For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് എനിക്ക് പറ്റിയൊരു അബദ്ധം...; ചുംബന രംഗങ്ങള്‍ ബാധ്യതയായ കഥ പറഞ്ഞ് ഇമ്രാന്‍ ഹാഷ്മി

  |

  ബോളവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ഇമ്രാന്‍ ഹാഷ്മി. നിരവധി ഹിറ്റുകളില്‍ ഇമ്രാന്‍ ഹാഷ്മി അഭിനയിച്ചിട്ടുണ്ട്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ഇമ്രാന്‍ ബോളിവുഡിന് ഒരുപാട് ഹിറ്റുകള്‍ നല്‍കിയിട്ടുണ്ട്. നല്ലൊരു അഭിനേതാവാണെന്നും ഇമ്രാന്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇമ്രാന്‍ ഹാഷ്മി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ പലരുടേയും മനസിലേക്ക് വരുന്ന ചുംബന രംഗങ്ങളായിരിക്കും. ആഷിഖ് ബനായ, സെഹര്‍, ജന്നത്ത് തുടങ്ങി നിരവധി ഹിറ്റുകള്‍ നല്‍കിയ നായകനാണ് ഇമ്രാന്‍ ഹാഷ്മി.

  മഞ്ഞ സാരിയില്‍, തമിഴ് ടച്ചുള്ള ചിത്രങ്ങളുമായി ഷംന കാസിം; ഫോട്ടോഷൂട്ട് കാണാം

  തന്റെ ചുംബന രംഗങ്ങള്‍ മൂലം ഇമ്രാന് ലഭിച്ച ഇരട്ട പേരായിരുന്നു സീരിയല്‍ കിസ്സര്‍ എന്നത്. ഇപ്പോഴിതാ സീരിയല്‍ കിസ്സര്‍ എന്ന തന്റെ ഇരട്ടപ്പേരിനെക്കുറിച്ച് ഇമ്രാന്‍ മനസ് തുറന്നിരിക്കുകയാണ്. പേര് തനിക്ക് ലഭിച്ചത് എങ്ങനെയാണെന്നും താരം വെളിപ്പെടുത്തുന്നുണ്ട്. തന്റെ പുതിയ സിനിമയായ ചേഹരയുടെ റിലീസിന് മുന്നോടിയായാണ് ഇമ്രാന്‍ ഹാഷ്മിയുടെ വെളിപ്പെടുത്തല്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

  ''എന്റെ കരിയറിന്റെ തുടക്കത്തിലെ പത്ത് വര്‍ഷം ഞാന്‍ ഇത്തരം സിനിമകളായിരുന്നു ചെയ്തിരുന്നത്. അങ്ങനെ ഒരുതവണ നിര്‍ഭാഗ്യവശാല്‍ ഞാന്‍ തന്നെ എനിക്കിട്ട പേരായിരുന്നു സീരിയല്‍ കിസ്സര്‍ എന്നത്. പക്ഷെ അതങ്ങ് പൊട്ടി. പിന്നെ മാധ്യമങ്ങളെല്ലാം ആ പേര് ഏറ്റെടുത്തു. പിന്നീട് ആര്‍ട്ടിക്കിളുകളും റിവ്യൂകളുമെല്ലാം ആ പേര് ഏറ്റുപിടിച്ചു. പിന്നെ അതൊരു നിര്‍ബന്ധമായി മാറുകയായിരുന്നു. നമ്മുടേത് സെക്ഷ്വാലിറ്റിയൊരു ഒബ്‌സെഷനായി മാറിയതയും അത് സ്‌ക്രീനില്‍ അവതരിപ്പിച്ചു കാണാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നൊരു രാജ്യമാണല്ലോ?'' എന്നായിരുന്നു താരം പറഞ്ഞത്.

