മെയില്‍ ഷോവനിസ്റ്റിക് പിഗ്! പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം, മര്‍ദ്ദനം; സല്‍മാനെതിരെ മുന്‍കാമുകി

എന്നും വാര്‍ത്തകളില്‍ ഇടം നേടുന്നതാണ് സല്‍മാന്‍ ഖാന്റെ വ്യക്തിജീവിതം. താരത്തിന്റെ പ്രണയങ്ങളും പ്രണയതകര്‍ച്ചകളുമൊക്കെ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. ബോളിവുഡ് കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നാണ് സല്‍മാന്‍ ഖാനും ഐശ്വര്യയും തമ്മിലുള്ള പ്രണയതകര്‍ച്ച. ഇപ്പോഴിതാ സല്‍മാന്റെ മറ്റൊരു മുന്‍ കാമുകിയുടെ വാക്കുകളും സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായി മാറുകയാണ്.

എട്ട് വര്‍ഷത്തോളം സല്‍മാനുമായി പ്രണയത്തിലായിരുന്ന നടിയാണ് സോമി അലി. സല്‍മാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം സോമി യുഎസിലേക്ക് പോവുകയും അവിടെ സ്ഥിരതാമസമാക്കുകയുമായിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. സല്‍മാന്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് സോമി വെളിപ്പെടുത്തിയത്.

Somy Ali

സോമിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാന്‍ നിമിഷങ്ങള്‍ വേണ്ടി വന്നില്ല. എന്നാല്‍ ഇതോടെ താരം തന്റെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. പക്ഷെ ഇതിനോടകം തന്നെ പോസ്‌ററിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. താരം പങ്കുവച്ച വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''എന്റെ ഷോകള്‍ ഇന്ത്യയില്‍ വിലക്കൂ, ലോ സ്യൂട്ട് നല്‍കൂ. നീയൊരു ഭീരുവാണ്. എനിക്കിവിടെ അമ്പത് അഭിഭാഷകരുണ്ട്. വര്‍ഷങ്ങളോളം നീയെന്നെ കടത്തി വിട്ട സിഗരറ്റു കൊണ്ടുള്ള പൊള്ളിക്കളില്‍ നിന്നും ശാരീരിക അതിക്രമങ്ങളില്‍ നിന്നും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ നിന്നെല്ലാം എന്നെ രക്ഷിക്കാനായി. നീയൊരു മേല്‍ ഷോവനിസ്റ്റ് പിഗ് ആണ്. ഒരുപാട് സ്ത്രീകളെ മര്‍ദ്ദിച്ചിട്ടുള്ള ഇവനെ പിന്തുണയ്ക്കുന്ന നടിമാരെ ഓര്‍ത്ത് ലജ്ജിക്കുന്നു. ഇവനെ പിന്തുണയ്ക്കുന്ന നടന്മാരെ ഓര്‍ത്തും ലജ്ജിക്കുന്നു. ഇത് യുദ്ധത്തിനുള്ള സമയമാണ്'' എന്നായിരുന്നു സോമി കുറിച്ചത്.

എന്നാല്‍ അധികം വൈകാതെ തന്നെ താരം തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. നേരത്തേയും സല്‍മാനെതിരെ സമാനമായ പ്രതികരണങ്ങള്‍ സോമിയുടെ ഭാഗത്തു നിന്നുമുണ്ടായിരുന്നു. താരത്തിന്റെ പേരെടുത്ത് പറയാതെയും സോമി പ്രതികരണങ്ങള്‍ നടത്തിയിരുന്നു. താന്‍ ഒരുനാള്‍ തുറന്ന് പറയുമെന്ന് ഒരിക്കല്‍ സോമി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അതേസമയം നേരത്തെ സല്‍മാനുമായി തനിക്കിപ്പോഴും സൗഹൃദമുണ്ടെന്നും പരസ്പരം ബഹുമാനിക്കുന്നതുമായി സോമി പറഞ്ഞിരുന്നു. എന്നാല്‍ അതൊക്കെ താരത്തിന്റെ പുതിയ തുറന്ന് പറച്ചിലോടെ പഴങ്കഥകളായിരിക്കുകയാണ്.

പാക്കിസ്ഥാന്‍ സ്വദേശിയായ സോമി യുഎസിലായിരുന്നു കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. കടുത്ത സല്‍മാന്‍ ഖാന്‍ ആരാധികയായിരുന്നു. സല്‍മാനൊപ്പം അഭിനയിക്കാനായി 1991 ലാണ് താരം ഇന്ത്യയിലെത്തുന്നത്. അന്ന് 16 വയസ് മാത്രമായിരുന്നു സോമിയ്ക്ക്. അധികം വൈകാതെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. എട്ട് വര്‍ഷം സോമിയും സല്‍മാന്‍ ഖാനും പ്രണയ ബന്ധത്തിലായിരുന്നു. വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍ 1999 ല്‍ ഇരുവരും പിരിഞ്ഞു. ഈ സമയത്ത് ബോളിവുഡിലെ മറ്റൊരു സൂപ്പര്‍ നായികയുമായി സല്‍മാന്‍ പ്രണയത്തിലായിരുന്നു.

Somy Ali

പ്രണയ ബന്ധം തകര്‍ന്നതോടെ സോമി യുഎസിലേക്ക് മടങ്ങുകയായിരുന്നു. താരത്തിന്റെ തുറന്നു പറച്ചില്‍ ചര്‍ച്ചയായി മാറുകയാണ്. നേരത്തെ മാര്‍ച്ചില്‍ ബോളിവുഡിലെ ഹാര്‍വി വെയ്ന്‍സ്റ്റീനെ താന്‍ തുറന്ന് കാണിക്കുമെന്ന് സോമി പറഞ്ഞിരുന്നു. സല്‍മാന്റെ ചിത്രത്തിലെ പോസ്റ്ററും താരം പങ്കുവച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റും പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു. തന്റെ കമന്റ് ബോക്‌സ് ഓഫ് ചെയ്ത് വച്ചിരിക്കുകയാണ് സോമി അലി. വിഷയത്തില്‍ ഇതുവേരയും സല്‍മാന്‍ ഖാന്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.

അതേസമയം സല്‍മാനെതിരെ മുന്‍കാമുകി ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമായിട്ടല്ല. നേരത്തെ നടി ഐശ്വര്യ റായ് സല്‍മാനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. താരത്തിനെതിരെ കേസ് നല്‍കുക വരെ ചെയ്തിട്ടുണ്ട് ഐശ്വര്യ. പിന്നീടൊരിക്കലും സല്‍മാനൊത്ത് അഭിനയിക്കുകയും ചെയ്തിട്ടില്ല ഐശ്വര്യ റായ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X