എന്നെ അവര്‍ കെണിയില്‍ കുടുക്കി, രാത്രി വാതില്‍ തള്ളിത്തുറന്ന് വരുമെന്ന് കരുതി; ഇഷ ഗുപ്ത നേരിട്ടത്
ബോളിവുഡിലെ ഗ്ലാമര്‍ താരമാണ് ഇഷ ഗുപ്ത. 2007 മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ പട്ടം നേടിയാണ് ഇഷ ബോളിവുഡിലേക്ക് എത്തുന്നത്. 2012 ല്‍ പുറത്തിറങ്ങിയ ജന്നത്ത് 2 ആയിരുന്നു ആദ്യ സിനിമ. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടാനും ഇഷയ്ക്ക് സാധിച്ചു. തുടര്‍ന്ന് രാസ് 3ഡി, രുസ്തം, കമാന്റോ 2 പോലുള്ള സിനിമകളിലും ഇഷ അഭിനയിച്ചു. ഇപ്പോഴിതാ ബിഗ് സ്‌ക്രീനിന് പുറമെ ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ഇഷ ഗുപ്ത.
സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന ദുഷ് പ്രവണതയാണ് കാസ്റ്റിംഗ് കൗച്ച് എന്നത്. മലയാളം മുതല്‍ ഹോളിവുഡ് വരെ ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ മുന്‍നിര താരങ്ങളടക്കം രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തുകയാണ് ഇഷ ഗുപ്ത. സ്‌പോട്ട് ബോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇഷയുടെ തുറന്നു പറച്ചില്‍.

ഒന്നല്ല, രണ്ട് തവണ തന്നോട് ചില സംവിധായകര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടുവെന്നാണ് ഇഷയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ താന്‍ നിരസിച്ചപ്പോള്‍ തന്നെ സെറ്റില്‍ പ്രവേശിക്കുന്നത് പോലും വിലക്കിയെന്നും ഇഷ പറയുന്നു. തന്നെക്കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുവെന്നും ഇഷ പറയുന്നു. ഇതോടെ തനിക്ക് സിനിമകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടായെന്നും ഇഷ പറയുന്നു.
''രണ്ട് വ്യക്തികള്‍ എന്നോട് ഈ ആവശ്യം പറഞ്ഞ് വന്നിട്ടുണ്ട്. സിനിമ പകുതി തീര്‍ന്നതാണ്. ഞാന്‍ നിരസിച്ചപ്പോള്‍ എന്നെ ആ സിനിമയില്‍ കാണരുതെന്ന് പറഞ്ഞു. ഞാന്‍ പിന്നെ സെറ്റില്‍ എന്ത് ചെയ്യാനാണ്? ഇതിന് ശേഷം ചിലര്‍ എന്നെ കാസ്റ്റ് ചെയ്യാന്‍ തന്നെ തയ്യാറായില്ല. ഇവര്‍ എന്നെക്കുറിച്ച് പലതും പറഞ്ഞു നടന്നു. ഒന്നിനും തയ്യാറാകുന്നില്ലെങ്കില്‍ പിന്നെ എന്നെ സിനിമയില്‍ എടുത്തിട്ട് എന്താണ് കാര്യം എന്നാണ് അവര്‍ മറ്റുള്ളവരോട് പറഞ്ഞത്'' എന്നാണ് ഇഷ പറയുന്നത്.
മറ്റൊരിക്കല്‍ തന്നെ ചിലര്‍ കെണിയില്‍ കുടുക്കാന്‍ നോക്കിയതിനെക്കുറിച്ചും ഇഷ സംസാരിക്കുന്നുണ്ട്. ''രണ്ട് പേര്‍ എന്നെ കാസ്റ്റിംഗ് കൗച്ചിന്റെ കെണിയില്‍ പെടുത്താന്‍ നോക്കി. എനിക്കത് മനസിലായി. പക്ഷെ അതൊരു ചെറിയ സിനിമയായിരുന്നതിനാല്‍ ഞാനത് പൂര്‍ത്തിയാക്കി. ഔട്ട്‌ഡോര്‍ ഷൂട്ടിന്റെ സമയത്ത് ഞാനവരുടെ കെണിയില്‍ വീഴുമെന്ന് അയാള്‍ കരുതി. പക്ഷെ ഞാനും ബുദ്ധിമതിയാണ്. ഞാന്‍ ഒറ്റയ്ക്ക് കിടക്കില്ലെന്ന് പറഞ്ഞു. എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനേയും എന്റെ മുറിയില്‍ കിടത്തി'' ഇഷ പറയുന്നു.

ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയില്ലാതെയാണ് ഇഷ കടന്നു വരുന്നത്. അതുകൊണ്ട് തന്നെ ധാരാളം വെല്ലുവിളികളും താരത്തിന് അതിജിവിക്കേണ്ടി വന്നിരുന്നു. തന്റെ ഇരുണ്ട നിറത്തിന്റെ പേരിലും ഇഷയ്ക്ക് വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ജനത്ത് 2വിന് ശേഷം രാസ് 3ഡി, ഹംഷക്കല്‍സ്, ഗോരി തേരെ പ്യാര്‍ മേം, റുസ്തം, ബേബി, കമാന്‍ഡോ 2,ബാദ്ഷാഹോ, വിനയ വിധേയ രാമ, തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഫയര്‍ നമ്പര്‍ 323, ദേസി മാജിക്, ഹേരാ ഫേരി 3 തുടങ്ങിയ സിനിമകളാണ് ഇഷയുടേതായി അണിയറിയിലുള്ളത്. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും ഇഷ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആഷ്റം സീരീസിലാണ് അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications











