത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെ അനു മലിക് നടത്തിയ മോഷണം പിടിക്കപ്പെടുമെന്ന്? ഇതിപ്പോള്‍ ലോകം മൊത്തം അറിഞ്ഞല്ലോയെന്നെല്ലാമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 25 വര്‍ഷം മുമ്പ് അനു മലിക് ഓര്‍ത്തു കാണില്ല ഇങ്ങനെയൊരു അവസരം വരുമെന്നും ഇന്റര്‍നെറ്റാണ് അനു മലിക്കിനെ കുടുക്കിയതെന്നുമെല്ലാം സോഷ്യല്‍ മീഡിയ പറയുന്നു. എന്നാല്‍ ഇതിനും മുമ്പും ഇത് പിടിക്കപ്പെട്ടിരുന്നുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു. യൂട്യൂബില്‍ സിനിമയിലെ പാട്ടും ഇസ്രായേലിന്റെ ദേശീയ ഗാനവും തമ്മിലുള്ള സാമ്യത ചൂണ്ടിക്കാണിക്കുന്ന വീഡിയോകള്‍ വര്‍ഷങ്ങള്‍ മുമ്പ് തന്നെ വന്നിരുന്നുവെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

    'അളിയാ, ഞാന്‍ എന്തെങ്കിലും ഒക്കെ ആയെടാ'; പൊട്ടിക്കരഞ്ഞ് വിജയ വാര്‍ത്ത സ്വീകരിച്ച് മണിക്കുട്ടന്‍!'അളിയാ, ഞാന്‍ എന്തെങ്കിലും ഒക്കെ ആയെടാ'; പൊട്ടിക്കരഞ്ഞ് വിജയ വാര്‍ത്ത സ്വീകരിച്ച് മണിക്കുട്ടന്‍!

    Recommended Video

    .സ്വന്തം ഭാര്യയോട് അനുവല്ലേ ശെരിക്കും ഭാര്യ എന്ന് ചിലർ ചോദിക്കും.അത് വേദനിപ്പിക്കും

    മുമ്പും അനു മലിക്കിനെതിരെ സമാനമായ ആരോപണം ഉയര്‍ന്നു വന്നു. പുതിയ സംഭവത്തിന്റെ വെളിച്ചത്തില്‍ ബാക്കിയുള്ള രാജ്യങ്ങളുടെ ദേശീയ ഗാനങ്ങള്‍ കൂടി പരിശോധിക്കണമെന്ന് വരെ സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. അതേസമയം ആരോപണങ്ങളോട് അനു മലിക് പ്രതികരിച്ചിട്ടില്ല. ബോളിവുഡിലെ മുന്‍നിര സംഗീത സംവിധായകന്‍ ആയിരുന്ന അനു മലിക് ഇപ്പോള്‍ സംഗീത റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവാണ്.

    Read more about: anu malik
    English summary
    During Olympics 2021 Anu Malik Exposed For Copyin Israeli National Anthem's Music
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X