പരസ്യമായി അവളുടെ കാല് പിടിക്കാന്‍ വരെ തയ്യാര്‍; ശ്വേത മകനെ കാണിച്ചു തരുന്നില്ലെന്ന് ഭര്‍ത്താവ്
ടെലിവിഷന്‍ ലോകത്തെ മിന്നും താരമാണ് ശ്വേത തിവാരി. ഇപ്പോഴിതാ അമ്മയുടെ പാതയിലൂടെ മകള്‍ പലക് തിവാരിയും അഭിനയത്തിലേക്ക് കടന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ താരമാണ് ശ്വേത. യുവതാരങ്ങളെ പോലും തന്റെ ലുക്കു കൊണ്ടും സൗന്ദര്യം കൊണ്ടും ശ്വേത പിന്നിലാക്കും. പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തിന്റെ പേരില്‍ കയ്യടി നേടുന്ന ശ്വേതയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ ശ്വേതയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് മുന്‍ ഭര്‍ത്താവ് അഭിനവ് കോലി.
2013 ലായിരുന്നു ശ്വേതയും അഭിനവും വിവാഹിതരാകുന്നത്. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. അഭിനവിനെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ചു കൊണ്ടായിരുന്നു ശ്വേത വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒമ്പത് മാസമായി മകന്‍ റെയാന്‍ഷിനെ കാണാന്‍ ശ്വേത തന്നെ അനുവദിക്കുന്നില്ല എന്നാണ് അഭിനവ് ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇതേതുടര്‍ന്ന് താന്‍ ബോംബെ ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അഭിനവ് പറയുന്നു.

ശ്വേത മാധ്യമങ്ങളോട് നുണ പറയുകയാണെന്നും വിക്ടിം കാര്‍ഡ് കളിക്കുകയാണെന്നും അഭിനവ് ആരോപിക്കുന്നു. അഭിനവും ശ്വേതിയും ഒരേ സൊസൈറ്റി കോംപ്ലക്‌സിലാണ് ഇപ്പോഴും താമസിക്കുന്നത്. 2023 ജനുവരിയിലെ മകരസംക്രാന്തിയ്ക്കാണ് അഭിനവ് അവസാനമായി റെയാന്‍ഷിനെ കണ്ടത്. എന്നാല്‍ മകനൊപ്പം സമയം ചെലവിടുന്നതിനിടെ ശ്വേതയുടെ സഹായി വരികയും മകനെ ബലമായി കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും അഭിനവ് ആരോപിക്കുന്നു. താന്‍ അയാളെ തടയാന്‍ ശ്രമിച്ചതോടെ കയ്യാങ്കളിയായെന്നും അഭിനവ് പറയുന്നു.
അന്ന് ശ്വേത മുംബൈയ്ക്ക് പുറത്തായിരുന്നു. ആ സംഭവത്തിന് ശേഷം ശ്വേത റെയാന്‍ഷിനെ കാണുന്നതില്‍ നിന്നും തന്നെ തടഞ്ഞിരിക്കുകയാണെന്ന് അഭിനവ് പറയുന്നു. മകന്‍ തന്നെ ഭയക്കുന്നതായി കൗണ്‍സിലറുടെ വ്യാജ സര്‍ട്ടിഫിക്കറ്റും ശ്വേത തയ്യാറാക്കിയിട്ടുണ്ട്. മകനെ വീഡിയോ കോളിലൂടെ കാണുന്നത് പോലും ശ്വേത വിലക്കിയിരിക്കുകയാണെന്നും അഭിനവ് പറയുന്നു. താന്‍ ശ്വേതയുടെ കാലില്‍ വീഴാന്‍ പോലും തയ്യാറാണെന്നും അഭിനവ് പറയുന്നു.

''ഞാന്‍ നൂറിലധികം ഇ-മെയിലുകള്‍ ശ്വേതയ്ക്ക് അയച്ചിട്ടുണ്ട്. എന്നെ മോനെ കാണാന്‍ അനുവദിക്കണമെന്ന് അവളോട് അപേക്ഷിച്ചു. പക്ഷെ അവള്‍ കുലുങ്ങുന്നില്ല. എന്റെ മോനെ കാണാന്‍ എല്ലാവരുടേയും മുന്നില്‍ വച്ച് അവളുടെ കാലില്‍ വീഴാന്‍ പോലും ഞാന്‍ തയ്യാറാണ്. പക്ഷെ അവള്‍ സമ്മതിക്കുന്നില്ല'' എന്നാണ് അഭിനവ് പറയുന്നത്. അതേസമയം താനും ശ്വേതയും ഇപ്പോഴും ഔദ്യോഗികമായി വിവാഹമോചിതരല്ലെന്നും അഭിനവ് പറയുന്നു.
''പലക് എന്റെ സ്റ്റെപ്പ് ഡോട്ടര്‍ ആയിരിക്കും. പക്ഷെ ഞാന്‍ ഒരിക്കലും വേര്‍തിരിവ് കാണിച്ചിട്ടില്ല. എന്നും അച്ഛന്റെ കര്‍ത്തവ്യം പാലിച്ചിട്ടുണ്ട്. ഇനിയും ചെയ്യാന്‍ തയ്യാറുമാണ്. പലക്കും ഞാനും സംസാരിക്കാറില്ലെങ്കിലും അവളോടുള്ള അച്ഛന്‍ എന്നെ വികാരം ഒരിക്കലും തകരില്ല'' എന്നും അഭിനവ് പറയുന്നുണ്ട്. അഭിനവിന്റെ ആരോപണങ്ങള്‍ക്ക് ശ്വേത മറുപടി നല്‍കിയിട്ടില്ല. സല്‍മാന്‍ ഖാന്‍ ചിത്രം കിസി കി ഭായ് കിസി കി ജാന്‍ എന്ന ചിത്രത്തിലൂടെയാണ് പലക് തിവാരി അഭിനയത്തിലേക്ക് കടന്നു വന്നിരിക്കുന്നത്.


Click it and Unblock the Notifications