  ''2003 ല്‍ ഞാന്‍ തുടങ്ങുമ്പോള്‍ എല്ലാ നായികമാരേയും ചുംബിക്കുന്നൊരു നായകനെ കാണുക എന്നത് ആളുകളെ രസിപ്പിക്കുന്ന ആഹാ കാഴ്ചയായിരുന്നു. പിന്നെയതൊരു ചര്‍ച്ചാ വിഷയമായി മാറുകയായിരുന്നു. പക്ഷെ മുന്നോട്ട് പോകുന്തോറും ഞാന്‍ തന്നെ മടുത്തു. ചെയ്ത വേഷങ്ങള്‍ തന്നെയായിരുന്നു എനിക്ക് ലഭിച്ചു കൊണ്ടിരുന്നത്ത. ഇത് മുമ്പും ചെയ്തതാണല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്. പക്ഷെ ഒരിക്കല്‍ അത് മടുത്തു, സിനിമകള്‍ അപ്പോഴും വിജയിക്കുന്നുണ്ടായിരുന്നു'' ഇമ്രാന്‍ പറയുന്നു.

  ''കൂടുതല്‍ ആഗ്രഹിക്കുന്നൊരു നടന്‍ എന്റെ ഉള്ളിലുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. നടനെന്ന നിലയില്‍ എനിക്ക് പക്വത വരുകയായിരുന്നു. പക്ഷെ ജയിക്കുന്നത് കാരണം എനിക്ക് ഇത്തരം സിനിമകള്‍ തന്നെ ചെയ്യേണ്ടി വന്നു. നമ്മുടെ മേഖലയില്‍ എല്ലാവര്‍ക്കും വേണ്ടത് സെറോക്‌സ് കോപ്പികളാണ്. എനിക്ക് ക്രിയാത്മകമായൊരു തൃപ്തിയും ലഭിക്കുന്നുണ്ടായിരുന്നില്ല'' എന്നും ഇമ്രാന്‍ ഹാഷ്മി കൂട്ടിച്ചേര്‍ത്തു.

  മഹേഷ് ഭട്ടിന്റെ ബന്ധുവാണ് ഇമ്രാന്‍ ഹാഷ്മി. സഹസംവിധായകനായി സിനിമയിലെത്തിയ ഇമ്രാന്‍ അരങ്ങേറുന്നത് ഫൂട്ട്പാത്ത് എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് മര്‍ഡര്‍, സെഹര്‍, ആഷിഖ് ബനായ അപ്പ്‌നെ, കല്‍യുഗ്, അക്‌സര്‍, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ചു. അവാരാപ്പന്‍, ജന്നത്ത് എന്നിവയും വന്‍ ഹിറ്റുകളായിരുന്നു. തുടക്കത്തില്‍ ബോള്‍ഡായ കഥാപാത്രങ്ങളും സിനിമകളുമായിരുന്നു ഇമ്രാന്‍ ഹാഷ്മി ചെയ്തിരുന്നത്. അധോലോക കഥകള്‍ പറഞ്ഞ സിനിമകളും ഒരുപാട് ചെയ്തിട്ടുണ്ട്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, ദ ഡേര്‍ട്ടി പിക്ച്ചര്‍, ഷാങ്ഹായ്, അസര്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടവയാണ്.

  Also Read: റേറ്റിങ്ങ് ഒറ്റയടിക്ക് പോവും; കുടുംബവിളക്കിന് മുന്നറിയിപ്പുമായി പ്രേക്ഷകർ; മറ്റൊരു വേദികയെ കൂടി പറ്റില്ല

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ചെഹരയാണ് പുതിയ സിനിമ. അമിതാഭ് ബച്ചന്‍, റിയാ ചക്രവര്‍ത്തി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്. മലയാള ചിത്രം എസ്രയുടെ ഹിന്ദി റീമേക്ക്, ഗംഗുബായ് കത്തിയാവാഡി എന്നിവയാണ് റിലീസിന് തയ്യാറെടുത്തു നില്‍ക്കുന്ന സിനിമകള്‍. സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ ത്രീയില്‍ വില്ലനായി എത്തുന്നതും ഇമ്രാന്‍ ഹാഷ്മിയാണ്.

  Read more about: emraan hashmi
  English summary
  Emraan Hashmi About Being The Serial Kisser On Screen
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X