മകന് നാലാം വയസില്‍ ക്യാന്‍സര്‍, ജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍; പത്ത് വര്‍ഷത്തിനിപ്പുറം...

ബോളിവുഡിലെ മുന്‍നിര നായകനാണ് ഇമ്രാന്‍ ഹാഷ്മി. നിരവധി സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച താരം. സീരിയല്‍ കിസ്സര്‍ എന്ന പേരിലാണ് ഇമ്രാന്‍ ഹാഷ്മി ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ത്രില്ലര്‍ സിനിമകളാണ് ഇമ്രാനെ താരമാക്കുന്നത്. ഈയ്യടുത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ ത്രീയിലാണ് ഇമ്രാന്‍ ഹാഷ്മി ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിലെ ഇമ്രാന്‍ ഹാഷ്മിയുടെ വില്ലന്‍ വേഷം കയ്യടി നേടിയിരുന്നു.

തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതം എന്നും സ്വകാര്യമായി വെക്കാനാണ് ഇമ്രാന്‍ ആഗ്രഹിക്കുന്നത്. ഭാര്യ പര്‍വീണ്‍ ഷഹാനിയ്ക്കും മകന്‍ അയാനുമൊപ്പമുള്ള തന്റെ ജീവിതത്തെ ക്യാമറക്കണ്ണുകളില്‍ നിന്നും പരമാവധി അകറ്റി നിര്‍ത്താന്‍ ഇമ്രാന്‍ ശ്രമിക്കാറുണ്ട്. 2004 ലായിരുന്നു ഇമ്രാന്റെ മകന്‍ അയാന് കിഡ്‌നിയില്‍ ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. പത്ത് വര്‍ഷത്തിനിപ്പുറം ക്യാന്‍സറിനെ അതിജീവിച്ച പോരാളിയാണ് അയാന്‍.

Emraan Hashmi

ഇപ്പോഴിതാ മകന്റെ ക്യാന്‍സര്‍ തിരിച്ചറിഞ്ഞ് പത്ത് വര്‍ഷം തികയുമ്പോള്‍ ഇമ്രാന്‍ ഹാഷ്മി പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അതെന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്.

''പത്ത് വര്‍ഷമായിരിക്കുന്നു. ഇതേ ദിവസമായിരുന്നു അയാന്റെ രോഗം തിരിച്ചറിഞ്ഞത്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി. പക്ഷെ വിശ്വാസവും പ്രതീക്ഷയും മുറുകെ പിടിച്ച് നമ്മള്‍ അതിനെ അതിജീവിച്ചു. പ്രധാനമായും അവന്‍ അതിനെ മറി കടന്നു. ഇപ്പോഴും കരുത്തോടെ നില്‍ക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും നല്‍കി കൂടെ നിന്നതിന് നന്ദി'' എന്നായിരുന്നു ഇമ്രാന്‍ ഹാഷ്മിയുടെ കുറിപ്പ്. പിന്നാലെ നിരവധി പേരാണ് ഇമ്രാനും മകനും ആശംസകളും സ്‌നേഹവും അറിയിച്ച് എത്തിയിരിക്കുന്നത്. തന്റെ മകനാണ് തന്റെ സൂപ്പര്‍ ഹീറോ എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്.

വെറും നാല് വയസുള്ളപ്പോഴാണ് ഇമ്രാന്‍ ഹാഷ്മിയുടെ മകന്‍ അയാന്‍ ഹാഷ്മിയ്ക്ക് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. കിഡ്നിയിലായിരുന്നു ക്യാന്‍സര്‍. ഇമ്രാന്റേയും ഭാര്യ പര്‍വീണിന്റേയും ജീവിതം കീഴ്മേല്‍ മറിച്ചതായിരുന്നു ആ വാര്‍ത്ത. പക്ഷെ തങ്ങളുടെ മകന് വേണ്ടി കരുത്തരാകണമെന്ന് അവര്‍ തീരുമാനിച്ചു. തനിക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധിയുടെ പര്‍വ്വതത്തിന്റെ വലിപ്പം പോലും തിരിച്ചറിയാന്‍ അയാന് സാധിക്കുമായിരുന്നില്ല.

Emraan Hashmi

മകന്റെ ചികിത്സയ്ക്കായി കുടുംബം കാനഡയിലേക്ക് പറിച്ചു നട്ടു. അഞ്ച് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അയാന്‍ ക്യാന്‍സര്‍ മുക്തനാകുന്നത്. ''ഇന്ന്, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അയാന്‍ ക്യാന്‍സര്‍ മുക്തനായി. വല്ലാത്തൊരു യാത്രയായിരുന്നു. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. എല്ലാ ക്യാന്‍സര്‍ പോരാളികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് ഈ യുദ്ധം ജയിക്കാനാകും'' എന്നാണ് അന്ന് ഇമ്രാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ടൈഗര്‍ ത്രീയാണ് ഇമ്രാന്‍ ഹാഷ്മിയുടേതായി ഒടുവില്‍ ബോക്‌സ് ഓഫീസിലെത്തിയ സിനിമ. നിരവധി സിനിമകളാണ് ഇമ്രാന്റേതായി അണിയറയിലുള്ളത്. ഒജി പ്ലസ് ആണ് ഇമ്രാന്റെ റീലിസ് കാത്തു നില്‍ക്കുന്ന സിനിമകളിലൊന്ന്. ഈയ്യടുത്താണ് ഇമ്രാന്‍ റോള്‍സ് റോയ്‌സ് കാര്‍ വാങ്ങിയത്. 12 കോടി വിലവരുന്ന കാറാണ് ഇമ്രാന്‍ ഹാഷ്മി സ്വന്തമാക്കിയത്.

More from Filmibeat

Read more about: emraan hashmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X