സ്ത്രീകളെ തല്ലുന്നവന്‍, എന്നെ മാത്രമല്ല! അവനെ ആരാധിക്കുന്നത് നിര്‍ത്തൂ; സല്‍മാനെതിരെ മുന്‍ കാമുകി

ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍. ഹിറ്റുകള്‍ ഒരുപാടുള്ള കരിയര്‍. ലോകമെമ്പാടും ദൈവത്തെ പോലെ ആരാധിക്കുന്ന ആരാധകര്‍. എന്നാല്‍ സല്‍മാന്റെ വ്യക്തിജീവിതം എന്നും വാര്‍ത്തകളില്‍ നിറഞ്ഞത് വിവാദങ്ങളുടെ പേരിലായിരുന്നു. പ്രത്യേകിച്ചും സല്‍മാന്‍ ഖാന്റെ പ്രണയങ്ങള്‍. സല്‍മാന്റെ കാമുകിമാരില്‍ പലരോടും അദ്ദേഹം മോശമായി പെരുമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇപ്പോഴിതാ സല്‍മാന്റെ മുന്‍കാമുകയായിരുന്ന, മുന്‍നടി സോമി അലി സല്‍മാനെതിരെ രൂഷമായ ഭാഷയില്‍ രംഗത്തെത്തിയിരിക്കുകയാണ്. സല്‍മാന്‍ ഖാന്റെ പേരെടുത്ത് പറയാതെ താരത്തെ ആരാധിക്കുന്നത് അവസാനിപ്പിക്കണമെന്ന് പറയുകയായിരുന്നു സോമി അലി. വിശദമായി വായിക്കാം തുടര്‍ന്ന്.

Salman Khan

തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സല്‍മാന്‍ ഖാന്‍ നായകനായ മേനെ പ്യാര്‍ കിയ എന്ന സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചായിരുന്നു സോമിയുടെ പ്രതികരണം. പോസ്റ്ററിനൊപ്പം ''സ്ത്രീകളെ തല്ലുന്നവന്‍, എന്നെ മാത്രമല്ല ഒരുപാട് പേരെ. അവനെ ആരാധിക്കുന്നത് അവസാനിപ്പിക്കൂ. അവന്‍ ഒരു സാഡിസ്റ്റാണ്. നിങ്ങള്‍ക്ക് ഒരു ഐഡിയയുമില്ല'' എന്ന് കുറിക്കുകയായിരുന്നു സോമി.

മേ നേ പ്യാര്‍ കിയ കണ്ട് സല്‍മാന്റെ ആരാധികയായി മാറിയ നടിയാണ് സോമി അലി. വിദേശത്തു നിന്നും സോമി ഇന്ത്യയിലെത്തിയത് സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാനായിരുന്നു. പിന്നാലെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇതിനിടെ സല്‍മാന്‍ ഖാന്‍ മറ്റൊരു നടിയുമായി പ്രണയത്തിലാവുകയായിരുന്നു. ഇതോടെ സല്‍മാന്‍ ഖാനെ ഉപേക്ഷിച്ച സോമി അലി ഇന്ത്യ വിടുകയും തന്റെ മാതാപിതാക്കളുടെ അരികിലേക്ക് മടങ്ങുകയുമായിരുന്നു.

''അവന്‍ എന്നെ വഞ്ചിച്ചു. ഞാന്‍ അവനെ ഉപേക്ഷിച്ചു പോയി. അത്രയേയുള്ളൂ'' എന്നായിരുന്നു പ്രണയ തകര്‍ച്ചയെക്കുറിച്ച് സോമി നേരത്തെ പറഞ്ഞത്. പിന്നാലെ താരം സിനിമയില്‍ അഭിനയിക്കുന്നത് തന്നെ നിര്‍ത്തുകയായിരുന്നു. അതേസമയം ഇതാദ്യമായിട്ടല്ല സോമി സല്‍മാന്‍ ഖാനെതിരെ പരോക്ഷമായ പരാമര്‍ശവുമായി എത്തുന്നത്.

നേരത്തെ മാര്‍ച്ചിലും സോമി സമാനമായൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. മേ നെ പ്യാര്‍ കിയയിലെ ഒരു പാട്ടില്‍ നിന്നുമുള്ള മുഖം വ്യക്തമാകാത്ത ഫ്രെയിം പങ്കുവച്ചായിരുന്നു അന്നത്തെ പ്രതികരണം. പോസ്റ്റില്‍ സല്‍മാന്‍ ഖാന്റെ മുന്‍കാമുകിയായിരുന്ന ഐശ്വര്യ റായിയേയും സോമി ടാഗ് ചെയ്തിരുന്നു. ''ബോളിവുഡിന്റെ ഹാര്‍വി വെയ്ന്‍സ്റ്റീന്‍. നിന്നെ തുറന്ന് കാണിക്കും. നീ അധിക്ഷേപിച്ച സ്ത്രീകള്‍ ഒരുന്നാല്‍ സത്യം തുറന്ന് പറയും, ഐശ്വര്യ റായിയെ പോലെ'' എന്നായിരുന്നു സോമി അന്ന് പറഞ്ഞത്. എന്നാല്‍ ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഇപ്പോള്‍ വിദേശത്ത് കഴിഞ്ഞു വരുന്ന സോമി അലി തന്റെ നോ മോര്‍ ടിയേഴ്‌സ് എന്ന എന്‍ജിഒയുടെ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധിക്കുന്നത്. ഗാര്‍ഹികപീഡനത്തിന് ഇരകളായവര്‍ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X