അച്ഛനെ അമ്മ ഒരുപാട് സ്നേഹിച്ചിരുന്നു!! ഇത് കാണാൻ അമ്മ ആഗ്രഹിച്ചു, കൂടിച്ചേരലിനെ കുറിച്ച് അർജുൻ കപൂർ

ഉത്തമ പുത്രൻ എന്നാണ് അർജുൻ കപൂറിനെ ബോളിവുഡിൽ അറിയപ്പെടുന്നത്. നടി ശ്രീദേവിയും അർജുൻ കപൂറുമായുണ്ടായിരുന്ന പ്രശ്നങ്ങൾ ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്. അച്ഛൻ ബോണി കപൂർ അമ്മ മോണയെ ഉപേക്ഷിച്ച് ശ്രീദേവിയെ വിവാഹം ചെയ്തതോടെയാണ് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പല തവണ ശ്രീദേവിയോടുള്ള നീരസം താരം ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിച്ചിട്ടുമുണ്ടായിരുന്നു. അമ്മ മോണയുടെ മരണ ശേഷവും അർജുൻ അച്ഛൻ ബോണി കപൂറിനെ ആശ്രയിക്കാൻ തയ്യാറായില്ലായിരുന്നു.

arjun kapoor

എന്നാൽ ശ്രീദേവിയുടെ മരണത്തോടെ കാര്യങ്ങൾ മാറുകയായിരുന്നു. അച്ഛനേയും സഹോദരിമാരായ ജാൻവിയേയും ഖുഷിയേയും ചേർത്ത് പിടിച്ച് ഒരു ഉത്തമ പുത്രനും ഉത്തമ സഹോദരനുമായിരിക്കുകയാണ്. അൻഷുലയ്ക്കൊപ്പം ജാൻവിയേയും ഖുഷിയേയും ചേർത്ത് പിടിച്ചപ്പോൾ എല്ലാവരും തനിയ്ക്കൊരു നായിക പരിവേഷം നൽകിയിരുന്നു. എന്നാൽ താൻ ഒരു നായകനല്ലെന്നും ഒരു സാധാരണക്കാരനായ മനുഷ്യൻ മാത്രമാണന്നും അർജുൻ പറഞ്ഞു. സ്പോട്ട് ബോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അർജുൻ അമ്മയും അച്ഛനും തമ്മിലുള്ള വേർ പിരിയലിനെ കുറിച്ച് പറഞ്ഞത്.

ഐശ്വര്യ റായ് ഗർഭിണിയാണോ എന്ന് ചോദിച്ചവർക്ക് ഉഗ്രൻ മറുപടി!! മാലി ദ്വീപിൽ നിന്നുള്ള ചിത്രം പുറത്ത്, കാണൂ
അമ്മ അച്ഛനെ ഒരുപാട് സ്നേഹിച്ചിരുന്നു. അദ്ദേഹം ദുഃഖിക്കുന്നത് കാണാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അദ്ദേഹം കഷ്ടപ്പെടുന്ന അവസ്ഥയിൽ ഞാൻ അദ്ദേഹത്തിനോടൊപ്പം ഉണ്ടാകണമെന്ന് അമ്മ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. അമ്മ വിട്ട് പോയപ്പോൾ ഞാൻ വല്ലാതെ തളർന്നു പോയി. അന്ന് എനിയ്ക്ക് സഹോദരി അൻഷുലയുടെ സാന്നിധ്യം വളരെ ആശ്വാസമായിരുന്നെന്നും അർജുൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X