വെളുക്കാൻ 9000 രൂപയുടെ ഇഞ്ചക്ഷൻ, മൂക്ക് കൂർത്തതാക്കണം; കരിയർ നന്നാക്കാൻ കിട്ടിയ ഉപദേശങ്ങളെക്കുറിച്ച് ഇഷ ഗുപ്ത

ബോളിവുഡിലെ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളാണ് ഇഷ ഗുപ്ത. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ ഇഷയ്ക്ക് സാധിച്ചിട്ടുണ്ട്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജും വളരെ സജീവമാണ്. ബോള്‍ഡ് ലുക്കിലുള്ള ഇഷയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതുപോലെ തന്നെ തന്റെ മനസിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ് ഇഷയുടേത്.

വര്‍ണവെറിയ്‌ക്കെതിരെ ഒരിക്കല്‍ ഇഷ നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ഒരിക്കല്‍ കൂടി ഇഷയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ ഇരുണ്ട നിറത്തിന്റെ പേരില്‍ ബോളിവുഡില്‍ നിന്നും നേരിട്ട വിവേചനങ്ങളെക്കുറിച്ചാണ് താരം തുറന്നു പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ആശ്രമത്തിന്റെ മൂന്നാം ഭാഗം

സൂപ്പര്‍ ഹിറ്റായി മാറിയ സീരീസായ ആശ്രമത്തിന്റെ മൂന്നാം ഭാഗത്തില്‍ ഇഷയുമുണ്ട്. താരത്തിന്റെ പ്രകടനം കയ്യടി നേടുകയാണ്. ബോബി ഡിയോളാണ് സീരീസിലെ നായകന്‍. ഇരുവരുടേയും ഹോട്ട് രംഗങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനിടെയാണ് താരത്തിന്റെ തുറന്നു പറച്ചിലും ചര്‍ച്ചയാകുന്നത്. കരിയറിന്റെ തുടക്കകാലത്ത് തന്നോട് വെളുത്ത നിറം ലഭിക്കാനായി ഇഞ്ചക്ഷന്‍ എടുക്കാന്‍ ചിലര്‍ ഉപദേശിച്ചുവെന്നാണ് ഇഷ പറയുന്നത്. താന്‍ തന്നെ ഇഞ്ചക്ഷന്‍ വില അന്വേഷിച്ചിരുന്നുവെന്നും ഇഷ പറയുന്നുണ്ട്.

വെളുത്ത നിറം കിട്ടാന്‍ ഇഞ്ചക്ഷന്‍


''എന്റെ കരിയറിന്റെ തുടക്കത്തില്‍ എന്നോട് മൂക്ക് കൂര്‍ത്തതാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്റെ മൂക്ക് ഉരുണ്ടതാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നോട് വെളുത്ത നിറം കിട്ടാന്‍ ഇഞ്ചക്ഷന്‍ എടുക്കാന്‍ പറഞ്ഞു. ഞാനും കുറച്ച് കാലം അത് വിശ്വസിച്ചിരുന്നു. അങ്ങനെ നോക്കിയപ്പോള്‍ ഒരു ഇഞ്ചക്ഷന് 9000 രൂപയാകുമെന്ന് മനസിലായി. ഞാന്‍ ആരുടേയും പേര് പറയില്ല. പക്ഷെ വെളുത്ത നിറമുള്ള ഒരുപാട് നടിമാരെ നിങ്ങള്‍ക്ക് കാണാം'' എന്നായിരുന്നു താരം പറഞ്ഞത്.

'' നടിമാര്‍ക്ക് കാണാന്‍ സുന്ദരിമാരായി ഇരിക്കേണ്ടതിന്റെ സമ്മര്‍ദ്ദം വലുതാണ്. എന്റെ മകള്‍ ഒരു നടിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ ചെറുപ്പം മുതല്‍ തന്നെ അവള്‍ ആ സമ്മര്‍ദ്ദം അനുഭവിക്കുന്നത് കാണേണ്ടി വരും. അവള്‍ക്കൊരു സാധാരണ ജീവിതമോ യഥാര്‍ഥ വ്യക്തിയായി ജീവിക്കാനോ സാധിക്കില്ല. എനിക്കവള്‍ ഒരു അത്‌ലറ്റോ മറ്റോ ആയി കാണാനാണ് ഇഷ്ടം. അധികം പഠിക്കുകയും വേണ്ടി വരില്ലല്ലോ'' എന്നും ഇഷ പറയുന്നു.

 ഹോട്ട് ചിത്രങ്ങള്‍

അതേസമയം താരത്തിന്റെ ആശ്രമത്തിലെ പ്രകടനം വലിയ ചര്‍ച്ചയായി മാറുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇഷ പങ്കുവെക്കുന്ന ഹോട്ട് ചിത്രങ്ങള്‍ പലപ്പോഴും വൈറലായി മാറാറുണ്ട്. ടോപ് ലെസ് ആയും ബിക്കിനി ധരിച്ചുമെല്ലാം എത്തിയാണ് ഇഷ ഗുപ്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. ഇഷയെ അവസാനമായി ബിഗ് സ്‌ക്രീനില്‍ കണ്ടത് ടോട്ടല്‍ ധമാല്‍ എന്ന ചിത്രത്തിലായിരുന്നു. ചിത്രം വന്‍ വിജയമായിരുന്നു.

ബോളിവുഡ് അരങ്ങേറ്റം

ജന്നത്ത് ടു എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷയുടെ ബോളിവുഡ് അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടാന്‍ താരത്തിന് സാധിച്ചു. ചിത്രം മികച്ച വിജയം നേടിയിരുന്നു. പിന്നീട് രാസ് ത്രിഡി, രുസ്തം, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഹിന്ദിയ്ക്ക് പുറമെ തെലുങ്കിലും അഭിനയിച്ചിട്ടുണ്ട് ഇഷ ഗുപ്ത. ആശ്രമത്തിന് മുമ്പായി നഖാബ്, റിജക്ട്‌സ് എന്നീ സീരീസുകളിലും ഇഷ അഭിനയിച്ചിട്ടുണ്ട്. ആശ്രമത്തിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചുവരവ് തന്നെയാണ് ഇഷ നടത്തിയിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. സോഷ്യല്‍ മീഡിയയിലും താരം ഇപ്പോള്‍ കൂടുതല്‍ സജീവമായി മാറിയിട്ടുണ്ട്.

More from Filmibeat

Read more about: esha gupta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X