കടുത്ത അപമാനം, തുടയില്‍ പോലും പാഡ് വെക്കേണ്ടി വന്നിട്ടുണ്ട്; ദുരനുഭവം വെളിപ്പെടുത്തി എറിക്ക
താരങ്ങളെ സംബന്ധിച്ച് തങ്ങളുടെ ഇഷ്ടപ്പെടുന്നവരുടെ കയ്യടികള്‍ മാത്രമായിരുന്നില്ല നേരിടേണ്ടി വന്നിട്ടുള്ളത്. പലപ്പോഴും കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമെല്ലാം താരങ്ങളെ തേടിയെത്താറുണ്ട്. ബോഡി ഷെയ്മിംഗും കുറവല്ല. പലപ്പോഴും നടിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും ബോഡി ഷെയ്മിംഗ് നടക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നുമാത്രമല്ല തങ്ങളുടെ തൊഴിലിടമായ സിനിമ മേഖലയില്‍ നിന്നു പോലും താരങ്ങള്‍ക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വരാറുണ്ട്. നായിക എങ്ങനെയായിരിക്കണമെന്ന സ്ത്രി വീരുദ്ധ പൊതു ബോധത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ഇരയായി മാറിയതിനെക്കുറിച്ച് പല നടിമാരും തുറന്ന് പറഞ്ഞിട്ടുണ്ട്.
ഈയ്യടുത്ത് സമൂഹത്തില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള ബോഡി ഷെയ്മിംഗിനെതിരെ സൊനാക്ഷി സിന്‍ഹ, ഹുമ ഖുറേഷി, റുബീന ദിലക്ക് തുടങ്ങിയ നിരവധി താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താര സുന്ദരി എറിക ഫെര്‍ണാണ്ടസും ബോഡി ഷെയ്മിം അനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ പലപ്പോഴും തനിക്കുണ്ടായ അനുഭവങ്ങളാണ് താരം തുറന്ന് പറഞ്ഞത്. തന്റെ മെലിഞ്ഞ ശരീരത്തെ പലരും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ടെന്ന എറിക്ക തനിക്ക് വണ്ണം തോന്നിപ്പിക്കാനായി ദേഹത്ത് പാഡുകള്‍ വച്ചിരുന്നുവെന്നും തുറന്ന് പറയുന്നുണ്ട്. വിശദമായി വായിക്കാം.

ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് എറിക്ക മനസ് തുറന്നത്. തന്റെ തുടയില്‍ അടക്കം പാഡ് ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടെന്നും കടുത്ത അപമാനിക്കാലായിട്ടാണ് തനിക്കപ്പോള്‍ തോന്നിയതെന്നുമാണ് എറിക്ക പറയുന്നത്. അതേസമയം ഇപ്പോള്‍ കാലം മാറിയെന്നും നായികമാരെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ മാറിയിട്ടുണ്ടെന്നും എറിക്ക പറയുന്നത്. ''മേലിഞ്ഞതിന്റെ പേരില്‍ എന്നെ അപമാനിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയില്‍ നായിക എങ്ങനെയായിരിക്കണം എന്ന സങ്കല്‍പ്പവുമായി എന്നെ എപ്പോഴും താരതമ്യം ചെയ്യുമായിരുന്നു. അവര്‍ക്ക് വേണ്ടിയിരുന്നത് 'മദാലസ'യായ നായികയായിരുന്നു. ഇതിനായി എന്റെ ദേഹത്ത് പാഡ് വെക്കുമായിരുന്നു. ഒരുപാട് പാഡുകള്‍ ധരിക്കേണ്ടി വന്നിട്ടുണ്ട്. നമ്മള്‍ എങ്ങനെയാണോ അങ്ങനെ തന്നെ നമ്മളെ അംഗീകരിക്കുന്നില്ലെന്ന് ഓര്‍ത്ത് വിഷമിച്ചിരുന്നു'' എന്നാണ് എറിക്ക പറഞ്ഞത്.

''എല്ലായിടത്തും പാഡ് വെക്കുമായിരുന്നു. എനിക്ക് തുടയില്‍ പോലും പാഡ് വെച്ചിട്ടുണ്ട്. അപമാനിതയായി തോന്നി. പക്ഷെ കാലം മാറിയെന്നതില്‍ ഇപ്പോള്‍ സന്തോഷമുണ്ട്. അപ്പോള്‍ കാര്യങ്ങള്‍ ഒരുപാട് മാറി. അത് വളരെ നല്ലതാണ്'' എന്നും എറിക്ക പറയുന്നുണ്ട്. തമിഴിലേയും കന്നഡയിലേയും നിറ സാന്നിധ്യമാണ് എറിക്ക ഫെര്‍ണാണ്ടസ്. വിരട്ട്, വിഴിത്തിരു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കസൗട്ടി സിന്ദഗി കെ, കുച്ച് രംഗം പ്യാര്‍ കേ ഐസെ ഭി, കുച്ച് രംഗ് ക്യാര്‍ കേ ഐസെ ഭി നയി കഹാനി എന്നീ പരമ്പരകളിലൂടേയും ആരാധകരെ നേടിയ താരമാണ് എറിക്ക. സിനിമയില്‍ നിന്നുമാണ് എറിക്ക സീരിയലുകളിലേക്ക് എത്തുന്നത്. രണ്ട് മേഖലകളേയും താന്‍ വേര്‍ തിരിച്ചു കണ്ടിട്ടില്ലെന്നും എല്ലാം ജോലി തന്നെയാണെന്നുമായിരുന്നു ഈ ചുവടുമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എറിക്ക പറഞ്ഞത്.
Recommended Video

കന്നഡയിലും തമിഴിലും ഹിറ്റുകളുണ്ടെങ്കിലും സീരിയല്‍ രംഗമാണ് എറിക്കയെ താരമാക്കി മാറ്റുന്നത്. കുച്ച് രംഗ് പ്യാര്‍ കേ ഐസേ ഭിയിലെ പ്രകടനമാണ് താരത്തിന് കയ്യടി നേടിക്കൊടുക്കുന്നത്. ഇപ്പോള്‍ പരമ്പരയുടെ പുതിയ സീസണിലും എറിക്ക തന്നെയാണ് നായിക. പരമ്പരയില്‍ പ്രേര്‍ണ എന്ന കഥാപാത്രത്തെയാണ് എറിക്ക അവതരിപ്പിക്കുന്നത്. അതേസമയം ബോഡി ഷെയ്മിംഗിനെതിരെ നടി ഇലിയാന ഡിക്രൂസും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ ഇല്ലെന്ന് പറഞ്ഞു കൊണ്ട് തന്റെ ഫോണിലെ എഡിറ്റിംഗ് ആപ്പുകളൊക്കെ ഡിലീറ്റ് ചെയ്യുകയാണെന്നും ഇനി മുതല്‍ എഡിറ്റ് ചെയ്യാത്തത ചിത്രങ്ങളായിരിക്കും പോസ്റ്റ് ചെയ്യുകയെന്നാണ് ഇലിയാന പറഞ്ഞത്. മെലിഞ്ഞൊതുങ്ങിയ ശരീരമാക്കി എഡിറ്റിംഗിലൂടെ മാറ്റാന്‍ ഇനി വയ്യെന്നും തന്റെ ശരീരത്തെ അതേപടി തന്നെ അംഗീകരിക്കുകയാണെന്നുമായിരുന്നു താരം പറഞ്ഞത്.


Click it and Unblock the Notifications











