മുലയുട്ടൂക എന്നത് ചെറിയ കാര്യമല്ല! മുലയൂട്ടുന്ന ചിത്രത്തെ ട്രോളിയവരോട് എവലിന്‍ ശര്‍മ

തങ്ങളുടെ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളും മറ്റും ആരാധകരുമായി താരങ്ങള്‍ പങ്കുവെക്കുന്നത് പതിവാണ്. തങ്ങളുടെ ആരാധകരുമായി അടുക്കാനും ഗ്ലാമറിന്റെ ലോകത്തിന് അപ്പുറത്ത് തങ്ങള്‍ എത്തരത്തിലുള്ള വ്യക്തികളാണെന്ന് ആരാധകരെ ബോധ്യപ്പെടുത്താനുമാണ് താരങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കൂടുതല്‍ അടുത്തറിയാനും അവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനുമൊക്കെ ഇത് ആരാധകരെ സഹായിക്കാറുണ്ട്. താരങ്ങളുടെ ഇത്തരം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ താരങ്ങള്‍ക്ക് ലഭിക്കുക തീര്‍ത്തും വിപരീതമായ പ്രതികരണങ്ങളുമായിരിക്കും.

തങ്ങള്‍ ഉദ്ദേശിച്ചത് മനസിലാക്കാതെ തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന വിമര്‍ശകരെ എല്ലാ താരങ്ങളും നേരിടാറുണ്ട്. ഇത്തരത്തില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടാത്തവരായ താരങ്ങള്‍ ഉണ്ടാകില്ല. അത്തരത്തിലുള്ള അനുഭവങ്ങള്‍ ഈയ്യടുത്ത് നേരിട്ട താരമാണ് നടി എവലിന്‍ ശര്‍മ. യേ ജവാനി ഹേ ദിവാനി, യാരിയാന്‍, ജബ് ഹാരി മെറ്റ് സേജല്‍ തുടങ്ങിയ സിനിമകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് എവലിന്‍. കഴിഞ്ഞ ദിവസം തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ഒരു ചിത്രം എവലിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പിന്നീട് തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് എവലിന്‍ തന്നെ മനസ് തുറക്കുകയാണ്.

കഴിഞ്ഞ ആഴ്ച

കഴിഞ്ഞ ആഴ്ചയായിരുന്നു തന്റെ മകള്‍ അവയെ മുലയൂട്ടുന്ന ചിത്രം എവലിന്‍ പങ്കുവച്ചത്. രണ്ട് മാസം മാത്രമാണ് നടിയുടെ മകള്‍ക്ക് പ്രായം. പലരും താരത്തിന്റെ പോസ്റ്റിന് സ്‌നേഹം അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയപ്പോള്‍ മറ്റൊരു വിഭാഗം ആളുകള്‍ താരത്തിനെതിരെ രംഗത്ത് എത്തുകയായിരുന്നു. കഴിഞ്ഞ മാസവും എവലീന് സമാനമായ അനുഭവം നേരിടേണ്ടി വന്നിരുന്നു. ഇതേക്കുറിച്ചെല്ലാം ഇപ്പോള്‍ മനസ് തുറക്കുകയാണ് നടി. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വിശദമായി വായിക്കാം.

ട്രോളുകളെ നേരിടുക

എങ്ങനെയാണ് താന്‍ ഇത്തരം ട്രോളുകളെ നേരിടുന്നതെന്നാണ് എവലിന്‍ പറയുന്നത്. ''അമ്മ എന്ന നിലയിലുള്ള എന്റെ യാത്ര എന്റെ ആരാധകരുമായും സുഹൃത്തുകളുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. എന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ജോലിയുമായി ബന്ധപ്പെട്ട ഒന്നായി മാത്രം നിലനിര്‍ത്താന്‍ സാധിക്കില്ല'' എന്നായിരുന്നു നടിയുടെ പ്രതികരണം. ''ഇത്തരം ചിത്രങ്ങള്‍ ഒരേസമയം കരുത്തും ദുര്‍ബലതയും കാണിച്ചു തരുന്നതാണ്. എനിക്കത് വളരെ മനോഹരമായാണ് തോന്നിയത്. ഏറ്റവും മനോഹരവും ആരോഗ്യപരവുമായി ഒന്നാണ് മുലയൂട്ടുക എന്നത്. സ്ത്രീകള്‍ക്ക് സ്തനങ്ങള്‍ ഉണ്ടാകുന്നത് തന്നെ അതിനാണ്. പിന്നെന്തിന് നാണിക്കണം?'' എന്നായിരുന്നു താരത്തിന്റെ പ്രതികറണം.

പ്രചോദനം

അതേസമയം തന്റെ പോസ്റ്റ് തന്നെ പോലെ ചെറുപ്പക്കാരികളായ അമ്മമാര്‍ക്ക് പ്രചോദനമായി മാറുമെന്നും അവരുടെ പങ്കാളികള്‍ കൂടുതല്‍ പിന്തുണ നല്‍കാന്‍ ആരംഭിക്കാന്‍ തുടങ്ങുകയും ചെയ്യുമെന്നും തോന്നുന്നതായും എവലിന്‍ പറഞ്ഞു. ''ആളുകള്‍ ചിന്തിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമാണ് മുലയൂട്ടുക എന്നത്. ആദ്യമായി അമ്മയാകുമ്പോള്‍ മനസികമായും ശാരീരികമായും തളരും. അവര്‍ ഒറ്റയ്ക്കല്ലെന്ന് മറ്റ് അമ്മമാരോട് പറയാനാണ് ഞാനത് പോസ്റ്റ് ചെയ്തത്'' എന്നും താരം കൂട്ടിച്ചേര്‍ത്തു. അവ ഭിന്ദി എന്നാണ് എവലിന്റെ മകളുടെ പേര്.

Recommended Video

Hridayam Box Office 2 Days Worldwide Collection Report | FilmiBeat Malayalam
ജര്‍മന്‍ സ്വദേശി

ജര്‍മന്‍ സ്വദേശിയാണ് എവലിന്‍. അമ്മ ജര്‍മന്‍ സ്വദേശിയും അച്ഛന്‍ പഞ്ചാബിയുമായ എവലിന്‍ ജനിച്ചത് ജര്‍മനിയിലായിരുന്നു. മോഡലിംഗിലൂടെയായിരുന്നു സിനിമയിലെത്തുന്നത്. ഹോളിവുഡ് ചിത്രമായ ടേണ്‍ ലെഫ്റ്റ് ആയിരു്‌നനു ആദ്യത്തെ സിനിമ. 2006 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. 2012 ല്‍ പുറത്തിറങ്ങിയ ഫ്രം സിഡ്‌നി വിത്ത് ലവ് എന്ന ചിത്രത്തിലൂടെയാണ് ബോൡവുഡിലേക്ക് എത്തുന്നത്. രണ്ടാമത്ത ഹിന്ദി ചിത്രമായ നോട്ടങ്കി സാലയില്‍ നായികയായി. പിന്നാലെ വന്ന യേ ജവാനി ഹേ ദീവാനിയിലൂടെയാണ് താരമായി മാറുന്നത്. തുടര്‍ന്ന് യാരിയാന്‍, മേം തേരാ ഹീറോ, ജബ് ഹാരി മെറ്റ് സേജല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സാഹോയിലൂടെ തെലുങ്കിലുമെത്തി. 2021 മെയ് മാസമായിരുന്നു ഡോക്ടറായ തുഷാന്‍ ഭിന്ദിയെ വിവാഹം കഴിക്കുന്നത്.

More from Filmibeat

Read more about: evelyn sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X