അഭിനയം മാത്രമല്ല സംഗീതത്തിലും കേമിയാണ് ഹൃത്വിക്കിന്റെ കാമുകി; ഇതാണ് സബ ആസാദ്!
ബോളിവുഡിന്റെ സൂപ്പര്‍ താരം ഹൃത്വിക് റോഷന്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2014 ല്‍ സൂസെയ്ന്‍ ഖാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം ഇതാദ്യമായാണ് ഹൃത്വിക് മറ്റൊരാളുമായി പ്രണയത്തിലായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്. അതുകൊണ്ട് തന്നെ താരത്തിന്റെ പ്രണയ വാര്‍ത്ത ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു കഫേയില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ കരം പിടിച്ചു കൊണ്ട് ഇറങ്ങി വരുന്ന ഹൃത്വിക്കിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലാവുകയായിരുന്നു. ഇതോടെയാണ് താരം പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളും സജീവമായി മാറിയത്.
അതേസമയം ആരാണ് ഹൃത്വിക്കിനൊപ്പം കണ്ട പെണ്‍കുട്ടിയെന്ന അന്വേഷണവും സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചിരുന്നു. ഹൃത്വക്കിനൊപ്പം കണ്ടത് നടിയും ഗായികയുമായ സബ ആസാദ് ആണെന്നും സോഷ്യല്‍ മീഡിയ കണ്ടെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയ ചിത്രങ്ങളില്‍ സബയുടെ മുഖം വ്യക്തമല്ല. മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ താരത്തിന്റെ മുഖം കാണാന്‍ സാധിച്ചിരുന്നില്ല. എങ്കിലും താരത്തെ തിരിച്ചറിയാന്‍ സോഷ്യല്‍ മീഡിയയ്ക്ക് സാധിച്ചു. സബയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് ആരാധകര്‍ ഇപ്പോള്‍.

2008ലാണ് സബ അഭിനയത്തില്‍ അരങ്ങേറുന്നത്. ദില്‍ കബഡി എന്ന ചിത്രത്തിലൂടെയായിരുന്നു സബയുടെ സിനിമ അരങ്ങേറ്റം. പിന്നീട് മുജ്‌സെ ഫ്രണ്ട്ഷിപ്പ് കരോഗിയെന്ന ചിതര്ത്തിലും അഭിനയിച്ചിട്ടുണ്ട്. 32 കാരിയായ സബ അവസാനമായി അഭിനയിച്ച് നെറ്റ്ഫ്‌ളിക്‌സിന്റെ ആന്തോളജി ചിത്രമായ ഫീല്‍സ് ലൈക് ഇഷ്ഖിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തില്‍ മാത്രമല്ല, സംഗീതത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് സബ. സോഷ്യല്‍ മീഡിയയിലും ഒരുപാട് ഫോളോവേഴ്‌സുള്ള താരമാണ് സബ. സ്വന്തമായി മ്യൂസിക് ബാന്റുമുണ്ട് സബയ്ക്ക്.

സബയും ഹൃത്വിക്കും തമ്മില്‍ പ്രണയത്തിലാണെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ സ്വകാര്യമായി നിര്‍ത്താനാണ് ഹൃത്വിക് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് താരം പ്രണയത്തെക്കുറിച്ച് നാളിതുവരെ മറച്ചുവച്ചതെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. ഇപ്പോള്‍ താരം പ്രണയത്തെ ആരാധകര്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കാന്‍ മാനസികമായി തയ്യാറായെന്നും അതിനാലാണ് പൊതു ഇടത്തില്‍ സബയോടൊപ്പം വന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഹൃത്വിക്കിന്റേയും സബയുടേയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെ ഇരുവര്‍ക്കും ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

അതേസമയം ഹൃത്വിക് മാത്രമല്ല മുന്‍ഭാര്യ സൂസെയ്ന്‍ ഖാനും ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ്. സൂസെയ്‌നും നടന്‍ അര്‍സ്ലന്‍ ഗോണിയും തമ്മില്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. പരസ്പരം പിറന്നാള്‍ ആശംസ നേര്‍ന്ന് ഇരുവരും എത്തിയതും ചര്‍ച്ചയായിരുന്നു. തങ്ങളുടെ പ്രണയം ഇരുവരും സോഷ്യല്‍ മീഡിയയിലെ കമന്റുകളിലൂടേയും തുറന്ന് കാണിക്കാറുണ്ട്. അര്‍സ്ലന്റെ ജന്മദിനത്തില്‍ സൂസെയ്ന്‍ പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയായിരുന്നു.

''സന്തോഷം നിറഞ്ഞ ജന്മദിനം നേരുന്നു. നീ അര്‍ഹിക്കുന്നത് പോലെ എറ്റവും മികച്ച കാര്യങ്ങള്‍ നിറഞ്ഞൊരു ലോകം നേരുന്നു. ഏറ്റവും പ്രകാശിതമായ ചിരിയോടേയും ചുറ്റിനും നിറഞ്ഞ സ്‌നേഹത്തോടെയും ഇരിക്കാനാകട്ടെ. ഞാന്‍ കണ്ടുമുട്ടിയുള്ള ഏറ്റവും മനോഹരമായ ഊര്‍ജ്ജമാണ് നീ. എന്നെന്നും ചിരി നിറയട്ടെ'' എന്നായിരുന്നു സൂസെയ്ന്‍ കുറിച്ചത്. നടന്‍ ആയ അര്‍സ്ലന്‍ ബിഗ് ബോസ് താരം അലി ഗോണിയുടെ സഹോദരന്‍ കൂടിയാണ്. സൂസെയ്‌നും അര്‍സ്ലനും ഒരുമിച്ച് പാര്‍ട്ടികളും മറ്റും പങ്കെടുക്കാറുമുണ്ട്.


Click it and Unblock the Notifications