രാഖിയ്ക്ക് ഗര്‍ഭിണിയാകാന്‍ പറ്റില്ല, ഗര്‍ഭപാത്രം നീക്കം ചെയ്തു; ഗര്‍ഭം അലസിയെന്നത് പച്ചനുണ: മുന്‍ ഭർത്താവ്

ബോളിവുഡിലെ മിന്നും താരമാണ് രാഖി സാവന്ത്. വിവാദങ്ങളുടെ പ്രിയ തോഴിയാണ് രാഖി സാവന്ത്. ഒന്നെങ്കില്‍ തന്റെ പ്രസ്താവനകളിലൂടെ അല്ലെങ്കില്‍ തന്റെ നാടകീയമായ പെരുമാറ്റത്തിലൂടെ, എന്തായാലും രാഖി സാവന്ത് നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. രാഖിയുടെ ദാമ്പത്യ ജീവിതവും നാടകീയമായ വിവാദങ്ങളാല്‍ സമ്പന്നമാണ്. നേരത്തെ റിതേഷ് എന്നയാളെ രാഖി വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഈ ബന്ധം തകര്‍ന്നതോടെ ആദില്‍ ഖാന്‍ എന്നയാളുമായി രാഖി അടുപ്പത്തിലാവുകയായിരുന്നു.

2022 ജുലൈയിലാണ് താനും ആദിലും വിവാഹം കഴിച്ചതായി രാഖി അറിയിക്കുന്നത്. എന്നാല്‍ ഈ ബന്ധവും അധികനാള്‍ നീണ്ടു നിന്നില്ല. 2023 ജനുവരില്‍ ആദിലും രാഖിയും പിരിഞ്ഞു. ആദിലിനെതിരെ ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം, പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു തുടങ്ങി അനവധി ആരോപണങ്ങളാണ് അന്ന് രാഖി ഉന്നയിച്ചത്. ഇപ്പോഴിതാ രാഖിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആദില്‍ രംഗത്തെത്തിയിരിക്കുകയാണ്.

Rakhi Sawant

ബോളിവുഡ് ബബ്ബിൡന് നല്‍കിയ അഭിമുഖത്തിലാണ് ആദില്‍ രാഖിയ്‌ക്കെതിരെ രംഗത്തെത്തിയത്. തന്റെ സത്യങ്ങളെല്ലാം ആദില്‍ വെളിപ്പെടുത്തുമെന്നും തന്നെ ജയിലിലാക്കുമെന്നും ഭയന്ന് രാഖി നടത്തിയ നാടകമാണ് ആരോപണങ്ങള്‍ എന്നാണ് ആദില്‍ പറയുന്നത്. രാഖി തന്നെ ഭീഷണിപ്പെടുത്തിയതായും ആദില്‍ പറയുന്നുണ്ട്.

''ഫെബ്രുവരിയില്‍ രാഖി അവളുടെ വീട്ടില്‍ നിന്നും എന്റെ തുണിയെല്ലാം എടുത്ത് പുറത്തിട്ടു. നിന്നെ ഞാനിപ്പോള്‍ പട്ടിയാക്കിയെന്നാണ് പറഞ്ഞത്. എന്റെ പാസ്‌പോര്‍ട്ടും ഡെബിറ്റ് കാര്‍ഡും കാശും ഡയമണ്ട് മോതിരവും എല്ലാം രാഖിയുടെ വീട്ടിലായിരുന്നു. ഞാന്‍ രാവിലെ രാഖിയെ വിളിച്ച് അവിടേക്ക് പോയി. ഞാന്‍ എന്റെ സാധനങ്ങള്‍ എടുത്ത് പോകാന്‍ നോക്കിയപ്പോള്‍ രാഖി എന്റെ കാലില്‍ വീണ് കരയാനും മാപ്പ് പറയാനും തുടങ്ങി'' എന്നാണ് ആദില്‍ പറയുന്നത്.

''നാളെ നീ പോയി മീഡിയയോട് എന്റേയും റിതേഷിന്റേയും കാര്യങ്ങളൊക്കെ പറയും. ഞാന്‍ റിതേഷുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെയാണ് നിന്നെ കല്യാണം കഴിച്ചതെന്ന് പറയും. എന്നെ ജയിലിലിടും എന്ന് പറഞ്ഞ് കരഞ്ഞു. അപ്പോള്‍ ആരോ കോളിങ് ബെല്ലടിച്ചു. വാതില്‍ തുറന്നതും രാഖി അവരുടെ കാലില്‍ വീണു, എന്നെ രക്ഷിക്കൂ ഇവന്‍ എന്നെ തല്ലുകയാണെന്ന് പറഞ്ഞ് കരഞ്ഞു'' എന്നും ആദില്‍ ആരോപിക്കുന്നുണ്ട്.

അതേസമയം തന്റെ ഗര്‍ഭം അലസിപ്പോയെന്ന രാഖിയുടെ വാദം ആദില്‍ തള്ളിക്കളയുന്നുണ്ട്. രാഖി ഗര്‍ഭിണിയായിരുന്നില്ലെന്നും രാഖി തന്റെ ഗര്‍ഭപാത്രം എടുത്തു മാറ്റിയതാണെന്നുമാണ് ആദിലിന്റെ വെളിപ്പെടുത്തല്‍.

Rakhi Sawant

''ആറേഴ് ദിവസം നാടകം തന്നെയായിരുന്നു. ആദിലേ എന്റെ കുഞ്ഞ് പോയി എന്ന് പറഞ്ഞു. പക്ഷെ അവള്‍ക്ക് എങ്ങനെയാണ് ഗര്‍ഭിണിയാകാന്‍ പറ്റുക? അവളെ ഗര്‍ഭപാത്രം എടുത്തു കളയാന്‍ വേണ്ടി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തപ്പോള്‍ ഞാന്‍ കൂടെയുണ്ടായിരുന്നു. പ്രായത്തിന്റേതായ പ്രശ്‌നങ്ങള്‍ കാരണമാണ് അങ്ങനെ ചെയ്തത്. അപ്പോഴാണ് പോലീസ് എന്നെ അറസ്റ്റ് ചെയ്യുന്നത്. ഞാന്‍ രാത്രി അവളെ വിളിച്ച് രാവിലെ അവളുടെ വീട്ടിലേക്ക് ചെല്ലുമ്പോഴേക്കും അവള്‍ എനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു'' എന്നും ആദില്‍ പറയുന്നു.

''എന്റെ വക്കീല്‍ നന്നായി വാദിച്ചിരുന്നു. പിന്നെ എന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അത് എനിക്ക് ഒരു വിജയം തന്നെയായിരുന്നു. എന്നാല്‍ ആ സമയത്ത് രാഖി നേരെ മൈസൂരിലേക്ക് പോയി. എന്റെ ശത്രുക്കളെയെല്ലാം കണ്ടു. അവരെ എനിക്കെതിരെ നിര്‍ത്തി'' എന്നും ആദില്‍ പറയുന്നുണ്ട്. അതേസമയം തന്റെ സുഹൃത്തായ ഇറാനിയന്‍ യുവതിയ്ക്ക് രാഖി മൂന്ന് ലക്ഷം രൂപ നല്‍കി തനിക്കെതിരെ വ്യാജ പീഡന കേസ് നല്‍കാനും രാഖി ആവശ്യപ്പെട്ടതായി ആദില്‍ പറയുന്നു.

More from Filmibeat

Read more about: rakhi sawant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X