'സൽമാൻ ഖാൻ മുതൽ സണ്ണി ലിയോണി വരെ', ‌പ്രശസ്തിക്കായി യഥാർഥ പേര് ഒഴിവാക്കിയ താരങ്ങൾ!

സിനിമയിലേക്ക് എത്തുമ്പോൾ പ്രശസ്തിക്കും ആളുകൾ കൂടുതൽ ശ്രദ്ധിക്കുന്നതിനുമായി യഥാർഥ പേര് ഉപേക്ഷിച്ച് പുതിയ പേര് സ്വീകരിച്ച നിരവധി താരങ്ങളുണ്ട്. ആദ്യ സിനിമയിലേക്ക് എത്തുമ്പോഴാണ് പലരും ഇത്തരത്തിൽ പേര് മോടിപിടിപ്പിക്കാറുള്ളത്. മലയാളത്തിലെ നിരവധി നായികമാർ അടക്കം ഇത്തരത്തിൽ യഥാർഥ പേര് ഒഴിവാക്കി സിനിമക്കായി പുതിയ പേര് സ്വീകരിച്ചവരാണ്. നടൻ ദിലീപിന്റെ യഥാർഥ പേര് ​ഗോപാലകൃഷ്ണൻ എന്നായിരുന്നു. സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടിയാണ് ദിലീപ് എന്ന് മാറ്റിയത്.

Also Read: 'ഭാര്യയുമായി പതിനാല് വയസിന്റെ വ്യത്യാസമുണ്ട്, സിനിമ ആ​ഗ്രഹിച്ചിരുന്നില്ല'; ജിനു ജോസഫ്

നടി മിയയുടെ യഥാർഥ പേര് ജിമി എന്നായിരുന്നു. സിനിമയിലേക്ക് എത്തി നായികയായി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയപ്പോഴാണ് മിയയെന്നാക്കി മാറ്റിയത്. നടി ഭാവനയുടേയും ആദ്യ നാമം കാർത്തിക എന്നായിരുന്നു സിനിമയിലെത്തിയ ശേഷം ഭാവന എന്ന് മാറ്റി. ഇത്തരത്തിൽ ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ നിരവധി പേർ യഥാർഥ നാമം ഉപേക്ഷിച്ച് സിനിമാക്കിയ പുതിയ പേര് സ്വീകരിച്ചവരാണ്. സൽമാൻ ഖാൻ മുതൽ സണ്ണി ലിയോണി വരെ ഈ ലിസ്റ്റിൽ ഉൾപ്പെടും.

Also Read: 'ടീം തോൽക്കുമെന്നായപ്പോൾ ഷാരൂഖ് ചീത്ത വിളിച്ചു'; ഐപിഎൽ സമയത്തെ സമർദ്ദത്തെ കുറിച്ച് ജൂഹി ചൗള

ശിൽപ ഷെട്ടി

ജനപ്രിയ ബി-ടൗൺ നടിയാണ് ശിൽപ ഷെട്ടി കുന്ദ്ര. 1993ൽ ബാസിഗർ എന്ന ചിത്രത്തിലൂടെയാണ് ശിൽപ ബോളിവുഡിൽ തന്റെ യാത്ര ആരംഭിച്ചത്. ഇന്ത്യൻ സിനിമയിൽ പ്രശസ്തയായ ശേഷം ബ്രിട്ടീഷ് റിയാലിറ്റി ടിവി ഷോ ബിഗ് ബ്രദർ സീസൺ 5ൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തതോടെ ശിൽപയുടെ പ്രശസ്തി അന്താരാഷ്ട്ര തലത്തിലേക്ക് എത്തി. ശിൽപ ഷെട്ടിയുടെ പേര് ആദ്യം അശ്വിനി ഷെട്ടി എന്നായിരുന്നുവെന്നത് പലർക്കും അറിയാത്ത കാര്യമാണ്. ഒരു ജ്യോതിഷി പറഞ്ഞതിനാൽ ശിൽപയുടെ പേര് മാറ്റാൻ താരത്തിന്റെ അമ്മ തീരുമാനിക്കുകയായിരുന്നു. ന്യൂമറോളജി കാരണമാണ് അശ്വിനി എന്ന പേര് ശിൽപ മാറ്റിയത്.

