For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഏറ്റവും നന്നായി ചുംബിക്കുന്നത് മല്ലിക ഷെറാവത്ത്, ആ നടിയ്ക്ക് ഭയങ്കര വായ്‌നാറ്റം! ഞെട്ടിച്ച് ഇമ്രാന്‍ ഹാഷ്മി

  |

  ബോളിവുഡിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് ഇമ്രാന്‍ ഹാഷ്മി. താരകുടുംബത്തില്‍ നിന്നുമാണ് ഇമ്രാന്‍ ഹാഷ്മി സിനിമിയിലെത്തുന്നത്. മഹേഷ് ഭട്ടിന്റെ ബന്ധുവായ ഇമ്രാന്‍ വിക്രം ഭട്ടിന്റെ ഫൂട്ട്പാത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെത്തുന്നത്. പിന്നാലെ തന്നെ നായകനായി മാറിയ ഇമ്രാന്‍ ഹാഷ്മി ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു. ത്രില്ലര്‍ സിനിമകളായിരുന്നു ഇമ്രാനെ താരമാക്കി മാറ്റുന്നത്. മര്‍ഡര്‍, ജന്നത്ത്, ഗ്യാങ്‌സ്റ്റര്‍ തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ചാണ് ഇമ്രാന്‍ ഹാഷ്മി താരമായി മാറുന്നത്.

  12 വര്‍ഷം പൂര്‍ത്തിയായി, ഈ പ്രണയകഥ ഒരിക്കലും അവസാനിക്കാതിരിക്കട്ടെ! കുറിപ്പുമായി സമാന്ത

  എന്നാല്‍ ഇമ്രാന്‍ ഹാഷ്മി എന്ന പേര് കേള്‍ക്കുമ്പോള്‍ ആരാധകരുടെ മനസിലേക്ക് കടന്നു വരുന്നത് മറ്റൊന്നാണ്. ചുംബന രംഗങ്ങള്‍ ആണ് ഇമ്രാന്‍ ഹാഷ്മി സിനിമകളെ എന്നും ചര്‍ച്ചാ വിഷയമാക്കുന്നത്. ചുംബന രംഗങ്ങള്‍ ഇല്ലാത്ത ഇമ്രാന്‍ ഹാഷ്മി സിനിമ എന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒന്നാണ്. അതുകൊണ്ടാണ് ഇമ്രാനെ ആരാധകരും സിനിമാ ലോകവും സീരിയല്‍ കിസ്സര്‍ എന്ന പേരിട്ട് വിളിക്കുന്നത്.

  ഇപ്പോഴിതാ താന്‍ ചെയ്ത ചുംബന രംഗങ്ങളേയും കുറിച്ചും ചുംബന രംഗങ്ങളില്‍ തനിക്കൊപ്പം അഭിനയിച്ച നായികമാരെക്കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി. താന്‍ ഇതുവരെ ഓണ്‍ സ്‌ക്രീനില്‍ ചെയ്ത ചുംബന രംഗങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും നന്നായി ചുംബിക്കുന്നത് ആരെന്നാണ് ഇമ്രാന്‍ ഹാഷ്മി വെളിപ്പെടുത്തിയിരിക്കുന്നത്. ആര്‍ക്കൊപ്പം അഭിനയിക്കുന്നതായിരുന്നു ഏറ്റവും മോശം അനുഭവം എന്നും ഇമ്രാന്‍ ഹാഷ്മി വെളിപ്പെടുത്തുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  മര്‍ഡറില്‍ മല്ലിക ഷെറാവത്തുമായുള്ള ചുംബന രംഗമാണ് ഏറ്റവും മികച്ചതെന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്. ഇമ്രാനേയും മല്ലികയേയും താരങ്ങളാക്കി മാറ്റിയ സിനിമയായിരുന്നു മര്‍ഡര്‍. ചുംബന രംഗങ്ങള്‍ ഒരുപാടുണ്ടായിരുന്ന സിനിമായിരുന്നു മര്‍ഡര്‍. ഇതിന് പിന്നാലെയാണ് ഇമ്രാന് സീരിയല്‍ കിസ്സര്‍ എന്ന പേര് വീഴുന്നതും. ഇരവരുടേയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ അത്ര അടുത്ത ബന്ധമായിരുന്നില്ല ഇമ്രാനും മല്ലികയും തമ്മില്‍. ഇരുവരും തമ്മില്‍ പരസ്യമായി തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നു. പരസ്പരം സംസാരിക്കുന്നത് പോലും ഇരുവരും നിര്‍ത്തിയിരുന്നു. പിന്നീട് ഇതില്‍ ഖേദിക്കുന്നതായി മല്ലിക തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

  അതേസമയം ഏറ്റവും മോശം ചുംബനത്തെക്കുറിച്ചും ഇമ്രാന്‍ പറയുന്നുണ്ട്. എന്നാല്‍ ആ നടിയുടെ പേര് മാത്രം വെളിപ്പെടുത്താന്‍ ഇമ്രാന്‍ തയ്യാറായില്ല. പക്ഷെ പ്രശ്‌നമായി ഇമ്രാന്‍ ചൂണ്ടിക്കാണിച്ചത് വായ് നാറ്റമായിരുന്നു. താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അതേസമയം ഇമ്രാന്‍ ഹാഷ്മിയുടെ പുതിയ ചിത്രം ടൈഗര്‍ ത്രീയാണ്. സല്‍മാന്‍ ഖാന്‍ നായകനാകുന്ന ടൈഗര്‍ പരമ്പരയിലെ പുതിയ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ഇമ്രാന്‍ എത്തുന്നത്. ചിത്രത്തില്‍ നിന്നുമുള്ള ഇമ്രാന്റെ ലുക്ക് ഇതുവരേയും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. ഇമ്രാന്റെ കരിയറിലെ ഏറ്റവും വലിയ വേഷങ്ങളിലൊന്നാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐഎസ്എ ഏജന്റാണ് ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  Recommended Video

  KPAC ലളിതക്ക് യാത്രയയപ്പ് നൽകി കേരളക്കര | FilmiBeat Malayalam

  പിന്നാലെ നിരവധി സിനിമകളും ഇമ്രാന്റേതായി അണിയറയിലൊരുങ്ങുന്നത്. മലയാള സിനിമ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി എന്ന് പേരിട്ടിരിക്കുന്ന സിനിമ. അക്ഷയ് കുമാറാണ് ചിത്രത്തിലെ മറ്റൊരു താരം. മലയാളത്തില്‍ സുരാജ് വെഞ്ഞാറമൂട് ചെയ്ത വേഷത്തിലാകും ഇമ്രാന്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മലയാള സിനിമ എസ്രയുടെ ഹിന്ദി റീമേക്കായ ഡിബുക്ക് ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: emraan hashmi mallika sherawat
  English summary
  Emraan Hashmi Reveals Who Is The Best Kisser And Who Is The Worst Kisser
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X