സെയ്ഫ് അലി ഖാൻ

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ പട്ടൗഡി കൊട്ടാരത്തിന്റെ ഇലംതലമുറക്കാരനാണ്. രാജകുടുംബത്തിലെ അം​ഗമായ സെയ്ഫിന്റെ ആദ്യ പേര് സാജിദ് അലി ഖാൻ എന്നായിരുന്നു. കരീനയുമായുള്ള സെയ്ഫിന്റെ വിവാഹ സർട്ടിഫിക്കറ്റ് അബദ്ധത്തിൽ ഇന്റർനെറ്റിൽ വൈറലായതോടെയാണ് താരത്തിന്റെ യഥാർഥ പേര് ആരാധകർ തിരിച്ചറിഞ്ഞത്.

സൽമാൻ ഖാൻ

ബോളിവുഡിന്റെ ഭായ്ജാൻ ആണ് സൽമാൻ ഖാൻ. വിസ്മയിപ്പിക്കുന്ന അഭിനയത്തിലൂടെയാണ് അദ്ദേഹം വർഷങ്ങളായി ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. സൽമാൻ ഖാൻ എന്ത് ചെയ്താലും നിമിഷങ്ങൾക്കുള്ളിൽ വൈറലാകാറുണ്ട്. സിനിമയിലേക്ക് എത്തിയപ്പോൾ പേര് മാറ്റിയ നായകന്മാരിൽ ഒരാൾ കൂടിയാണ് സൽമാൻ ഖാൻ. താരത്തിന്റെ യഥാർഥ നാമം അബ്ദുൾ റാഷിദ് സലിം സൽമാൻ ഖാൻ എന്നാണ്.

അക്ഷയ് കുമാർ

ബോളിവുഡിലെ കില്ലാടിയാണ് അക്ഷയ് കുമാർ. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളുമാണ് അക്ഷയ് കുമാർ. താരത്തിന്റെ യഥാർത്ഥ പേരല്ല അക്ഷയ് കുമാർ എന്നത്. രാജീവ് ഹരി ഓം ഭാട്ടിയ എന്നാണ് താരത്തിന്റെ യഥാർഥ പേര്. താരത്തിന് ഇങ്ങനെയൊരു യഥാർഥ പേരുണ്ട് എന്നത് പലർക്കും അറിവില്ലാത്ത കാര്യമാണ്.

Recommended Video

Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan
സണ്ണി ലിയോണി

യുവാക്കളുടെയെല്ലാം ഹരമാണ് സണ്ണി ലിയോണി. ശരീരസൗന്ദര്യവും ചുറുചുറുക്കും കൊണ്ട് നാൽപതിലും മധുരപതിനേഴാണ് സണ്ണി ലിയോണിക്ക്. പൂജാ ഭട് സംവിധാനം ചെയ്ത ജിസം 2 എന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോൺ ബോളിവുഡിലെത്തുന്നത്. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സിഖ്-പഞ്ചാബി മാതാപിതാക്കൾക്ക് 1981 മേയ് 13 നാണ് സണ്ണി ജനിച്ചത്. നഴ്സാവാൻ വേണ്ടിയായിരുന്നു സണ്ണി പഠിച്ചിരുന്നത്. അതിന്റെ കൂടെ ഡാൻസറായും ജോലി ചെയ്തിരുന്നു. സുഹൃത്തിന്റെ നിർദേശപ്രകാരമാണ് മോഡലിങ്ങിലേക്ക് കടക്കുന്നത്. ലൈം ലൈറ്റിലേക്ക് എത്തിയ ശേഷമാണ് കരൺജിത്ത് കൗർ വോഹ്റ എന്ന പേര് സണ്ണി മാറ്റിയത്.

More from Filmibeat

Read more about: salman khan sunny leone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X